'നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും...': പൃഥ്വിക്ക് ജന്മദിനാശംസയുമായി രാജമൗലി

പൃഥ്വിരാജ് എസ്.എസ്.രാജമൗലിക്കൊപ്പം
പൃഥ്വിരാജ് എസ്.എസ്.രാജമൗലിക്കൊപ്പംഫോട്ടോ-അറേഞ്ച്ഡ്
Published on: 

ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യയുടെ അഭിമാന സംവിധായകൻ എസ്.എസ്.രാജമൗലിയുടെ 'വാരണാസി'. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ മലയാളികളുടെ അഭിമാനമായ പൃഥ്വിരാജ് സുകുമാരനും സുപ്രധാനവേഷത്തിലുണ്ട്. കുംഭ എന്നാണ് അദ്ദേഹം 'വാരണാസി'യിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

Must Read
ആ ​ഗുഹയിലെ രഹസ്യങ്ങളറിയുന്നതെങ്ങനെ? അതിനുള്ള താക്കോലായി 'വാരണാസി'യിലെ 'നി​ഗൂഢഭാഷ'
പൃഥ്വിരാജ് എസ്.എസ്.രാജമൗലിക്കൊപ്പം

ഇന്ന്, ഒക്ടോബർ 16ന് പിറന്നാൾ ആഘോഷിക്കുന്ന പൃഥ്വിരാജിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കു വച്ച് ലോക സിനിമയിൽ രാജമൗലി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇപ്രകാരമാണ് 'വാരണാസി ടീമിന്റെ സ്വന്തം കുംഭ, പൃഥ്വിരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ! അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം! ജന്മദിനാശംസകൾ പ്രിയപ്പെട്ട പൃഥ്വിരാജ് സുകുമാരൻ'.

പൃഥ്വിരാജും എസ്.എസ്.രാജമൗലിയും 'വാരണാസി' ഷൂട്ടിങ്ങിനിടെ
പൃഥ്വിരാജും എസ്.എസ്.രാജമൗലിയും 'വാരണാസി' ഷൂട്ടിങ്ങിനിടെഫോട്ടോ-അറേഞ്ച്ഡ്

ലോകസിനിമ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന 'വാരണാസി'യിലെ പൃഥ്വിരാജിന്റെ കഥാപാത്രമായ ‘കുംഭ’യെക്കുറിച്ചുള്ള ഈ വാക്കുകൾ ആരാധകർക്കിടയിലും സിനിമാപ്രേമികൾക്കിടയിലും ശ്രദ്ധ നേടുകയാണ്.എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എം.എം. കീരവാണിയാണ്. ശ്രീ ദുർഗ ആർട്സും ഷോയിങ് ബിസിനസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 'വാരണാസി' 2027 ഏപ്രിൽ 7ന് തിയേറ്ററുകളിൽ ലോകവ്യാപകമായി റിലീസ് ചെയ്യും.

Pappappa
pappappa.com