'ഒരു മനുഷ്യന്റെ കഥ പറയാൻ ഞാൻ ഏറെക്കാലമായി കാത്തിരുന്നു, നിങ്ങൾ അവനെ കാണും'

വിജയ് ദേവരകൊണ്ട-കീർത്തി സുരേഷ് ചിത്രത്തിന്റെ പ്രൊമോ വീഡിയോയിൽ നിന്ന്
വിജയ് ദേവരകൊണ്ട-കീർത്തി സുരേഷ് ചിത്രത്തിന്റെ പ്രൊമോ വീഡിയോയിൽ നിന്ന്അറേഞ്ച്ഡ്
Published on

ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ വിജയ് ദേവരകൊണ്ട മുഖ്യ വേഷത്തിൽ എത്തുന്നു. SVC59 എന്ന് താത്കാലികമായി പേരിട്ട സിനിമയിൽ കീർത്തി സുരേഷാണ് നായിക. ‘രാജ വാരു റാണി ഗാരു’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ രവി കിരൺ കോല സംവിധാനം ചെയ്യുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലുള്ള ആക്ഷൻ സിനിമയായിരിക്കുമെന്ന് നിർമാതാക്കൾ വ്യക്തമാക്കുന്നു. പാൻ-ഇന്ത്യ പ്രോജക്ടായി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. നേരം,പ്രേമം,ഭീഷ്മപർവം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ മലയാളി ഛായാ​ഗ്രാഹകൻ ആനന്ദ് സി.ചന്ദ്രനാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.

Must Read
നീല ജീപ്പിന്മേൽ വെള്ള അക്ഷരങ്ങൾ; അതിലുള്ളത് എന്റെ പേരായിരുന്നു...
വിജയ് ദേവരകൊണ്ട-കീർത്തി സുരേഷ് ചിത്രത്തിന്റെ പ്രൊമോ വീഡിയോയിൽ നിന്ന്

ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിംപ്സ് റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് പുറത്തിറക്കിയ പ്രൊമോ ഇതിനകം പ്രേക്ഷകരുടെ ഇടയിൽ കൗതുകം ജനിപ്പിച്ചിട്ടുണ്ട്. പ്രൊമോയിൽ സംവിധായകൻ രവി കിരൺ കോല പറയുന്നു: 'ഒരു മനുഷ്യന്റെ കഥ പറയാൻ ഞാൻ ഏറെക്കാലമായി കാത്തിരുന്നു. അവനെ ഞാൻ എന്റെ ഓർമകളിൽ നിന്നാണ് കണ്ടെത്തിയത്. പൂർണ്ണതയില്ലാത്ത, കോപമുള്ള, മുറിവേറ്റ,എങ്കിലും യാഥാർഥ്യമുള്ള ഒരാൾ. വെറുത്തതിലധികം ഞാൻ സ്നേഹിച്ച കഥാപാത്രം. ഈ കഥ പറയപ്പെടേണ്ടതായിരുന്നു. നിങ്ങൾ അവനെ കാണും.' സംവിധായകന്റെ ഈ വാക്കുകൾ തന്നെ നായക കഥാപാത്രത്തിന്റെ സ്വഭാവത്തെ വ്യക്തമായി വരച്ചുകാട്ടുന്നു.

ഗ്ലിംപ്സിന്റെ അവസാനം കാണിക്കുന്ന വിജയ് ദേവരകൊണ്ടയുടെ ദൃശ്യം ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ ഇരട്ടിയാക്കുന്നു. കഥയും തിരക്കഥയും രവി കിരൺ കോലയുടേതാണ്. ഡിസംബർ 22ന് വൈകിട്ട് 07:29ന് ടൈറ്റിൽ ഗ്ലിംപ്സ് റിലീസാകും. കീർത്തി സുരേഷ് നായികയായി എത്തുന്ന ഈ ചിത്രത്തിലെ മറ്റു താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.

Related Stories

No stories found.
Pappappa
pappappa.com