'പൃഥ്വിരാജിനെപ്പോലെ സിനിമയെടുക്കൂ...': ബോളിവുഡിനോട് സഞ്ജയ് ​ഗുപ്ത

സഞ്ജയ് ​ഗുപ്ത,പൃഥ്വിരാജ്
സഞ്ജയ് ​ഗുപ്ത,പൃഥ്വിരാജ്ഫോട്ടോകടപ്പാട്-എക്സ്,ഫേസ്ബുക്ക്
Published on

ബോ​ളി​വു​ഡ് സി​നി​മാ​ലോ​കം പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ന്‍റെ സി​നി​മാ നി​ർ​മാ​ണ മാ​തൃ​ക പി​ന്തു​ട​ര​ണ​മെ​ന്ന നിർദേശ​വു​മാ​യി പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ഗു​പ്ത. എ​ക്സിലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പൃ​ഥ്വി​രാ​ജി​ന്‍റെ പ്ര​വ​ർ​ത്ത​ന ശൈ​ലി​യെ പ്ര​ശം​സി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

പൃ​ഥ്വി​രാ​ജ് തന്‍റെ ഭൂ​രി​ഭാ​ഗം ചി​ത്ര​ങ്ങ​ളും സ്വ​ന്ത​മാ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഒ​രു സി​നി​മ​യു​ടെ ബജ​റ്റി​ൽ ഏ​റ്റ​വും വ​ലി​യ തു​ക വ​രു​ന്ന​ത് നാ​യ​കന്‍റെ പ്ര​തി​ഫ​ല​ത്തി​നാ​ണ് എ​ന്ന് പൃ​ഥ്വി​രാ​ജ് ത​ന്നെ മു​ൻ​പ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ സ്വ​ന്തം സി​നി​മ​ക​ളി​ൽ അ​ദ്ദേ​ഹം മു​ൻ​കൂ​റാ​യി വ​ലി​യ പ്ര​തി​ഫ​ലം വാ​ങ്ങാ​റി​ല്ല. പ​ക​രം സി​നി​മ​യു​ടെ ലാ​ഭ​ത്തി​ൽ നി​ന്നു​ള്ള വി​ഹി​ത​മാ​ണ് സ്വീ​ക​രി​ക്കു​ക. ഇ​ത് നി​ർ​മാ​ണ​ച്ചെ​ല​വ് കു​റ​യ്ക്കാ​നും സി​നി​മ​യെ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​വും ലാ​ഭ​ക​ര​വു​മാ​ക്കാ​നും സ​ഹാ​യി​ക്കു​ന്നു എ​ന്ന് സ​ഞ്ജ​യ് ഗു​പ്ത ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Must Read
'വാരണാസി'യിലെ കുംഭ പ്രവചനാതീതമായ കഥാപാത്രം-പൃഥ്വിരാജ്
സഞ്ജയ് ​ഗുപ്ത,പൃഥ്വിരാജ്

ഹി​ന്ദി സി​നി​മാ വ്യ​വ​സാ​യ​ത്തി​ലും ഈ ​രീ​തി ഒ​രു പൊ​തു​നി​യ​മ​മാ​യി മാ​റേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​ർ​ച്ച​ക​ളി​ലും പാ​ന​ലു​ക​ളി​ലും ഇ​രു​ന്ന് ബോ​ളി​വു​ഡി​ലെ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​തി​ന് പ​ക​രം, കൂ​ടു​ത​ൽ താ​ര​ങ്ങ​ൾ പൃ​ഥ്വി​രാ​ജി​നെ​പ്പോ​ലെ ഈ ​മാ​തൃ​ക സ്വീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​ൻ​ഡ​സ്ട്രി നേ​രി​ടു​ന്ന പ​കു​തി പ്ര​ശ്ന​ങ്ങ​ളും ത​നി​യെ അ​വ​സാ​നി​ക്കു​മെ​ന്നും സ​ഞ്ജ​യ് ഗു​പ്ത കൂ​ട്ടി​ച്ചേ​ർ​ത്തു.

പൃഥ്വിരാജും സുപ്രിയ മേനോനും
പൃഥ്വിരാജും സുപ്രിയ മേനോനുംഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

ഭാ​ര്യ സു​പ്രി​യ മേ​നോ​നു​മാ​യി ചേ​ർ​ന്നാണ് പൃഥ്വിരാജിന്‍റെ നിർമാണസംരംഭങ്ങൾ. ഇ​ത്തരം നിർമാണം സി​നി​മ​ക​ൾ​ക്ക് മേ​ൽ കൂ​ടു​ത​ൽ സ​ർഗാ​ത്മ​ക​മാ​യ സ്വാ​ത​ന്ത്ര്യം ന​ൽ​കാ​നും സാ​മ്പ​ത്തി​ക റി​സ്ക് കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കു​ന്നു​ണ്ട് എന്നതിന് അടിവരയിടുന്നതായി സ​ഞ്ജ​യ് ഗു​പ്തയുടെ അഭിപ്രായപ്രകടനം.

Pappappa
pappappa.com