ആ ​ഗുഹയിലെ രഹസ്യങ്ങളറിയുന്നതെങ്ങനെ? അതിനുള്ള താക്കോലായി 'വാരണാസി'യിലെ 'നി​ഗൂഢഭാഷ'

എസ്.എസ്.രാജമൗലിയുടെ വാരണാസി ട്രെയിലറിൽ നിന്ന്
'വാരണാസി' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on: 

എസ്.എസ്. രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രം 'വാരാണസി'ക്കായി പ്രത്യേക സാങ്കല്പിക ഭാഷ സൃഷ്ടിക്കുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയില്‍ കഥയുടെ മുന്നോട്ടുപോക്കിന് പുതിയ ഭാഷ വലിയ പങ്കു വഹിക്കുന്നുണ്ട്.

Must Read
ഒരുവർഷം,ഏഴുമാസം,29ദിവസം; 'വാരണാസി'യുടെ ഷൂട്ടിങ് പൂർത്തിയാക്കി മഹേഷ്ബാബു
എസ്.എസ്.രാജമൗലിയുടെ വാരണാസി ട്രെയിലറിൽ നിന്ന്

മുമ്പ് 'ബാഹുബലി' എന്ന ചിത്രത്തിലെ കാലകേയന്മാര്‍ എന്ന വിഭാ​ഗത്തിനായി പ്രത്യേക ഭാഷ സൃഷ്ടിച്ചിരുന്നെങ്കിലും, 'വാരാണസി'യില്‍ അതിനേക്കാള്‍ വിശദവും വിപുലവുമായ തലത്തിലാണ് പുതിയ ഭാഷ അവതരിപ്പിക്കുന്നത്. സ്വന്തമായി ലിപിയും വ്യാകരണ നിയമങ്ങളും വാക്കുകളുമുള്ള ഭാഷ രൂപപ്പെടുത്താന്‍ ഭാഷാവിദഗ്ധന്റെ സേവനവും ചിത്രത്തിനായി തേടിയിട്ടുണ്ട്.

എസ്.എസ്.രാജമൗലിയുടെ വാരണാസി ട്രെയിലറിൽ നിന്ന്
'വാരണാസി' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ പുരാതനമായ എഴുത്തുകളുള്ള ഒരു ഗുഹയ്ക്കുള്ളില്‍ പ്രവേശിക്കുന്ന രംഗമുണ്ടെന്നും, അതിലെ രഹസ്യങ്ങള്‍ മനസിലാക്കുന്നതിന് അപരിചിത ഭാഷ പഠിക്കേണ്ടതുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. കഥാഗതി തിരിച്ചുവിടുന്ന പ്രധാന ഘടകമായിരിക്കും ഈ ഘടന.

എസ്.എസ്.രാജമൗലി, 'വാരണാസി'യിൽ മഹേഷ് ബാബു
എസ്.എസ്.രാജമൗലി, 'വാരണാസി'യിൽ മഹേഷ് ബാബുഅറേഞ്ച്ഡ്

ആഗോളതലത്തില്‍ വന്‍ റിലീസായി ആസൂത്രണം ചെയ്യുന്ന ചിത്രം ലോകമെമ്പാടുമുള്ള 120 രാജ്യങ്ങളില്‍ 50 ഓളം ഭാഷകളിലാണ് പുറത്തിറക്കുന്നത്. നിര്‍മിതബുദ്ധി ഉപയോഗിക്കാതെ 1500-ാളം ശബ്ദകലാകാരന്മാരെ പങ്കെടുപ്പിച്ച് തികച്ചും സ്വാഭാവികമായ രീതിയില്‍ ഡബ്ബിങ് പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകരുടെ പദ്ധതി. മഹേഷ് ബാബുവിന്റെ 'രുദ്ര'യും പൃഥ്വിരാജിന്റെ 'കുംഭ'യും തമ്മിലുള്ള പോരാട്ടം ദൃശ്യവത്കരിക്കുന്ന ചിത്രം 2027 ഏപ്രില്‍ ഏഴിന് തിയേറ്ററുകളിലെത്തും.

Pappappa
pappappa.com