സാമന്തയുടെ 'മാ ഇന്റി ബംഗാരം' രജനീകാന്തിന്റെ 'ബാഷ' പോലെ: സംവിധായിക നന്ദിനി റെഡ്ഡി

'മാ ഇന്റി ബംഗാരം'പോസ്റ്റർ
'മാ ഇന്റി ബംഗാരം'പോസ്റ്റർകടപ്പാട്-ഐഎംഡിബി
Published on

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ സാമന്ത കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രം 'മാ ഇന്റി ബംഗാരം' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതുമുതല്‍ വലിയ ചര്‍ച്ചകളാണ് സിനിമാലോകത്ത് നടക്കുന്നത്. ശാന്തസ്വാഭാവക്കാരിയായ, സാധാരണ വീട്ടമ്മയ്ക്ക് പിന്നിലുള്ള ഭയപ്പെടുത്തുന്ന ഭൂതകാലമാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പ്രേക്ഷകരില്‍ വലിയ ആവേശം ഉണര്‍ത്തുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായിക ബി.വി. നന്ദിനി റെഡ്ഡി.

Must Read
'ദളപതിയിൽ അരവിന്ദ് സ്വാമിയുടെ വേഷം ചെയ്യേണ്ടിയിരുന്നത് ഞാൻ': വെളിപ്പെടുത്തി ജയറാം
'മാ ഇന്റി ബംഗാരം'പോസ്റ്റർ

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ എക്കാലത്തെയും മാസ് ക്ലാസിക് ചിത്രം 'ബാഷ'യുടെ ചില നിഴലുകള്‍ ചിത്രത്തിനുണ്ടെന്നാണ് നന്ദിനി റെഡ്ഡി വെളിപ്പെടുത്തിയിരിക്കുന്നത്. രാധിക ആപ്‌തെയുടെ 'മിസിസ് അണ്ടര്‍കവര്‍' എന്ന ചിത്രവുമായി ഇതിന് വല്ല സാമ്യവുമുണ്ടോ എന്ന ചോദ്യത്തിന്, ഇതൊരു സാധാരണ 'സ്‌പൈ ത്രില്ലര്‍' അല്ലെന്ന് നന്ദിനി വ്യക്തമാക്കുന്നു.

നന്ദിനി റെഡ്ഡി
നന്ദിനി റെഡ്ഡിഫോട്ടോകടപ്പാട്-വിക്കിപ്പീഡിയ

'ഇതൊരു ചാരക്കഥയല്ല. മറിച്ച്, ശക്തമായ ഭൂതകാലം ഒളിച്ചുവെച്ച കഥാപാത്രത്തിന്റെ കഥയാണ്. ആ രഹസ്യങ്ങളിലേക്കും ആ വ്യക്തിയുടെ ജീവിതയാത്രയിലേക്കുമുള്ള സഞ്ചാരമാണ് ചിത്രം. അതുകൊണ്ടാണ് ഇതിനെ 'ബാഷ'യോട് ഉപമിക്കുന്നത്. വൈകാരികതയും നിസഹായാവസ്ഥയും ആഴവുമുള്ള ഒരു കഥാപാത്രമാണ് സാമന്തയുടേത്...'

'മാ ഇന്റി ബംഗാരം'ട്രെയിലറിൽ നിന്ന്
'മാ ഇന്റി ബംഗാരം'ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

സാമന്തയുടെ പ്രകടനത്തെക്കുറിച്ച് സംവിധായികയ്ക്ക് നൂറുനാവാണ്. 'വര്‍ഷങ്ങള്‍കൊണ്ട് സാമന്ത ഒരു നടിയെന്ന നിലയില്‍ ഒരുപാട് മാറിവന്നു. അവര്‍ ഇപ്പോള്‍ മറ്റൊരു ലെവലിലാണ്. കോമഡിയോ, വൈകാരിക രംഗങ്ങളോ, ആക്ഷനോ ആകട്ടെ... ഓരോ സീനിലും സാമന്ത ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ചിത്രം തിയേറ്ററുകളില്‍ പൂരം തന്നെയായിരിക്കും. എല്ലാവരെയും പൂര്‍ണമായി തൃപ്തിപ്പെടുത്തുന്ന ഒന്നായിരിക്കും ഇത്'-നന്ദിനി ഉറപ്പുനല്‍കുന്നു.

'മാ ഇന്റി ബംഗാരം'ട്രെയിലറിൽ നിന്ന്
'മാ ഇന്റി ബംഗാരം'ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ചിത്രത്തില്‍ സാമന്തയ്‌ക്കൊപ്പം ഗുല്‍ഷന്‍ ദേവയ്യ, ദിഗന്ത് മഞ്ചാലെ, ഗൗതമി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജൂണ്‍ 19-ന് 'മാ ഇന്റി ബംഗാരം' തിയേറ്ററുകളില്‍ എത്തുമ്പോള്‍, സാമന്തയുടെ കരിയറിലെ മറ്റൊരു സൂപ്പര്‍ ഹിറ്റ് ആയിരിക്കും പിറക്കുക.

Pappappa
pappappa.com