വിമർശനങ്ങൾക്കിടയിലും കുതിപ്പ് തുടർന്ന് ‘ദ് പാരഡൈസ്’; രണ്ടുദിവസം കൊണ്ട് 114 കോടി

'ദ് പാരഡൈസ്' പോസ്റ്ററിൽ നാനി
'ദ് പാരഡൈസ്' പോസ്റ്ററിൽ നാനികടപ്പാട്-ഫേസ്ബുക്ക്
Published on: 

നാനി നായകനായ പീരിയഡ് ആക്ഷൻ എന്റർടെയ്‌നർ 'ദ് പാരഡൈസി'നെക്കുറിച്ച് കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും ബോക്സ്ഓഫീസിലെ കുതിപ്പിന് ചിത്രത്തിന് ഇപ്പോഴും തടസ്സമില്ല. നിർമാതാക്കൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം രണ്ട് ദിവസം കൊണ്ട് ചിത്രം ആഗോളതലത്തിൽ 114 കോടി രൂപയിലധികം ഗ്രോസ് കളക്ഷൻ നേടി. നാനിയുടെ കരിയറിൽ ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിലെത്തുന്ന ചിത്രമെന്ന നേട്ടവും 'ദ് പാരഡൈസ്' സ്വന്തമാക്കിയതായി അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

Must Read
പൃഥ്വിരാജ് ഇനി നാനിക്കൊപ്പം; 'ബ്ലഡി റോമിയോ;യിൽ സുപ്രധാനവേഷം
'ദ് പാരഡൈസ്' പോസ്റ്ററിൽ നാനി

ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ചിത്രം തെലുങ്ക് സംസ്ഥാനങ്ങളിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. വിദേശ മാർക്കറ്റുകളിലും ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഹിന്ദി ബെൽറ്റിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

സുധാകർ ചെറുകുറി നിർമിച്ച 'ദ് പാരഡൈസ്' വടക്കേ അമേരിക്കൻ വിപണിയിൽ 1.7 മില്യൺ ഡോളറിലധികം ഗ്രോസ് നേടിയിട്ടുണ്ട്. 2 മില്യൺ ഡോളർ എന്ന നേട്ടത്തിലേക്ക് ചിത്രം അതിവേഗം അടുക്കുകയാണ്.

'ദ് പാരഡൈസ്' പോസ്റ്റർ
'ദ് പാരഡൈസ്' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

ബുക്കിങ് ശക്തമായി തുടരുന്നതിനാൽ വാരാന്ത്യത്തിലും ചിത്രം മികച്ച രീതിയിൽ മുന്നേറുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ആദ്യ വാരാന്ത്യ കളക്ഷൻ വലിയ സംഖ്യയിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ.

അതേസമയം, ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളും വലിയ തോതിലുള്ള ട്രോളുകളും ലഭിച്ചിട്ടും അതിൽ നിന്ന് മാറിനിൽക്കാതെ പ്രതികരിച്ച നാനിയുടെ സമീപനവും ശ്രദ്ധേയമാണ്. സാധാരണയായി വലിയ ചിത്രങ്ങൾക്ക് നെഗറ്റീവ് പ്രതികരണങ്ങളും ട്രോളുകളും ശക്തമാകുമ്പോൾ അണിയറപ്രവർത്തകർ മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാറുണ്ട്. എന്നാൽ റിലീസ് ചെയ്ത് രണ്ട് ദിവസം പിന്നിടുമ്പോഴേക്കും നാനി തന്നെ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു. വിമർശനങ്ങളെ നേരിടാൻ ടീം തയ്യാറാണെന്ന സൂചന കൂടിയാണിത്.

'ദ് പാരഡൈസ്' പോസ്റ്റർ
'ദ് പാരഡൈസ്' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

‘ദ് പാരഡൈസ്’ പ്രതീക്ഷിച്ച തരത്തിലുള്ള അഭിപ്രായം സ്വന്തമാക്കിയില്ലെങ്കിലും ചിത്രത്തിന്റെ ഓപ്പണിങ് വലിയ പോസിറ്റീവാണെന്നാണ് വിലയിരുത്തൽ. ആദ്യ ദിവസം തന്നെ 75 കോടി രൂപയിലധികം ഗ്രോസ് നേടിയ ചിത്രം നാനിയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ്ങാണ് സ്വന്തമാക്കിയത്. നെഗറ്റീവ് പ്രതികരണങ്ങൾക്കിടയിലും രണ്ടാം ദിവസം കളക്ഷനിൽ വലിയ ഇടിവുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. നിരവധി പ്രധാന കേന്ദ്രങ്ങളിൽ മികച്ച ഒക്യുപ്പൻസി തുടരുകയും ചെയ്തു.

'ദ് പാരഡൈസി'ലെ ​ഗാനരം​ഗത്തിൽ നാനിയും കീർത്തിസുരേഷും
'ദ് പാരഡൈസി'ലെ ​ഗാനരം​ഗത്തിൽ നാനിയും കീർത്തിസുരേഷുംഅറേഞ്ച്ഡ്

സോഷ്യൽമീഡിയയിൽ നിറയുന്ന അഭിപ്രായങ്ങൾ വകവയ്ക്കാതെ തിയേറ്ററിൽ സിനിമ കണ്ടറിയാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗം പ്രേക്ഷകരുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതാണ് ചിത്രത്തിന്റെ ബോക്സ്ഓഫീസ് മുന്നേറ്റത്തിന് ഇപ്പോഴും സഹായകമാകുന്നത്. വാരാന്ത്യത്തിൽ ഈ പ്രേക്ഷകപിന്തുണ കൂടുതൽ ശക്തമാക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.

Pappappa
pappappa.com