വിജയ് ദേവരകൊണ്ടയെ വിവാഹം കഴിക്കാൻ ഒരു വർഷത്തോളം പിന്നാലെ നടന്നു: രശ്മിക മന്ദാന

'കോഫി വിത്ത് കരൺ' ചാറ്റ് ഷോ പ്രൊമോയിൽ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും
'കോഫി വിത്ത് കരൺ' ചാറ്റ് ഷോ പ്രൊമോയിൽ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയുംസ്ക്രീൻ​ഗ്രാബ്
Published on: 

കരൺ ജോഹറിന്റെ 'കോഫി വിത്ത് കരൺ' സെലിബ്രിറ്റി ചാറ്റ്ഷോയുടെ അവസാന സീസൺ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും അതിഥികളായെത്തുന്ന പുതിയ എപ്പിസോഡിന്റെ പ്രൊമോ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. സൽമാൻ ഖാൻ അതിഥിയായെത്തിയ എപ്പിസോഡിലൂടെ പുതിയ സീസണിന് തുടക്കമായതിന് പിന്നാലെയാണ് ആരാധകർ ഏറെ കാത്തിരിക്കുന്ന താരജോഡിയുടെ പ്രൊമോ പുറത്തുവന്നത്.

Must Read
'താ​ങ്ക​ൾ ഇ​പ്പോ​ഴും വിർ​ജി​ൻ ആ​ണോ?' അവസാന സീസണിലും സൽമാനോട് കരൺ ജോഹർ
'കോഫി വിത്ത് കരൺ' ചാറ്റ് ഷോ പ്രൊമോയിൽ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും

രസകരമായ സംഭാഷണങ്ങൾ നിറഞ്ഞ പ്രൊമോയിൽ രശ്മിക നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്. വിജയ് ദേവരകൊണ്ടയെ വിവാഹം കഴിക്കാനായി താൻ ഒരു വർഷത്തോളം അദ്ദേഹത്തിന്റെ പിന്നാലെ നടന്നുവെന്നാണ് രശ്മിക വെളിപ്പെടുത്തിയത്. വിജയ് ആയിരിക്കും ആദ്യം വിവാഹാഭ്യർഥന നടത്തിയതെന്ന് കരുതിയിരുന്ന ആരാധകർക്ക് ഈ വെളിപ്പെടുത്തൽ അപ്രതീക്ഷിതമായി.

'കോഫി വിത്ത് കരൺ' ചാറ്റ് ഷോ പ്രൊമോയിൽ രശ്മിക മന്ദാന
'കോഫി വിത്ത് കരൺ' ചാറ്റ് ഷോ പ്രൊമോയിൽ രശ്മിക മന്ദാനസ്ക്രീൻ​ഗ്രാബ്

എന്തുകൊണ്ടാണ് രശ്മിക പലതവണ വിജയ്നോട് വിവാഹത്തെക്കുറിച്ച് സംസാരിച്ചത്, മറുപടി നൽകാൻ വിജയ് ഇത്രയും കാലതാമസം വരുത്തിയതെന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങളാണ് പ്രൊമോ ഉയർത്തുന്നത്. എന്നാൽ, ഇരുവരും തമ്മിലുള്ള പൂർണ സംഭാഷണം എപ്പിസോഡ് സ്ട്രീമിങ് ആരംഭിക്കുമ്പോൾ മാത്രമേ കാണാനാകൂ.

'കോഫി വിത്ത് കരൺ' ചാറ്റ് ഷോ പ്രൊമോയിൽ വിജയ് ദേവരകൊണ്ട
'കോഫി വിത്ത് കരൺ' ചാറ്റ് ഷോ പ്രൊമോയിൽ വിജയ് ദേവരകൊണ്ടസ്ക്രീൻ​ഗ്രാബ്

വിവാഹത്തിലേക്ക് കടക്കുന്നതിന് മുമ്പ് രശ്മികയും വിജയ് ദേവരകൊണ്ടയും ഏകദേശം മൂന്ന് വർഷത്തോളം പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഏറെക്കാലമായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും വ്യക്തിജീവിതത്തെക്കുറിച്ച് തുറന്നുപറയാൻ താരങ്ങൾ പൊതുവെ തയ്യാറായിരുന്നില്ല.

'കോഫി വിത്ത് കരൺ' ചാറ്റ് ഷോ പ്രൊമോ പോസ്റ്റർ
'കോഫി വിത്ത് കരൺ' ചാറ്റ് ഷോ പ്രൊമോ പോസ്റ്റർസ്ക്രീൻ​ഗ്രാബ്

'കോഫി വിത്ത് കരൺ' വേദിയിലെത്തുന്നതോടെ താരജോഡിയുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തിലേക്കുള്ള യാത്രയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. വിജയ് ദേവരകൊണ്ടയുടെ ഭാഗത്തുനിന്നുള്ള വെളിപ്പെടുത്തലുകൾക്കായും ആരാധകർ കാത്തിരിക്കുകയാണ്. വിവാഹത്തിനുശേഷം ആദ്യമായി ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രം 'രണബാലി' കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്.

'കോഫി വിത്ത് കരൺ' ചാറ്റ് ഷോ പ്രൊമോയിൽ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും
'കോഫി വിത്ത് കരൺ' ചാറ്റ് ഷോ പ്രൊമോയിൽ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയുംസ്ക്രീൻ​ഗ്രാബ്

2004ലാണ് 'കോഫി വിത്ത് കരൺ' ആരംഭിച്ചത്. അവസാന സീസൺ ഒക്ടോബർ 14 ന് ആണ് ജിയോ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചത്. ആദ്യ എപ്പിസോഡിൽ സൽമാൻ ഖാൻ ആയിരുന്നു അതിഥി. വൈകാരികമായ കുറിപ്പിലൂടെയാണ് ഷോ അവസാനിപ്പിക്കാനുള്ള തീരുമാനം കരൺ ജോഹർ അറിയിച്ചത്.

Pappappa
pappappa.com