ജി.ഷഹീദ്
പ്രശസ്തപത്രപ്രവർത്തകൻ. മാതൃഭൂമിയിൽ 42വർഷം സേവനമനുഷ്ഠിച്ചു. ന്യൂഡൽഹി ചീഫ് റിപ്പോർട്ടറും കോഴിക്കോട് ബ്യൂറോ ചീഫുമായിരുന്നു. 2014മുതൽ 2020വരെ കൊച്ചി ബ്യൂറോചീഫ്,മാതൃഭൂമി ന്യൂസ് പ്രത്യേകപ്രതിനിധി. നിയമരംഗത്ത് വിപുലമായ ബന്ധങ്ങൾ. ലളിതവും ഹൃദ്യവുമായ നിയമറിപ്പോർട്ടുകൾ വായനക്കാരുടെ മാത്രമല്ല അഭിഭാഷകരുടെയും ന്യായാധിപരുടെയും പ്രശംസനേടി. 1998-ൽ നിയമസമീക്ഷ അവാർഡ് നേടി. പരിസ്ഥിതി,ശാസ്ത്രം,സിനിമ മേഖലകളെക്കുറിച്ചും എഴുതുന്നു. കൊച്ചി ന്യൂവേവ് ഫിലിം സൊസൈറ്റി സജീവ അംഗമായിരുന്നു. നെൽസൺ മണ്ടേലയ്ക്കൊപ്പം പോരാടി ദക്ഷിണാഫ്രിക്കയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത രണ്ടുമലയാളികളെക്കുറിച്ചുള്ള 'മണ്ടേലയോടൊപ്പം പോരാടിയ രണ്ട് മലയാളികൾ' എന്ന ശ്രദ്ധേയഗ്രന്ഥത്തിന്റെ രചയിതാവ്. ഇന്ത്യയിലെ നിരവധി വന്യമൃഗസങ്കേതങ്ങൾ സന്ദർശിച്ചെഴുതിയ ഫീച്ചറുകൾ മാതൃഭൂമി യാത്ര,ഫ്രണ്ട് ലൈൻ തുടങ്ങിയവയിൽ പ്രസിദ്ധീകരിച്ചു. കൊച്ചി മാമംഗലത്ത് താമസിക്കുന്നു.