'വാരണാസി'യിലെ കുംഭ പ്രവചനാതീതമായ കഥാപാത്രം-പൃഥ്വിരാജ്

പൃഥ്വിരാജ്
പൃഥ്വിരാജ്ഫോട്ടോ-അറേഞ്ച്ഡ്
Published on

നടന്‍ എന്ന നിലയില്‍ കാണികളോടുള്ള ഉത്തരവാദിത്തം പോലെതന്നെ സംവിധായകന്റെ കാഴ്ചപ്പാടിനോടും തിരക്കഥയോടും നീതി പുലര്‍ത്താനാണു താന്‍ ശ്രമിക്കുന്നതെന്ന് മലയാളത്തിന്റെ പ്രിയനടന്‍ പൃഥ്വിരാജ്. എസ്.എസ്. രാജമൗലിയുടെ റിലീസിനൊരുങ്ങുന്ന 'വാരണാസി' എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഹോളിവുഡ് മാധ്യമമായ സ്‌ക്രീന്‍ റാന്റ് പ്ലസുമായി പങ്കുവയ്ക്കുകയായിരുന്നു താരം. പൃഥ്വിരാജിനൊപ്പം ബോളിവുഡ് സ്വപ്‌നതാരം പ്രിയങ്ക ചോപ്ര, ടോളിവുഡ് സൂപ്പര്‍താരം മഹേഷ് ബാബു എന്നിവരുമുണ്ടായിരുന്നു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

Must Read
ഹോളിവുഡിലുമുണ്ട് കോട്ടയത്തിന് പിടി;'വാരണാസി' വേദിയില്‍ ഞെട്ടിച്ച് പ്രിയങ്ക
പൃഥ്വിരാജ്

'രാജമൗലിയെപ്പോലൊരു സംവിധായകന്റെ സങ്കല്പങ്ങള്‍ വളരെ വലുതായതുകൊണ്ടുതന്നെ, ഓരോ സീനും ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തത്. രാജമൗലിയുടെ പ്രധാന ശ്രദ്ധ എപ്പോഴും അഭിനേതാവിലാണ്. വലിയ സെറ്റുകളും ക്യാന്‍വാസും തയാറാക്കുമ്പോള്‍ പല സംവിധായകരും അഭിനേതാക്കളില്‍നിന്ന് അകന്നുപോകാന്‍ സാധ്യതയുണ്ട്. എന്നാല്‍ പത്തുമാസത്തെ ചിത്രീകരണത്തിനിടയില്‍ ഒരു നിമിഷം പോലും സംവിധായകന്റെ ശ്രദ്ധ അഭിനേതാക്കളില്‍നിന്ന മാറുന്നതായി തോന്നിയിട്ടില്ല. ഇത് അഭിനേതാക്കള്‍ക്കും സംവിധായകര്‍ക്കും ഒരു വലിയ പാഠമാണ്...'

രാജമൗലിചിത്രത്തിൽ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ
രാജമൗലിചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററിൽ പൃഥ്വിരാജ് അറേഞ്ച്ഡ്അറേഞ്ച്ഡ്

'കുംഭ' എന്ന വില്ലന്‍

' ഞാന്‍ അവതരിപ്പിക്കുന്ന 'കുംഭ' എന്ന വില്ലന്‍ തികച്ചും പ്രവചനാതീതമായ കഥാപാത്രമാണ്. തിരക്കഥ വായിക്കുമ്പോഴോ കേള്‍ക്കുമ്പോഴോ നമ്മള്‍ പ്രതീക്ഷിക്കുന്ന ദിശയിലേക്കല്ല ഈ കഥാപാത്രം സഞ്ചരിക്കുന്നത്. ഇത്തരത്തിലുള്ള പ്രവചനാതീത സ്വഭാവമാണ് ഒരു നടന്‍ എന്ന നിലയില്‍ എന്നെ ഈ വേഷത്തിലേക്ക് ആകര്‍ഷിച്ചത്. രാജമൗലി ഈ കഥാപാത്രത്തിനായി എന്നെ തെരഞ്ഞെടുത്തതില്‍ ഞാന്‍ അഭിമാനിക്കുന്നു.

സംവിധായകന്റെ സങ്കല്പം

'ബജറ്റ് അല്ല, സിനിമ സംവിധായകന്റെ സങ്കല്പമാണ്. രാജമൗലി വിഭാവനം ചെയ്ത കാര്യങ്ങള്‍ അത്രത്തോളം വലുതും വിസ്മയിപ്പിക്കുന്നതുമാണ്. ഇന്ത്യയിലെ എല്ലാ നടന്മാരും രാജമൗലിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അങ്ങനെയൊരു സംവിധായകന്റെ സിനിമയില്‍ കുംഭയെപ്പോലൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുന്നത് ഒരു അനുഗ്രഹമാണ്...'

പൃഥ്വിരാജ് 'വാരണാസി'ക്കായുള്ള തയ്യാറെടുപ്പുകൾക്കിടെ
പൃഥ്വിരാജ് 'വാരണാസി'ക്കായുള്ള തയ്യാറെടുപ്പുകൾക്കിടെഫോട്ടോ കടപ്പാട്-പൃഥ്വിരാജ് ഫേസ്ബുക്ക് പേജ്

രാജമൗലി വിസ്മയ സംവിധായകന്‍

'സാധാരണ സിനിമകളില്‍നിന്നു വ്യത്യസ്തമായി, ഓരോ സീനും ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് അത് കൃത്യമായി റിഹേഴ്‌സല്‍ ചെയ്യുകയും വീഡിയോ രൂപത്തില്‍ ചിത്രീകരിച്ച് എഡിറ്റ് ചെയ്യുകയും ചെയ്യും. ഇത് സെറ്റിലെത്തുമ്പോള്‍ അഭിനേതാക്കളുടെ ജോലി എളുപ്പമാക്കുന്നു. ഇന്ത്യന്‍ സിനിമ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അഭിനേതാക്കള്‍ ആരാധകരുമായി വലിയ ബന്ധം പുലര്‍ത്തുന്നവരാണ്. മഹേഷ് ബാബുവിനോടുള്ള ആരാധകരുടെ സ്‌നേഹം അതിശയിപ്പിക്കുന്നതാണ്....'

സിനിമയുടെ ടാഗ് ലൈനായ 'ഗ്ലോബ് ട്രോട്ടര്‍' എന്നതിനെക്കുറിച്ചും പൃഥ്വിരാജ് വിശദീകരിച്ചു: 'കഥ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്നു എന്നതിനാലാണ് ഈ പേര് നല്‍കിയത്. ടൈം ട്രാവല്‍ ഘടകങ്ങള്‍ സിനിമയിലുണ്ട്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് അതെല്ലാം ഒരുക്കിയിരിക്കുന്നത്...'

'വാരണാസി' പ്രൊമോഷൻ വേദിയിൽ മഹേഷ് ബാബു,പ്രിയങ്ക ചോപ്ര,പൃഥ്വിരാജ് എന്നിവർ
'വാരണാസി' പ്രൊമോഷൻ വേദിയിൽ മഹേഷ് ബാബു,പ്രിയങ്ക ചോപ്ര എന്നിവർക്കൊപ്പം പൃഥ്വിരാജ്ഫോട്ടോ-അറേഞ്ച്ഡ്

തന്റെ അഭിനയ ജീവിതത്തിലെ വലിയ വെല്ലുവിളിയായും അതേസമയം ഏറ്റവും സന്തോഷം നല്‍കുന്ന പ്രോജക്ടായും പൃഥ്വിരാജ് 'വാരണാസി'യില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. കുംഭ എന്ന കഥാപാത്രത്തിലൂടെ തന്റെ കരിയറിലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് ഹോളിവുഡ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പങ്കിടുന്നത്.

Related Stories

No stories found.
Pappappa
pappappa.com