വിജയ് ദേവരകൊണ്ട–കീർത്തി സുരേഷ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു-‘റൗഡി ജനാർദന’

‘റൗഡി ജനാർദന’ പോസ്റ്ററിൽ വിജയ് ദേവരകൊണ്ട
‘റൗഡി ജനാർദന’ പോസ്റ്ററിൽ വിജയ് ദേവരകൊണ്ടഅറേഞ്ച്ഡ്
Published on

പ്രശസ്ത പ്രൊഡക്ഷൻ ബാനറായ ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ കീഴിൽ തെന്നിന്ത്യൻ സൂപ്പർ ഹീറോ വിജയ് ദേവരകൊണ്ട നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു- 'റൗഡി ജനാർദന'. ദിൽ രാജുവും ശിരീഷും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രാജ വാരു റാണി ഗാരു എന്ന ബ്ലോക് ബസ്റ്റർ ഒരുക്കിയ രവി കിരൺ കോല സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഗ്ലിംപ്സും ഹൈദരാബാദിൽ നടന്ന ചടങ്ങിലാണ് പുറത്തിറക്കിയത്.

1980കളിലെ ഈസ്റ്റ് ഗോദാവരിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ശക്തമായ ഒരു ആക്ഷൻ ഡ്രാമയായാണ് അവതരിപ്പിക്കപ്പെടുന്നത്. SVC59 എന്ന് താത്കാലികമായി പേരിട്ടിരുന്ന സിനിമയിൽ കീർത്തി സുരേഷാണ് നായിക. നേരം,പ്രേമം,ഭീഷ്മപർവം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ മലയാളി ഛായാ​ഗ്രാഹകൻ ആനന്ദ് സി.ചന്ദ്രനാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.

Must Read
'ഒരു മനുഷ്യന്റെ കഥ പറയാൻ ഞാൻ ഏറെക്കാലമായി കാത്തിരുന്നു, നിങ്ങൾ അവനെ കാണും'
‘റൗഡി ജനാർദന’ പോസ്റ്ററിൽ വിജയ് ദേവരകൊണ്ട

ഗ്ലിംപ്സ് പുറത്തിറങ്ങിയതോടെ 'റൗഡി ജനാർദന' പ്രേക്ഷകരിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിട്ടുള്ളത്. രക്തത്തിൽ കുതിർന്ന തീവ്ര ലോകത്തേക്ക് പ്രേക്ഷകരെ നയിക്കുന്ന വീഡിയോ, വിജയ് ദേവരകൊണ്ടയെ ഇതുവരെ കാണാത്തൊരു ലുക്കിൽ അവതരിപ്പിക്കുന്നു. പുതിയ സ്ലാങും വ്യത്യസ്തമായ ശരീരഭാഷയും കടുത്ത ആക്ഷൻ മുഹൂർത്തങ്ങളും ചേർന്ന് ‘ജനാർദന’ എന്ന പേരിന് പിന്നിലെ ശക്തി എന്തെന്ന ചോദ്യം ഉണർത്തുകയാണ് പ്രേക്ഷകർക്കിടയിൽ. കൈയിൽ വെട്ടുകത്തിയുമായി, രക്തക്കറകളോടെ എത്തുന്ന വിജയ് ദേവരകൊണ്ടയുടെ ഇന്റൻസ് സ്‌ക്രീൻ പ്രസൻസ് ഗ്ലിംപ്സിന്റെ ഹൈലൈറ്റാണ്.

വിജയ് ദേവരകൊണ്ടയുടെ ‘റൗഡി ജനാർദന’ പോസ്റ്റർ
‘റൗഡി ജനാർദന’ പോസ്റ്റർഅറേഞ്ച്ഡ്

ക്രിസ്റ്റോ സേവ്യറിന്റെ പശ്ചാത്തല സംഗീതവും ആനന്ദ്.സി. ചന്ദ്രന്റെ ദൃശ്യവിസ്മയങ്ങളും ഗ്ലിംപ്സിന് കൂടുതൽ തീവ്രത നൽകുന്നു. സുപ്രീം സുന്ദറിന്റെ ആക്ഷൻ കൊറിയോഗ്രഫിയും ശ്രദ്ധേയമാണ്.

മികച്ച താരനിര അണിനിരക്കുന്ന ഈ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി 2026 ഡിസംബറിൽ ആ​ഗോളറിലീസായി തിയേറ്ററുകളിൽ എത്തും. പ്രൊഡക്ഷൻ ഡിസൈനർ: ഡിനോ ശങ്കർ, അഡീഷണൽ സ്ക്രീൻപ്ലേ: ജനാർദൻ പാസുമർത്തി, മ്യൂസിക് : ടി സീരിസ്, ആക്ഷൻ: സുപ്രീം സുന്ദർ,ആർട്ട് ഡയറക്ടർ: സത്യനാരായണ, പിആർഓ : പ്രതീഷ് ശേഖർ

Related Stories

No stories found.
Pappappa
pappappa.com