വിജയ് ദേവരകൊണ്ട-ശൗര്യവ് ചിത്രം: സംഗീതമൊരുക്കാന്‍ ഹിഷാം

ശൗരവ്,ഹിഷാം അബ്ദുൾ വഹാബ്
ശൗരവ്,ഹിഷാം അബ്ദുൾ വഹാബ്ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Published on

തെലുങ്ക് സൂപ്പര്‍ താരം വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിനു സംഗീതമൊരുക്കുന്നത് മലയാളി സംഗീത സംവിധായകന്‍ ഹിഷാം അബ്ദുല്‍ വഹാബ്. 'ഹായ് നാന' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിനു ശേഷം ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷന്‍ പീരിയഡ് ഡ്രാമയിലാണ് ഹിഷാം വീണ്ടും തെലുങ്കില്‍ തന്റെ സാന്നിധ്യമറിയിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനവും പൂജയും കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്നു. തെലുങ്ക് താരം നാനി മുഖ്യാതിഥിയായി പങ്കെടുത്തു.

Must Read
'അത് ഒരു ഗർജനമാണ്'; ശൗര്യമുള്ള സിനിമയുമായി വിജയ് ദേവരകൊണ്ടയും ശൗരു ശൗര്യവും സം​ഘവും
ശൗരവ്,ഹിഷാം അബ്ദുൾ വഹാബ്

വിജയ് ദേവരകൊണ്ടയും ഹിഷാമും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ ഇവര്‍ ഒന്നിച്ച 'ഖുഷി'യിലെ ഗാനങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ഹായ് നാന' എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ തിരക്കേറിയ സംഗീത സംവിധായകനായി മാറിയ ഹിഷാം, ഇതിനോടകം തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. 'കേരള ക്രൈംഫയല്‍സ്' എന്ന വെബ് സീരീസിലെ പശ്ചാത്തല സംഗീതത്തിലൂടെയും ഹിഷാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിജയ് ദേവരകൊണ്ട- ശൗര്യവ് ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റർ
വിജയ് ദേവരകൊണ്ട- ശൗര്യവ് ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്ററിൽനിന്ന്അറേഞ്ച്ഡ്

സാങ്കേതിക മികവിലും ഏറെ മുന്നില്‍ നില്‍ക്കുന്ന ചിത്രമായിരിക്കും ഇത്. 'ഗോഡ്സ് ഓഫ് ഈജിപ്ത്', 'ബാറ്റ്മാന്‍ റിട്ടേണ്‍സ്' തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങള്‍ക്ക് വിഎഫ്എക്‌സ് ഒരുക്കിയ എറിക് ഡര്‍സ്റ്റ് ആണ് ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്. അലക്‌സാണ്ട്രോ മാര്‍ട്ടിനെസ് ക്യാമറയും പ്രവീണ്‍ ആന്റണി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. വൈര എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഒരു മിത്തോളജിക്കല്‍ യൂണിവേഴ്‌സ് പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്.

Pappappa
pappappa.com