'ആകാശംലോ ഒക താര'യ്ക്ക് ശേഷം തെലുങ്കിൽ പരക്കുന്ന 'ശ്രുതി' എന്ത്?

ശ്രുതി ഹാസൻ
ശ്രുതി ഹാസൻഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on: 

കഴിഞ്ഞദിവസം പുറത്തിറങ്ങിയ, ദുൽഖർ സൽമാൻ നായകനായ തെലുങ്ക് സിനിമ 'ആകാശം ലോ ഒക താര'യിൽ രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ശ്രുതി ഹാസനാണ്. ചിത്രം മികച്ച വിജയം നേടിയതോടെ അഭിനേതാക്കൾക്കും ഏറെ പ്രശംസ ലഭിച്ചു. കഥയെ മുന്നോട്ടുനയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന കഥാപാത്രമായിരുന്നു ശ്രുതിയുടേത്. ചിത്രത്തിലെ സാന്നിധ്യവും പ്രകടനവും ഇത്തരം വ്യത്യസ്തമായ വേഷങ്ങൾ ഏറ്റെടുക്കാൻ താരം കൂടുതൽ താല്പര്യം കാണിക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

Must Read
തെലുങ്കിന്റെ ആകാശത്ത് പുതിയ താരകമായി ദുൽഖർ
ശ്രുതി ഹാസൻ

വെറുമൊരു ഗ്ലാമർ താരമായി ഒതുങ്ങിനിൽക്കാൻ ശ്രുതി ഇപ്പോൾ ആഗ്രഹിക്കുന്നില്ലെന്നാണ് സൂചനകൾ. പതിവ് നായികാ കഥാപാത്രങ്ങളോട് താല്പര്യം കുറഞ്ഞ താരം, അഭിനയപ്രാധാന്യമുള്ള വേഷങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നല്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പരീക്ഷണങ്ങൾ നടത്താനും ശ്രുതി താല്പര്യപ്പെടുന്നുണ്ടെന്ന് എന്നതിന്റെ തെളിവാണ് 'ആകാശം ലോ ഒക താര'യിലെ കഥാപാത്രം.

'ആകാശംലോ ഒക താര' പോസ്റ്ററിൽ ശ്രുതി ഹാസൻ
'ആകാശംലോ ഒക താര' പോസ്റ്ററിൽ ശ്രുതി ഹാസൻ

പ്രധാനമായും തമിഴ് നടിയെന്ന നിലയിൽ അറിയപ്പെടുന്ന ശ്രുതി ഹാസൻ ഇപ്പോൾ കോളിവുഡിൽ അത്ര സജീവമല്ല. തെലുങ്ക് സിനിമയ്ക്കാണ് താരം കൂടുതൽ പ്രാധാന്യം നല്കുന്നത്. 2025ൽ പുറത്തിറങ്ങിയ 'കൂലി'യും 2021ൽ എത്തിയ 'ലാബ'വുമാണ് ശ്രുതി അവസാനമായി ഭാഗമായ തമിഴ് ചിത്രങ്ങൾ.

'സലാർ' ആണ് ശ്രുതിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ പ്രധാന തെലുങ്ക് ചിത്രം. ഇതിനിടെ 'ഹായ് നണ്ണ'യിൽ അതിഥിവേഷത്തിലും 'പെദ്ദി'യിൽ പ്രത്യേക ഗാനരംഗത്തിലും താരം പ്രത്യക്ഷപ്പെട്ടു. 'ട്രെയിൻ' എന്ന തമിഴ് ചിത്രമാണ് ഇനി ശ്രുതിയുടേതായി പുറത്തിറങ്ങാനുള്ളത്. എങ്കിലും തെലുങ്ക് സിനിമയിലൂടെയാണ് താരത്തിന് കൂടുതൽ പ്രേക്ഷകശ്രദ്ധയും അംഗീകാരവും ലഭിക്കുന്നത്.

'ആകാശംലോ ഒക താര' പോസ്റ്ററിൽ ശ്രുതി ഹാസൻ
'ആകാശംലോ ഒക താര' പോസ്റ്ററിൽ ശ്രുതി ഹാസൻകടപ്പാട്-ഫേസ്ബുക്ക്

'ആകാശം ലോ ഒക താര'യിലെ രോഹിണി എന്ന കഥാപാത്രം ശ്രുതി ലക്ഷ്യമിടുന്ന അഭിനയവഴിയുടെ മികച്ച ഉദാഹരണമാണ്. ചിത്രം വിജയമായതോടെ സമാനമായ കഥാപാത്രങ്ങൾ വീണ്ടും ഏറ്റെടുക്കാൻ താരം തയ്യാറാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. പ്രത്യേകിച്ച് തെലുങ്ക് സിനിമയിൽനിന്ന് ഇത്തരം വേഷങ്ങൾ ലഭിച്ചാൽ അവയ്ക്ക് മുൻഗണന നൽകാൻ ശ്രുതി തയ്യാറായേക്കും.

ശ്രു​തി ഹാ​സ​ൻ
ശ്രു​തി ഹാ​സ​ൻഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്കുള്ള ഈ ചുവടുമാറ്റം ശ്രുതി ഹാസന്റെ കരിയറിൽ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടേക്കാം. പതിവ് നായികാ സങ്കല്പങ്ങളിൽനിന്ന് മാറി കൂടുതൽ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാനാകുമോ എന്നാണ് ഇനി അറിയേണ്ടത്.