ഭോ​ഗി ആഘോഷത്തിൽ ഭാര്യയ്ക്കായി ദോശ ചുട്ട് രാം ചരണ്‍

രാംചരൺ ഭോ​ഗി ആഘോഷത്തിനിടെ
രാംചരൺ ഭോ​ഗി ആഘോഷത്തിനിടെഫോട്ടോ-അറേഞ്ച്ഡ്
Published on

മെഗാ സ്റ്റാര്‍ ചിരഞ്ജീവിയുടെ വസതിയില്‍ ഇത്തവണത്തെ ഭോഗി ആഘോഷങ്ങള്‍ ആവേശകരമായിരുന്നു. കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന ആഘോഷത്തില്‍ എല്ലാവരെയും അമ്പരപ്പിച്ചത് നടന്‍ രാം ചരണ്‍ ആയിരുന്നു. വെള്ളിത്തിരയിലെ മാസ് ഹീറോയില്‍നിന്നു മാറി, പ്രിയപ്പെട്ടവര്‍ക്കായി ദോശ തയാറാക്കുന്ന തിരക്കിലായിരുന്നു താരം. നടി നിഹാരിക കൊനിഡേല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് കൊനിഡേല കുടുംബത്തിലെ മനോഹര നിമിഷങ്ങള്‍ ആരാധകര്‍ അറിഞ്ഞത്.

Must Read
ഇരട്ടക്കുട്ടികളുടെ അച്ഛനാകാനൊരുങ്ങി രാം ​ച​രൺ
രാംചരൺ ഭോ​ഗി ആഘോഷത്തിനിടെ

'ഭോഗിയല്ല, ഇതൊരു ദോശ ദിനമാണ്!' എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്. ഗര്‍ഭിണിയായ ഭാര്യ ഉപാസനയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും വേണ്ടി രാം ചരണ്‍ ദോശ തയാറാക്കി. തമാശകളും ചിരിയുമായി താരം ആദ്യാവസാനം സജീവമായിരുന്നു. വരുണ്‍ തേജ്, ലാവണ്യ ത്രിപാഠി എന്നിവര്‍ പാചകത്തില്‍ സഹായിക്കുന്നതും വീഡിയോയില്‍ കാണാം. സായ് ദുര്‍ഗ തേജ്, നിഹാരിക തുടങ്ങിയവരും ആഘോഷത്തിന് മാറ്റുകൂട്ടി.

നിഹാരിക കൊനിഡേല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിയിൽ
നിഹാരിക കൊനിഡേല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിയിൽരാംചരൺ സ്ക്രീൻ​ഗ്രാബ്

ചിരഞ്ജീവിയും നാഗബാബുവും മുറ്റത്ത് പ്രഭാത ഭക്ഷണം ആസ്വദിച്ചിരുന്ന് രുചിച്ച് ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. പുഷ്പയുടെ പുതിയ ഭാഗം ഉള്‍പ്പെടെയുള്ള സിനിമകളുടെ തിരക്കിലായതിനാല്‍ അല്ലു അര്‍ജുന്‍ ഇത്തവണ ആഘോഷങ്ങളില്‍ പങ്കെടുത്തില്ല. ബുച്ചി ബാബു സാന സംവിധാനം ചെയ്യുന്ന 'പെഡ്ഡി' എന്ന ചിത്രത്തിനായുള്ള തയാറെടുപ്പിലാണ് രാം ചരണ്‍ ഇപ്പോള്‍. ജാന്‍വി കപുര്‍, ശിവ രാജ്കുമാര്‍ എന്നിവരാണ് ഈ സ്‌പോര്‍ട്‌സ് ആക്ഷന്‍ ഡ്രാമയിലെ മറ്റു പ്രധാന താരങ്ങള്‍.

രാംചരണും ഭാര്യ ഉപാസനയും
രാംചരണും ഭാര്യ ഉപാസനയുംഫോട്ടോ-അറേഞ്ച്ഡ്

ദക്ഷിണേന്ത്യയിലെ പ്രധാന വിളവെടുപ്പ് ഉത്സവമായ പൊങ്കലിന്റെ (അല്ലെങ്കില്‍ മകര സംക്രാന്തി) ആദ്യ ദിവസത്തെയാണ് ഭോഗി എന്ന് വിളിക്കുന്നത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളിലാണ് ആഘോഷം പ്രധാനമായും നടക്കുന്നത്.

Related Stories

No stories found.
Pappappa
pappappa.com