'ആറേഴ് സിനിമകളുടെ ഉള്ളടക്കവും വ്യാപ്തിയും ഒരു കഥയിൽ': 'വാരണാസി'യെക്കുറിച്ച് രാജമൗലി

'വാരണാസി'യിലെ മഹേഷ് ബാബുവിന്റെ കഥാപാത്രത്തിന്റെ ലുക്ക്
'വാരണാസി'യിലെ മഹേഷ് ബാബുവിന്റെ കഥാപാത്രത്തിന്റെ ലുക്ക്ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on: 

പുതിയ ചിത്രം 'വാരണാസി'യെക്കുറിച്ചുള്ള രസകരമായ വിവരങ്ങൾ പങ്കുവച്ച് സംവിധായകൻ എസ്.എസ്. രാജമൗലി. ആറ്, ഏഴ് സിനിമകളുടെ വ്യാപ്തിയും ഉള്ളടക്കവും ഒരൊറ്റ കഥയിൽ കൊണ്ടുവരിക എന്നതാണ് ചിത്രത്തിന്റെ നിർമാണത്തിനിടെ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് രാജമൗലി വ്യക്തമാക്കി.

Must Read
'നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും...': പൃഥ്വിക്ക് ജന്മദിനാശംസയുമായി രാജമൗലി
'വാരണാസി'യിലെ മഹേഷ് ബാബുവിന്റെ കഥാപാത്രത്തിന്റെ ലുക്ക്

ആദ്യ കാഴ്ചയിൽ സയൻസ് ഫിക്ഷൻ ചിത്രമെന്ന് തോന്നാമെങ്കിലും 'വാരണാസി' യഥാർഥത്തിൽ ഫാന്റസി വിഭാഗത്തിൽപ്പെടുന്ന സിനിമയാണെന്നും അതിൽ പുരാണ ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സംവിധായകൻ വിശദീകരിച്ചു. വ്യത്യസ്ത വികാരങ്ങളും സിനിമാ വിഭാഗങ്ങളും ഒത്തുചേരുന്ന അനുഭവമായിരിക്കും ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുകയെന്നാണ് പ്രതീക്ഷ.

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ 'വാരണാസി' സെറ്റിൽനിന്നുള്ള പ്രിയങ്ക ചോപ്ര പങ്കുവച്ച ചിത്രം
മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ 'വാരണാസി' സെറ്റിൽനിന്നുള്ള പ്രിയങ്ക ചോപ്ര പങ്കുവച്ച ചിത്രംകടപ്പാട്-ഇൻസ്റ്റ​ഗ്രാം

അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിനൊപ്പം ഒരു യുവാവിന്റെയും യുവതിയുടെയും മനോഹരമായ പ്രണയകഥയും ചിത്രത്തിന്റെ പ്രമേയത്തിലുണ്ടെന്ന് രാജമൗലി വെളിപ്പെടുത്തി. ഈ വ്യത്യസ്ത ഘടകങ്ങളെല്ലാം ഒരൊറ്റ ആഖ്യാനത്തിൽ സ്വാഭാവികമായി കോർത്തിണക്കുക എന്നതാണ് 'വാരണാസി'യുടെ നിർമാണത്തിലെ പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്റെ വെളിപ്പെടുത്തലുകൾ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്.

അതേസമയം, 'വാരണാസി'യുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. ഏകദേശം പത്തുദിവസത്തെ ചിത്രീകരണം കൂടി മാത്രമാണ് ബാക്കിയുള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ പ്രധാന ചിത്രീകരണം പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവർത്തകർ.

എസ്.എസ്.രാജമൗലി, 'വാരണാസി'യിൽ മഹേഷ് ബാബു
എസ്.എസ്.രാജമൗലി, 'വാരണാസി'യിൽ മഹേഷ് ബാബുഅറേഞ്ച്ഡ്

നവംബർ മുതൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം, ചിത്രത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളും ആരംഭിക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കമെന്നാണ് സൂചന. ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ വരും മാസങ്ങളിൽ 'വാരണാസി'യെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Pappappa
pappappa.com