ജേസൺ സഞ്ജയ്‌യെ പ്രശംസിച്ച് നാ​ഗാർജുനയും; തെലുങ്കിൽ 'സി​ഗ്മ'യ്ക്ക് വൻസ്വീകരണം

ബിഗ് ബോസ് തെലുങ്ക് സീസണ്‍ 10-ന്റെ വാരാന്ത്യ എപ്പിസോഡില്‍ നാ​ഗാർജുനയ്ക്കൊപ്പം ജേസൺ സഞ്ജയ്
ബിഗ് ബോസ് തെലുങ്ക് സീസണ്‍ 10-ന്റെ വാരാന്ത്യ എപ്പിസോഡില്‍ നാ​ഗാർജുനയ്ക്കൊപ്പം ജേസൺ സഞ്ജയ്സ്ക്രീൻ​ഗ്രാബ്
Published on: 

തമിഴ്നാട് മുഖ്യമന്ത്രിയും ആരാധകരുടെ ദളപതിയുമായ വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന 'സിഗ്മ' എന്ന ചിത്രത്തിന് ആശംസകളുമായി തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുന അക്കിനേനി. ബിഗ് ബോസ് തെലുങ്ക് സീസണ്‍ 10-ന്റെ വാരാന്ത്യ എപ്പിസോഡില്‍ ചിത്രത്തിലെ നായകന്‍ സന്ദീപ് കിഷനൊപ്പം ജേസണ്‍ സഞ്ജയ് പങ്കെടുത്തപ്പോഴാണ് നാഗാര്‍ജുനയുടെ പ്രശംസ.

Must Read
വിജയ്‌സിനിമ കണ്ട് കൈയടിച്ചത് ഓർമിച്ച് ചിരഞ്ജീവി; 'സി​ഗ്മ' ഇവന്റിൽ സർപ്രൈസ് എൻട്രി
ബിഗ് ബോസ് തെലുങ്ക് സീസണ്‍ 10-ന്റെ വാരാന്ത്യ എപ്പിസോഡില്‍ നാ​ഗാർജുനയ്ക്കൊപ്പം ജേസൺ സഞ്ജയ്

നേരത്തെ, സി​ഗ്മയുടെ പ്രീ റിലീസ് ഇവന്റിൽ സർപ്രൈസ് എൻട്രി നടത്തിയ മെ​ഗാസ്റ്റാർ ചിരഞ്ജീവിയും ജേസണെ പ്രശംസിച്ചിരുന്നു. ടോളിവുഡിലെ വൻ വമ്പൻതാരങ്ങളുടെ നല്ലവാക്കുകളും പിന്തുണയും ജേസണും സി​ഗ്മയ്ക്കും തെലുങ്ക് സിനിമാപ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ഉണ്ടാക്കിക്കൊടുത്തിരിക്കുകയാണ്.

ബിഗ് ബോസ് തെലുങ്ക് സീസണ്‍ 10-ന്റെ വാരാന്ത്യ എപ്പിസോഡില്‍ നാ​ഗാർജുനയ്ക്കൊപ്പം ജേസൺ സഞ്ജയ്‌യും സന്ദീപ് കിഷനും
ബിഗ് ബോസ് തെലുങ്ക് സീസണ്‍ 10-ന്റെ വാരാന്ത്യ എപ്പിസോഡില്‍ നാ​ഗാർജുനയ്ക്കൊപ്പം ജേസൺ സഞ്ജയ്‌യും സന്ദീപ് കിഷനുംസ്ക്രീൻ​ഗ്രാബ്

തെലുങ്ക് സിനിമാപ്രേമികള്‍ മികച്ച സിനിമകളെ എപ്പോഴും ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണെന്ന് നാഗാര്‍ജുന പറഞ്ഞു. 'തെലുങ്ക് പ്രേക്ഷകര്‍ നല്ല സിനിമകളെ സ്വീകരിക്കുന്നവരാണ്. വിജയ്‌യുടെ ചിത്രങ്ങളെല്ലാം തെലുങ്ക് മണ്ണില്‍ വന്‍ ബോക്സ് ഓഫീസ് വിജയങ്ങളാണ് നേടിയിട്ടുള്ളത്. തെലുങ്ക് ജനതയ്ക്ക് ദളപതി വിജയ്‌യോട് വലിയ സ്നേഹമാണ്. അതേ സ്നേഹവും പിന്തുണയും നിങ്ങള്‍ക്കും നിങ്ങളുടെ പുതിയ ചിത്രമായ 'സിഗ്മ'യ്ക്കും ഇവിടെ ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'-

'സിഗ്മ'യുടെ പ്രചാരണപരിപാടിക്കായി കൊച്ചിയിലെത്തിയ ജേസൺ സഞ്ജയ്
'സിഗ്മ'യുടെ പ്രചാരണപരിപാടിക്കായി കൊച്ചിയിലെത്തിയ ജേസൺ സഞ്ജയ്ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

നാഗാര്‍ജുനയുടെ വാക്കുകള്‍ക്ക് ജേസണ്‍ സഞ്ജയ് നന്ദി അറിയിച്ചു. ഒക്ടോബര്‍ രണ്ടിനു തിയേറ്ററുകളിലെത്തുന്ന 'സിഗ്മ' ഒരു ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമായാണ് അണിയറയില്‍ ഒരുങ്ങിയിരിക്കുന്നത്. സന്ദീപ് കിഷനൊപ്പം ഫരിയ അബ്ദുള്ള, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Pappappa
pappappa.com