ഭാഗ്യശ്രീ ബോർസെ..സാത്വിക വീരവള്ളി..സാറാ അർജുൻ...രാം ചരണിനായി നായികയെ തിരഞ്ഞ് സുകുമാർ

രാം ചരണും സുകുമാറും
രാം ചരണും സുകുമാറുംഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on: 

രാം ചരണിന്റെ അവസാന രണ്ട് ചിത്രങ്ങളായ 'പെദ്ധി', 'ഗെയിം ചേഞ്ചർ' എന്നിവ പ്രതീക്ഷിച്ച വിജയം നേടാത്തത് ആരാധകരെ നിരാശരാക്കിയിരുന്നു. ഇതോടെ സുകുമാറിനൊപ്പമുള്ള അടുത്ത ചിത്രത്തിലാണ് ആരാധകരുടെ പ്രതീക്ഷ മുഴുവൻ. 'പെദ്ധി' തെലുങ്ക് സംസ്ഥാനങ്ങളിൽ മികച്ച പ്രകടനം നടത്തിയെങ്കിലും മൊത്തത്തിലുള്ള ബോക്സ് ഓഫീസ് പ്രതീക്ഷകൾക്കൊത്ത് ഉയരാനായില്ല. ഈ സാഹചര്യത്തിൽ 'ആർസി 17' വലിയ ശ്രദ്ധ നേടുകയാണ്.

Must Read
ഭോ​ഗി ആഘോഷത്തിൽ ഭാര്യയ്ക്കായി ദോശ ചുട്ട് രാം ചരണ്‍
രാം ചരണും സുകുമാറും

നേരത്തെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'രംഗസ്ഥലം' സമ്മാനിച്ച വിജയ കൂട്ടുകെട്ടാണ് രാം ചരണും സുകുമാറും. രാം ചരണിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി 'രംഗസ്ഥലം' വിലയിരുത്തപ്പെടുന്നു. സുകുമാറിന്റെ ചിത്രങ്ങളിൽ നായികാ കഥാപാത്രങ്ങൾക്ക് വലിയ പ്രാധാന്യമുള്ളതിനാൽ 'ആർസി 17'ലെ നായിക ആരായിരിക്കുമെന്ന കാര്യത്തിലും ആകാംക്ഷയേറെയാണ്.

ചിത്രത്തിലെ നായികയായി പല താരങ്ങളുടെയും പേരുകൾ നേരത്തെ പ്രചരിച്ചിരുന്നു. 'ധുരന്ധർ' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സാറ അർജുനായിരിക്കും രാം ചരണിന്റെ നായികയെന്നായിരുന്നു ആദ്യ അഭ്യൂഹം. ബോളിവുഡ് താരം അനീത് പദ്ദയുടെ പേരും പിന്നീട് ഉയർന്നുവന്നു.

'ആര്‍സി17' അനൗൺസ്മെന്റ് പോസ്റ്റർ
'ആര്‍സി17' അനൗൺസ്മെന്റ് പോസ്റ്റർകടപ്പാട്-മൈത്രി മൂവി മേക്കേഴ്സ്

ഇതിനുപിന്നാലെ ഭാഗ്യശ്രീ ബോർസെയെയും സാത്വിക വീരവള്ളിയെയും നായികാ വേഷത്തിനായി സുകുമാർ ഓഡിഷൻ ചെയ്തതായും റിപ്പോർട്ടുകളുണ്ടായി. എന്നാൽ ചിത്രത്തിലെ കഥാപാത്രത്തിന് കൃത്യമായി ചേരുന്ന താരത്തെയാണ് വേണ്ടതെന്ന നിലപാടിൽ ഈ സാധ്യതകളും സംവിധായകൻ ഒഴിവാക്കിയെന്നാണ് വിവരം.

ഇപ്പോഴും 'ആർസി 17'ന്റെ നായികാ തിരച്ചിൽ തുടരുകയാണ്. ഇതുവരെ പ്രചരിച്ച പേരുകളെല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നാണ് ലഭിക്കുന്ന വിവരം.