തെലുങ്കിന്റെ ആകാശത്ത് പുതിയ താരകമായി ദുൽഖർ

‘ആകാശംലോ ഒക താര’ പോസ്റ്ററിൽ ദുൽഖർ സൽമാൻ
‘ആകാശംലോ ഒക താര’ പോസ്റ്ററിൽ ദുൽഖർ സൽമാൻകടപ്പാട്-ഫേസ്ബുക്ക്
Published on: 

ദുൽഖർ സൽമാൻ നായകനായ 'ആകാശംലോ ഒക താര' ബോക്സ് ഓഫീസിൽ വൻ വിജയമായി മാറിയിരിക്കുകയാണ്. മറ്റ് ചിത്രങ്ങളുടെ മത്സരമുണ്ടായിട്ടും ഈ ആഴ്ച പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ ചിത്രത്തിന് കഴിഞ്ഞു. സിനിമയിൽ ദുൽഖർ അവതരിപ്പിച്ച കൃഷ്ണ എന്ന കഥാപാത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തെലുങ്ക് സിനിമയിൽ ദുൽഖർ സ്വന്തമായൊരു ഇടം കണ്ടെത്തിയ രീതിയെക്കുറിച്ച് നിരവധി നിരൂപകരും ഇപ്പോൾ ചർച്ച ചെയ്യുന്നുണ്ട്. തെലുങ്കിൽ ആരാധകവൃന്ദം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ഇതരഭാഷാതാരങ്ങൾക്ക് പഠനവിഷയമായി മാറുകയാണ് ദുൽഖറിന്റെ കരിയർ യാത്ര.

Must Read
സ്വപ്നത്തിന്റെ വഴിയേ ഒരു യാത്ര; ഹൃദയങ്ങൾ കീഴടക്കി ദുൽഖറിന്റെ 'എഒടി'
‘ആകാശംലോ ഒക താര’ പോസ്റ്ററിൽ ദുൽഖർ സൽമാൻ

'മഹാനടി'യിലൂടെയാണ് ദുൽഖർ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. യഥാർഥ ജീവിതത്തെ ആസ്പദമാക്കിയ കഥാപാത്രത്തെയാണ് ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ചത്. പിന്നീട് പ്രണയകഥയായ 'സീതാരാമ'ത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. തുടർന്ന് 'ലക്കി ഭാസ്കർ' എന്ന ചിത്രത്തിലൂടെ കുടുംബപ്രേക്ഷകരിലേക്ക് കൂടുതൽ അടുക്കാനും ദുൽഖറിന് സാധിച്ചു.

‘ആകാശംലോ ഒക താര’ സോങ് റിലീസ് പോസ്റ്റർ
‘ആകാശംലോ ഒക താര’ സോങ് റിലീസ് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

തെലുങ്കിൽ തന്റെ താരപരിവേഷത്തിന് അമിതപ്രാധാന്യം നൽകാതെ, സാധാരണക്കാരുമായി ബന്ധപ്പെടുത്താൻ കഴിയുന്ന കുടുംബനായകന്മാരെയും പിന്തുണ നൽകുന്ന ഭർത്താക്കന്മാരെയുമാണ് ദുൽഖർ കൂടുതലായി അവതരിപ്പിച്ചത്. 1990-കളിലും 2000-കളിലും ഇത്തരം കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ശ്രീകാന്തിനെപ്പോലുള്ള താരങ്ങളെയാണ് ദുൽഖറിന്റെ ഈ സമീപനം ഓർമിപ്പിക്കുന്നത്.

‘ആകാശംലോ ഒക താര’ പോസ്റ്റർ
‘ആകാശംലോ ഒക താര’ പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

ദുൽഖർ തിരഞ്ഞെടുക്കുന്നതുപോലെയുള്ള കഥാപാത്രങ്ങൾക്കും സിനിമകൾക്കും പിന്നാലെ പോകുന്ന അഭിനേതാക്കളുടെ കുറവ് തെലുങ്ക് സിനിമയിൽ പ്രകടമാണെന്നാണ് വിലയിരുത്തൽ. മറ്റെല്ലാവരും പാൻ ഇന്ത്യൻ താരപദവിക്ക് പിന്നാലെ സഞ്ചരിക്കുമ്പോൾ, പ്രേക്ഷകർക്ക് ഒരേ തരത്തിലുള്ള സിനിമകൾ വീണ്ടും വീണ്ടും കാണേണ്ടിവരുന്ന സാഹചര്യമാണുള്ളത്. ഇത് ദുൽഖറിനെപ്പോലുള്ള താരങ്ങൾക്ക് മികച്ച തിരക്കഥകൾ തിരഞ്ഞെടുക്കാനുള്ള കൂടുതൽ അവസരങ്ങളും ഒരുക്കുന്നു.

‘ആകാശംലോ ഒക താര’ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ
‘ആകാശംലോ ഒക താര’ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

രസകരമായ മറ്റൊരു കാര്യം, തിരക്കഥകളുടെ നിലവാരം ശരാശരിയാണെന്ന് വിമർശകർ വിലയിരുത്തുന്ന ഒരു സിനിമാ വ്യവസായത്തിൽനിന്ന് മികച്ച തിരക്കഥകൾ ദുൽഖർ കണ്ടെത്തുന്നു എന്നതാണ്. അതേസമയം, താരതമ്യേന മികച്ച രചനകൾക്ക് പേരുകേട്ട മലയാളസിനിമാ വ്യവസായത്തിൽ അദ്ദേഹം ദുർബലമായ തിരക്കഥകൾ തിരഞ്ഞെടുക്കുന്നുവെന്നും നിരീക്ഷണമുണ്ട്. ഈ പ്രത്യേക വിഭാഗങ്ങളിലെ സിനിമകളിലൂടെ ദുൽഖർ വളർച്ച തുടരുകയാണെങ്കിൽ, മറ്റാർക്കും എത്തിപ്പെടാൻ കഴിയാത്ത ഒരു സ്ഥാനത്തേക്ക് അദ്ദേഹത്തിന് ഉയരാനാകുമെന്നാണ് വിലയിരുത്തൽ.