വിജയ്‌യെ സന്ദര്‍ശിച്ച് 'വിറോഷ്'; 'രണബാലി' ഒക്ടോബർ 16ന്

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കൊപ്പംഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on: 

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ സന്ദര്‍ശിച്ച് നടന്‍ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഒക്ടോബര്‍ 16-ന് തിയേറ്ററുകളിലെത്തുന്ന തങ്ങളുടെ പുതിയ ചിത്രമായ 'രണബാലി'യുടെ റിലീസിനു മുന്നോടിയായാണ് ഇരുവരും വിജയ്‌യെ നേരില്‍ കണ്ടത്.

Must Read
'രണബാലി'ക്കെതിരെ ആസൂത്രിത ആക്രമണം: തുറന്നടിച്ച് വിജയ് ദേവരകൊണ്ട
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം

ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കാനായി എത്തിയ ഈ കൂടിക്കാഴ്ചയുടെ അനുഭവം വിജയ് ദേവരകൊണ്ടയും രശ്മികയും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചു. തിരക്കുപിടിച്ച ദിവസത്തില്‍ അളവറ്റ സ്‌നേഹത്തോടെയാണ് വിജയ് തന്നെ സ്വീകരിച്ചതെന്നും ജീവിതത്തെയും ജോലിയെയും കുറിച്ചുള്ള വിലയേറിയ കാഴ്ചപ്പാടുകള്‍ അദ്ദേഹം പങ്കുവെച്ചതായും വിജയ് ദേവരകൊണ്ട എക്‌സില്‍ കുറിച്ചു.

മുമ്പ് വിജയ്ക്കൊപ്പം അഭിനയിച്ചിട്ടുള്ള രശ്മിക മന്ദാനയും മുഖ്യമന്ത്രിയുടെ യാത്രയെയും വ്യക്തിത്വത്തെയും പ്രശംസിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചു. അദ്ദേഹത്തിന്റെ കരിയറും നിലവിലെ രാഷ്ട്രീയ ഭരണനേതൃത്വവും തന്നെ ഏറെ അത്ഭുതപ്പെടുത്തുന്നുവെന്ന് രശ്മിക വ്യക്തമാക്കി.

വിജയ് ദേവരകൊണ്ടയെ ആലിം​ഗനം ചെയ്യുന്ന വിജയ്. രശ്മിക മന്ദാന സമീപം
വിജയ് ദേവരകൊണ്ടയെ ആലിം​ഗനം ചെയ്യുന്ന വിജയ്. രശ്മിക മന്ദാന സമീപംഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

വിവാഹശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ആദ്യമായി സ്‌ക്രീനില്‍ ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും 'രണബാലി'ക്കുണ്ട്. ഹോളിവുഡ് താരം ആര്‍നോള്‍ഡ് വോസ്ലു ചിത്രത്തില്‍ ശക്തമായ വില്ലന്‍ കഥാപാത്രമായ സര്‍ തിയോഡര്‍ ഹെക്ടറിനെ അവതരിപ്പിക്കുന്നു. 1854 മുതല്‍ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലഘട്ടത്തില്‍ നടന്ന യഥാര്‍ഥ ചരിത്ര സംഭവങ്ങളെ പശ്ചാത്തലമാക്കിയാണ് രാഹുല്‍ സങ്ക്രിത്യൻ ഈ ചരിത്ര ചിത്രം സംവിധാനം ചെയ്യുന്നത്.

മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ടി-സീരീസാണ് അവതരിപ്പിക്കുന്നത്.

നേരത്തെ സെപ്റ്റംബര്‍ 11-നായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നതെങ്കിലും, നായിക രശ്മിക മന്ദാനയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ചിത്രീകരണം നീണ്ടുപോവുകയും റിലീസ് തിയതി മാറ്റി നിശ്ചയിക്കുകയുമായിരുന്നു.

Pappappa
pappappa.com