വിജയ്‌സിനിമ കണ്ട് കൈയടിച്ചത് ഓർമിച്ച് ചിരഞ്ജീവി; 'സി​ഗ്മ' ഇവന്റിൽ സർപ്രൈസ് എൻട്രി

'സിഗ്മ'യുടെ പ്രീ-റിലീസ് ഇവന്റിൽ ചിരഞ്ജീവിക്കൊപ്പം ജേസൺ സഞ്ജയ്‌യും സന്ദീപ് കിഷനും
'സിഗ്മ'യുടെ പ്രീ-റിലീസ് ഇവന്റിൽ ചിരഞ്ജീവിക്കൊപ്പം ജേസൺ സഞ്ജയ്‌യും സന്ദീപ് കിഷനുംഫോട്ടോകടപ്പാട്-ലൈക്ക പ്രൊഡക്ഷൻസ്
Published on: 

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ മകൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ'യുടെ പ്രീ-റിലീസ് ഇവന്റിന് തെന്നിന്ത്യൻ സിനിമാ മേഖലയെ അമ്പരപ്പിച്ചുകൊണ്ട് മെഗാസ്റ്റാർ ചിരഞ്ജീവി എത്തി. സന്ദീപ് കിഷൻ നായകനാകുന്ന 'സിഗ്മ' ഒക്ടോബർ 2ന് വമ്പൻ റിലീസിന് ഒരുങ്ങുകയാണ്. അപ്രതീക്ഷിതമായി ചിരഞ്ജീവി ചടങ്ങിൽ എത്തിയതോടെ ചിത്രത്തിലേക്കുള്ള ശ്രദ്ധയും വർധിച്ചിരിക്കുകയാണ്. സന്ദീപിന്റെ താരമൂല്യത്തിനൊപ്പം വിജയ്ന്റെ പേരും ചിത്രത്തിന് അനുകൂല ഘടകമാകുമെന്നാണ് വിലയിരുത്തൽ.

Must Read
'സി​ഗ്മ'യിൽ നായകനായി ഉദ്ദേശിച്ചത് ദുൽഖറിനെ,കഥ പറയുകയും ചെയ്തു: വിജയ്‌യുടെ മകൻ
'സിഗ്മ'യുടെ പ്രീ-റിലീസ് ഇവന്റിൽ ചിരഞ്ജീവിക്കൊപ്പം ജേസൺ സഞ്ജയ്‌യും സന്ദീപ് കിഷനും

ചടങ്ങിൽ സംസാരിച്ച മെഗാസ്റ്റാർ ചിരഞ്ജീവി, ജേസൺ സഞ്ജയ്‌യിന്റെ മുത്തച്ഛന്റെ സംവിധാനത്തിൽ താൻ അഭിനയിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി. ജേസണിന്റെ മുത്തച്ഛന് കഥ ലഭിച്ചത് മുത്തശ്ശിയിൽ നിന്നായിരുന്നുവെന്നും ചിരഞ്ജീവി പറഞ്ഞു. വിജയിന്റെ ആദ്യകാല ചിത്രങ്ങളിലൊന്ന് കണ്ട് താൻ കൈയടിച്ചിച്ച കാര്യവും അദ്ദേഹം ഓർമിച്ചു.

'സിഗ്മ'യുടെ പ്രീ-റിലീസ് ഇവന്റിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും ചിരഞ്ജീവിക്കൊപ്പം
'സിഗ്മ'യുടെ പ്രീ-റിലീസ് ഇവന്റിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും ചിരഞ്ജീവിക്കൊപ്പംഫോട്ടോകടപ്പാട്-ലൈക്ക പ്രൊഡക്ഷൻസ്

ജെൻ സി പ്രേക്ഷകരെ ലക്ഷ്യമിടുന്നതിനൊപ്പം എല്ലാ വിഭാഗം പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നത് തന്നെയും ആകർഷിച്ചുവെന്നും ചിരഞ്ജീവി പറഞ്ഞു. സന്ദീപ് കിഷന്റെ വളർച്ചയെ പ്രശംസിച്ച ചിരഞ്ജീവി, യുവതാരം തന്റെ ആദ്യകാലങ്ങളെ ഓർമിപ്പിക്കുന്നുവെന്നും പറഞ്ഞു. ചിത്രത്തിന്റെ ടീമിന് അദ്ദേഹം ആശംസകളും നേർന്നു.

'സിഗ്മ'യുടെ പ്രീ-റിലീസ് ഇവന്റിൽ ചിരഞ്ജീവിയെ സ്വീകരിക്കുന്ന ജേസൺ സഞ്ജയ്‌. സന്ദീപ് കിഷൻ സമീപം
'സിഗ്മ'യുടെ പ്രീ-റിലീസ് ഇവന്റിൽ ചിരഞ്ജീവിയെ സ്വീകരിക്കുന്ന ജേസൺ സഞ്ജയ്‌. സന്ദീപ് കിഷൻ സമീപംഫോട്ടോകടപ്പാട്-ലൈക്ക പ്രൊഡക്ഷൻസ്

ജേസൺ സഞ്ജയ് നടനായി അരങ്ങേറ്റം കുറിക്കുമെന്നായിരുന്നു സിനിമാലോകം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി അദ്ദേഹം സംവിധാനത്തിലേക്ക് തിരിയുകയായിരുന്നു. ലൈക്ക പ്രൊഡക്ഷൻസിനെ ചിത്രത്തിന്റെ ഭാഗമാക്കാനും അദ്ദേഹത്തിന് സാധിച്ചു. മികച്ച ബജറ്റിൽ ഒരുക്കിയ ചിത്രത്തിന്റെ ട്രെയിലർ, വെറും 24 വയസ്സ് മാത്രം പ്രായമുള്ള ഈ യുവ സംവിധായകന്റെ കരുത്തുറ്റ് മേക്കിങ് വ്യക്തമാക്കുന്നതാണ്. നാനിയുടെ 'ദ് പാരഡൈസ്' ബോക്സ്ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാതിരുന്നതോടെ എല്ലാവരും ഉറ്റുനോക്കുന്നത് 'സി​ഗ്മ'യിലേക്കാണ്. അതുകൊണ്ടുതന്നെ സിനിമ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

'സിഗ്മ'യുടെ പ്രീ-റിലീസ് ഇവന്റിൽ നിന്ന്
'സിഗ്മ'യുടെ പ്രീ-റിലീസ് ഇവന്റിൽ നിന്ന് ഫോട്ടോകടപ്പാട്-ലൈക്ക പ്രൊഡക്ഷൻസ്

ചിത്രത്തിന്റെ അവതരണരീതി വ്യത്യസ്തമാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. വിജയ് ആരാധകരുടെ പിന്തുണ കൂടി ലഭിക്കുകയും ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായം ലഭിക്കുകയും ചെയ്താൽ ‘സിഗ്മ’ ബോക്സ്ഓഫീസിൽ വൻ വിജയമായി മാറുമെന്നാണ് പ്രതീക്ഷ.

Pappappa
pappappa.com