
വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ എന്നും വിസ്മയിപ്പിക്കുന്ന നടനാണ് ധനുഷ്. 'കുബേര'യും അത്തരത്തിലൊരു ചിത്രമാണ്. തമിഴില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും തെലുങ്കില്‍ 100 കോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുകയാണ് 'കുബേര'. ശേഖര്‍ കമ്മൂലയാണ് ചിത്രത്തിന്റെ സംവിധായകന്‍. 'കുബേര'യുടെ വന്‍ വിജയത്തോടെ തുടര്‍ച്ചയായി നാലാമത്തെ 100 കോടി ചിത്രം എന്ന റിക്കാഡ് ആണ് ധനുഷ് സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്.
തിരുച്ചിത്രമ്പലം (2022), വാത്തി (2023), രായന്‍ (2024) എന്നിവയാണ് മറ്റ് 100 കോടി ചിത്രങ്ങള്‍. ഇതിനിടയില്‍ വന്ന 'ക്യാപ്റ്റന്‍ മില്ലര്‍' എന്ന ചിത്രം 85 കോടിയോളം കളക്ട് ചെയ്തു. സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ പോലും മുടക്കുമുതല്‍ നേടാനാകാതെ പരാജയപ്പെടുമ്പോള്‍ ധനുഷിന്റെ തുടര്‍ച്ചയായുള്ള നേട്ടം ആരാധകര്‍ ആഘോഷമാക്കുകയാണ്.
സൂപ്പര്‍താരങ്ങളെപ്പോലും പിന്നിലാക്കിയാണ് ധനുഷിന്റെ ജൈത്രയാത്ര. 2028വരെ ഡേറ്റ് ഇല്ല. 11 ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി ഒരുങ്ങുന്നത്. ധനുഷിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'ഇഡലി കടൈ' എന്ന ചിത്രം ഒക്ടോബറില്‍ റിലീസിന് തയ്യാറെടുക്കുന്നു. നിത്യാ മേനോന്‍ ആണ് നായിക. ധനുഷിനൊപ്പം സത്യരാജ്, അരുണ്‍ വിജയ്, പാര്‍ഥിപന്‍, സമുദ്രക്കനി, ശാലിനി പാണ്ഡേ, രാജ്കിരണ്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. തമിഴകം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
ബോളിവുഡ് ചിത്രം 'തേരെ ഇഷ്‌ക് മേം' ചിത്രീകരണം പൂര്‍ത്തിയാകുന്നു. വിഘ്നേശ് രാജ പ്രൊജക്റ്റ്, തമിഴരസന്‍ ചിത്രം, രാജ്കുമാര്‍ പെരിയസ്വാമി സിനിമ, അബ്ദുല്‍ കലാം ബയോപിക്, ഇളയരാജ ബയോപിക് തുടങ്ങിയ പ്രോജക്ടുകളാണ് ധനുഷിനായി ഒരുങ്ങുന്നത്.