നാഗാർജുനയുടെ 'ഗീതാഞ്ജലി' വീണ്ടും തിയേറ്ററുകളിലേക്ക്; 4K പതിപ്പ് നവംബർ 13ന്

'ഗീതാഞ്ജലി'പോസ്റ്റർ
'ഗീതാഞ്ജലി'പോസ്റ്റർകടപ്പാട്-ഐഎംഡിബി
Published on: 

മണിരത്നം സംവിധാനം ചെയ്ത് നാഗാർജുന നായകനായ 'ഗീതാഞ്ജലി' വീണ്ടും തിയേറ്ററുകളിലേക്ക്. പ്രണയത്തിന് പുതിയൊരു ഭാവം നൽകിയ ചിത്രത്തിന്റെ ഡിജിറ്റലായി മെച്ചപ്പെടുത്തിയ 4K പതിപ്പ് നവംബർ 13ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. തെലുങ്ക്, തമിഴ് ഭാഷകളിലായാണ് ചിത്രം വീണ്ടും പ്രദർശനത്തിനെത്തുന്നത്. നേരത്തെ സെപ്റ്റംബർ 28ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.

Must Read
'അന്നത്തെ കുഞ്ഞ് ഇന്ന് 33 വയസ്സുള്ള യുവാവ്': 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസിൽ പ്രിയൻ
'ഗീതാഞ്ജലി'പോസ്റ്റർ

1989-ൽ ആണ് 'ഗീതാഞ്ജലി' റിലീസ് ചെയ്തത്. വ്യത്യസ്തമായ കഥപറച്ചിലും ആർദ്രമായ പ്രണയവികാരങ്ങളും ഒരിക്കലും മറക്കാനാകാത്ത സംഗീതവുമാണ് ചിത്രത്തെ ശ്രദ്ധേയമാക്കിയത്. നാഗാർജുനയുടെ കരിയറിലെ തന്നെ ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായി പിന്നീട് 'ഗീതാഞ്ജലി' മാറി.

'ഗീതാഞ്ജലി'യിൽ നാ​ഗാർജുനയും ​ഗിരിജ ഷെട്ടാറും
'ഗീതാഞ്ജലി'യിൽ നാ​ഗാർജുനയും ​ഗിരിജ ഷെട്ടാറുംകടപ്പാട്-ഐഎംഡിബി

നാഗാർജുനയുടെ ആകർഷകമായ സ്ക്രീൻ പ്രസൻസും വൈകാരികമായ പ്രകടനവും ഗിരിജയുടെ കഥാപാത്രാവിഷ്‌കാരവും ചേർന്നാണ് ചിത്രത്തിലെ പ്രണയത്തിന് കാലാതീതമായ സ്വീകാര്യത ലഭിച്ചത്. 'വന്ദന'ത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ​ഗിരിജ ഷെട്ടാർ ആയിരുന്നു ഇതിലെ നായിക.

'ഗീതാഞ്ജലി'പോസ്റ്റർ
'ഗീതാഞ്ജലി'പോസ്റ്റർകടപ്പാട്-ഐഎംഡിബി

മണിരത്നത്തിന്റെ വ്യത്യസ്തമായ ചലച്ചിത്രഭാഷയും ചിത്രത്തിലെ ലളിതമായ മുഹൂർത്തങ്ങൾക്കുപോലും ക്ലാസിക് ഭാവം നൽകി. ഇളയരാജ ഒരുക്കിയ മനോഹരമായ സംഗീതവും 'ഗീതാഞ്ജലി'യുടെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകമായി മാറി. ഇപ്പോഴിതാ 4K സാങ്കേതികവിദ്യയുടെ മികവോടെ ചിത്രത്തിലെ ഈ പ്രിയപ്പെട്ട മുഹൂർത്തങ്ങൾ വീണ്ടും ബിഗ് സ്ക്രീനിൽ ആസ്വദിക്കാനുള്ള അവസരമാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്.

ബൂർലെ ശിവ പ്രസാദിന്റെ ശ്രീ പദ്മിനി സിനിമാസാണ് ‘ഗീതാഞ്ജലി’യുടെ 4K പതിപ്പ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വീണ്ടും എത്തിക്കുന്നത്.

Pappappa
pappappa.com