'രണബാലി'ക്കെതിരെ ആസൂത്രിത ആക്രമണം: തുറന്നടിച്ച് വിജയ് ദേവരകൊണ്ട

'രണബാലി'പോസ്റ്റർ
'രണബാലി'പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on: 

സിനിമകള്‍ക്കെതിരെ പണം നല്‍കി നടത്തുന്ന വ്യാജ പ്രചാരണങ്ങളെയും നെഗറ്റീവ് റിവ്യൂകളെയും കുറിച്ച് തുറന്നടിച്ച് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. അദ്ദേഹവും രശ്മിക മന്ദാനയും ഒന്നിക്കുന്ന പുതിയ ചിത്രമായ 'രണബാലി'യുടെ പ്രചാരണ പരിപാടിക്കിടെയാണ് താരം ഇന്‍ഡസ്ട്രിയില്‍ നടക്കുന്ന ഇത്തരം പ്രവണതകളെക്കുറിച്ച് തുറന്നുപറഞ്ഞത്.

Must Read
ദസറയ്ക്ക് ‘ജയിലർ 2’- ‘രണബാലി നേർക്കുനേർ പോരാട്ടം
'രണബാലി'പോസ്റ്റർ

ഒക്ടോബര്‍ 16-നാണ് 'രണബാലി' തിയേറ്ററുകളിലെത്തുന്നത്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം 'ജയിലര്‍ 2' റിലീസ് ചെയ്യുന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഈ രണ്ട് വലിയ ചിത്രങ്ങളുടെ റിലീസ് അടുത്തിരിക്കെയാണ് സിനിമകള്‍ക്കെതിരെ ആസൂത്രിതമായി നടക്കുന്ന നെഗറ്റീവ് പ്രചാരണങ്ങളെ വിജയ് ചൂണ്ടിക്കാണിച്ചത്.

'രണബാലി' സോങ് റിലീസ് പോസ്റ്റർ
'രണബാലി' സോങ് റിലീസ് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

ഒരാള്‍ക്ക് ഒരു സിനിമ ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നതും മറ്റൊരു സിനിമ കാണാന്‍ പോകുമെന്ന് പറയുന്നതും വ്യക്തിപരമായ അഭിപ്രായമാണെന്ന് വിജയ് വ്യക്തമാക്കി. എന്നാല്‍ നൂറുകണക്കിന് ആളുകള്‍ ഒരേ സമയം, ഒരേ വാക്കുകളില്‍ കൃത്യമായി ഒരു സിനിമയ്ക്കെതിരെ അഭിപ്രായം പറയുമ്പോള്‍ അതിനു പിന്നില്‍ പണം മുടക്കി ആളുകളെ ഇരുത്തി ചെയ്യിക്കുന്ന ഒരു സംഘമുണ്ടെന്ന് വ്യക്തമാണെന്ന് ഉദാഹരണസഹിതം താരം വിശദീകരിച്ചു. അഭിപ്രായങ്ങള്‍ ആളുകള്‍ക്കനുസരിച്ച് വ്യത്യസ്തമായിരിക്കുമെങ്കിലും, കൂട്ടത്തോടെ ഒരേ നെഗറ്റീവ് പ്രചാരണം വരുമ്പോള്‍ അതിന് പിന്നില്‍ അജണ്ടയുണ്ടെന്ന് മനസിലാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'രണബാലി'പോസ്റ്റർ
'രണബാലി'പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

'ഗീത ഗോവിന്ദം', 'ഡിയര്‍ കൊമ്രേഡ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് രണബാലി. രാഹുല്‍ സങ്ക്രിത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ഹോളിവുഡ് താരം ആര്‍നോള്‍ഡ് വോസ്‌ളുവും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Pappappa
pappappa.com