രാജൻ പൊതുവാൾ
പ്രഗത്ഭ ന്യൂസ്ഫോട്ടോഗ്രാഫർ. കേരളത്തിലെ ന്യൂസ്ഫോട്ടോഗ്രാഫിയുടെ കുലപതികളിലൊരാൾ. ഇന്നും ലോകം ഓർത്തിരിക്കുന്ന ഒട്ടനേകം വാർത്താചിത്രങ്ങളുടെ ഉടമ. കെ.കരുണാകരനും എം.ടി.വാസുദേവൻനായരും മുതൽ സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രശസ്തരുമായി വ്യക്തിബന്ധം സൂക്ഷിച്ചയാൾ. 'മാതൃഭൂമി'യുടെ മുൻ ഫോട്ടോ എഡിറ്റർ. നാലുപതിറ്റാണ്ടോളം നീണ്ട ഔദ്യോഗികജീവിതത്തിനിടെ 'മാതൃഭൂമി'ക്കായി ഒട്ടേറെ സംഭവങ്ങളും കലാമേളകളും ചലച്ചിത്രോത്സവങ്ങളും കായികമത്സരങ്ങളും ക്യാമറയിൽ പകർത്തി.