പൃഥ്വിരാജ് ഇനി നാനിക്കൊപ്പം; 'ബ്ലഡി റോമിയോ;യിൽ സുപ്രധാനവേഷം

പൃഥ്വിരാജ് സുകുമാരൻ,നാനി
പൃഥ്വിരാജ് സുകുമാരൻ,നാനിഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on

മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ കരിയറിലെ മികച്ച ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള കഴിവിലൂടെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ഡിമാൻഡുള്ള താരങ്ങളിലൊരാളായി മാറിയ പൃഥ്വിരാജ്, വിവിധ ഭാഷകളിലായി ശ്രദ്ധേയമായ പ്രോജക്ടുകളാണ് ഏറ്റെടുക്കുന്നത്.

Must Read
'പൃഥ്വിരാജിനെപ്പോലെ സിനിമയെടുക്കൂ...': ബോളിവുഡിനോട് സഞ്ജയ് ​ഗുപ്ത
പൃഥ്വിരാജ് സുകുമാരൻ,നാനി

രാജമൗലിയുടെ ഏറെ പ്രതീക്ഷയോടെ ഒരുങ്ങുന്ന ‘വാരണാസി’യിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ ഇതിനോടകം താരം വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കുന്നില്ലെങ്കിലും പൃഥ്വിയുടെ ഏറ്റവും പുതിയ ഹിന്ദി ചിത്രം ‘ദായ്റ’യും പ്രകടനത്തിന്റെ പേരിൽ വലിയ ചർച്ചയാകുന്നുണ്ട്.

പൃഥ്വിരാജ് സുകുമാരൻ
പൃഥ്വിരാജ് സുകുമാരൻഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

ഇപ്പോഴിതാ നാനി നായകനാകുന്ന പുതിയ ചിത്രം ‘ബ്ലഡി റോമിയോ’യിൽ പൃഥ്വിരാജ് സുപ്രധാന വേഷത്തിലെത്തുന്നതായാണ് തെലുങ്കിൽ നിന്നുള്ള റിപ്പോർട്ട്. ‘ഒജി’, ‘സാഹോ‘ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുജീത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിലവിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. എല്ലാം പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ടുപോയാൽ വലുപ്പത്തിലും റീച്ചിലും വലിയ പ്രോജക്ടായി ചിത്രം മാറുമെന്നാണ് സൂചന.

‘ബ്ലഡി റോമിയോ’അനൗൺസ്മെന്റ് വീഡിയോയിൽ നിന്ന്
‘ബ്ലഡി റോമിയോ’അനൗൺസ്മെന്റ് വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ചിത്രത്തിൽ പൃഥ്വിരാജിന് വില്ലൻ വേഷമായിരിക്കില്ല എന്നാണ് സൂചന. ഏത് തരത്തിലുള്ള കഥാപാത്രമായിരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ശക്തമായൊരു സഹതാര വേഷമാണോ, അതോ ഗ്രേ ഷേഡുകളുള്ള കഥാപാത്രമാണോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ അണിയറപ്രവർത്തകർ രഹസ്യമായി സൂക്ഷിക്കുകയാണ്.

‘സലാർ’ പോലുള്ള ചിത്രങ്ങളിലൂടെ തെലുങ്ക് പ്രേക്ഷകർക്കിടയിലും പൃഥ്വിരാജിന് വലിയ സ്വീകാര്യതയുണ്ട്. പൃഥ്വിരാജിന്റെ സാന്നിധ്യം നാനി നായകനാകുന്ന ചിത്രത്തിന് വലിയ മൂല്യം നൽകുമെന്ന കാര്യത്തിൽ സംശയമില്ല.

‘ബ്ലഡി റോമിയോ’അനൗൺസ്മെന്റ് വീഡിയോയിൽ നിന്ന്
‘ബ്ലഡി റോമിയോ’അനൗൺസ്മെന്റ് വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

നാനിയുടെ ജന്മദിനമായ ഫെബ്രുവരി 24ന് ആണ് ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായത്. ഒരു ഷെഫിൽ നിന്ന് ​ഗ്യാങ്സ്റ്ററിലേക്കുള്ള അമ്പരപ്പിക്കുന്ന വേഷപ്പകർച്ച കാട്ടിത്തരുന്ന സ്റ്റൈലിഷ് അനൗൺസ്മെന്റ് വീഡിയോയിലൂടെയായിരുന്നു ബ്ലഡി റോമിയോയെ സുജീത്തും സംഘവും അവതരിപ്പിച്ചത്. യുനാനിമസ് പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ, നിഹാരിക എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വെങ്കട് ബോയനപ്പള്ളിയാണ് ചിത്രം നിർമിക്കുന്നത്. 'പാരഡൈസി'നുശേഷം നാനി അഭിനയിക്കുന്ന ചിത്രമാകും ഇത്.

'വാരണാസി'യിൽപൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ
'വാരണാസി'യിൽപൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർഅറേഞ്ച്ഡ്

പൃഥ്വിരാജും നാനിയും ഒന്നിക്കുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയാണെങ്കിൽ, ‘ബ്ലഡി റോമിയോ’ വികസന ഘട്ടത്തിൽ തന്നെ ഏറെ ചർച്ചയാകുന്ന ചിത്രമായി മാറും. ചിത്രത്തിലെ പൃഥ്വിരാജിന്റെ സാന്നിധ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Pappappa
pappappa.com