മഹേഷ് ബാബുവിന്റെ 51-ാം ജന്മദിനത്തിൽ 'വാരണാസി'ചിത്രവുമായി പ്രിയങ്ക ചോപ്ര

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ പ്രിയങ്ക ചോപ്ര പങ്കുവച്ച ചിത്രം
മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ പ്രിയങ്ക ചോപ്ര പങ്കുവച്ച ചിത്രംകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Published on

തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ 51-ാം ജന്മദിനത്തില്‍, എസ്.എസ്. രാജമൗലി ചിത്രമായ 'വാരണാസി'യുടെ സെറ്റില്‍ നിന്നുള്ള അപൂര്‍ചിത്രം പങ്കുവെച്ച് നടി പ്രിയങ്ക ചോപ്ര. ലൊക്കേഷനില്‍നിന്നുള്ള ചിത്രമാണ് പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മൊബൈല്‍ ഫോണുമായി തൊട്ടടുത്തിരിക്കുന്ന പ്രിയങ്കയെ കൗതുകപൂര്‍വം മഹേഷ് ബാബു നോക്കുന്നതാണ് ചിത്രം.

Must Read
കീരവാണിയുടെ കൈവിരലുകൾ 'വാരണാസി'യിലേക്ക്;പശ്ചാത്തലസം​ഗീതത്തിന് അഞ്ചുമാസം
മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ പ്രിയങ്ക ചോപ്ര പങ്കുവച്ച ചിത്രം

ആഫ്രിക്കന്‍ ഷെഡ്യൂളിനിടെ പകര്‍ത്തിയതാണ് ഈ ചിത്രമെന്നാണ് സൂചന. 'വാരണാസി' എന്ന ഹാഷ്ടാഗിനൊപ്പം മഹേഷ് ബാബുവിനെ ടാഗ് ചെയ്തുകൊണ്ട്, 'ഹാപ്പി ബര്‍ത്ത് ഡേ ബോബ്. നമുക്ക് ഈ അത്യുജ്വല സാഹസികതയിലേക്കു കടക്കാം...' എന്ന് പ്രിയങ്ക ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ പ്രിയങ്ക ചോപ്രയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി
മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ പ്രിയങ്ക ചോപ്രയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിസ്ക്രീൻ​ഗ്രാബ്

മഹേഷ് ബാബുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് 'വാരണാസി'യുടെ അണിയറ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കഥാപാത്രമായ 'രുദ്ര'യുടെ പുതിയ ലുക്കുകള്‍ പുറത്തുവിട്ടിരുന്നു. ആഫ്രിക്കയിലെ മസായി മാരായില്‍ ചിത്രീകരിച്ച രംഗങ്ങളാണ് ഇതിലുള്ളത്. രുദ്ര എന്ന സാഹസിക സഞ്ചാരിയായി മഹേഷ് ബാബു എത്തുന്ന ചിത്രം, ടൈം ട്രാവലിനെയും പുരാണങ്ങളെയും അടിസ്ഥാനമാക്കിയുള്ള ബിഗ് ബജറ്റ് പ്രോജക്ടാണ്.

'വാരണാസി'യിലെ മഹേഷ് ബാബുവിന്റെ കഥാപാത്രത്തിന്റെ പുതിയ ലുക്ക്
'വാരണാസി'യിലെ മഹേഷ് ബാബുവിന്റെ കഥാപാത്രത്തിന്റെ പുതിയ ലുക്ക്ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

പ്രിയങ്ക ചോപ്ര മന്ദാകിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍, മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരനാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. 2027 ഏപ്രിലില്‍ റിലീസ് ചെയ്യാന്‍ ലക്ഷ്യമിടുന്നചിത്രം, രാജമൗലിയുടെ ഏറ്റവും വലിയ ബജറ്റ് ചിത്രങ്ങളിലൊന്നായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

Pappappa
pappappa.com