ലണ്ടനിൽ ഒറിജിനൽ 'ജനനായകനെ' കാണാം;റിലീസ് ചെയ്യുന്നത് 'അൺകട്ട്' പതിപ്പ്

'ജനനായകൻ' പോസ്റ്റർ
'ജനനായകൻ' പോസ്റ്റർഅറേഞ്ച്ഡ്
Published on

ത​മി​ഴ​ക​ത്തി​ന്‍റെ സ്വ​ന്തം 'ദ​ള​പ​തി' വി​ജ​യ്‌​യു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​ക ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ 'ജ​ന​നാ​യ​ക​ൻ' തി​യേ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. മാ​സ​ങ്ങ​ൾ നീ​ണ്ട ആ​ശ​ങ്ക​ക​ൾ​ക്കും നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കും ഒ​ടു​വി​ൽ സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ അ​നു​മ​തിനേ​ടി ചി​ത്രം റി​ലീ​സി​ന് ഒ​രു​ങ്ങു​മ്പോ​ൾ സി​നി​മാ​ലോ​കം ആ​വേ​ശ​ത്തി​ലാ​ണ്. ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ 'എ' ​സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ചി​ത്ര​ത്തി​ന് സെ​ൻ​സ​ർ ബോ​ർ​ഡ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Must Read
സെ​ൻ​സ​ർ ക​ത്രി​ക​യി​ൽ മുറിവേറ്റ് 'ജ​നനാ​യ​ക​ൻ'; 12 മാ​റ്റ​ങ്ങ​ളോ​ടെ റിലീസിന്
'ജനനായകൻ' പോസ്റ്റർ

എ​ന്നാ​ൽ, ഇ​ന്ത്യ​ൻ സെ​ൻ​സ​ർ ബോ​ർ​ഡിന്‍റെ ക​ത്രി​ക​പ്പൂ​ട്ടി​ൽ വീ​ഴാ​ത്ത, ഒ​രു ക​ട്ട് പോ​ലും ഇ​ല്ലാ​ത്ത സി​നി​മ​യു​ടെ യ​ഥാ​ർ​ഥ പ​തി​പ്പ് കാ​ണാ​ൻ ആ​രാ​ധ​ക​ർ​ക്ക് വ​ഴി​യൊ​രു​ങ്ങു​ക​യാ​ണ്. പ​ക്ഷേ അ​തി​നൊ​രു ചെ​റി​യ നി​ബ​ന്ധ​ന​യു​ണ്ട്- നി​ങ്ങ​ൾ ലണ്ടനിലായിരിക്കണം. ഇ​ന്ത്യ​യി​ൽ സെ​ൻ​സ​ർ ബോ​ർ​ഡ് നി​ർ​ദേ​ശി​ച്ച 12 മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. എ​ന്നാ​ൽ വി​ദേ​ശ​ത്ത്, പ്ര​ത്യേ​കി​ച്ച് യു​കെ​യി​ൽ ചി​ത്ര​ത്തി​ന്‍റെ ഒ​രു രം​ഗം പോ​ലും വെ​ട്ടി​മാ​റ്റാ​തെ പൂ​ർ​ണ​രൂ​പ​ത്തി​ൽ റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ വി​വ​രം.

ചി​ത്ര​ത്തി​ന്‍റെ യു​കെ വി​ത​ര​ണ​ക്കാ​രാ​യ പ്ര​മു​ഖ ക​മ്പ​നി അ​ഹിം​സ എ​ന്‍റ​ർടെയ്​ൻ​മെന്‍റ്സ് ആ​ണ് ആ​രാ​ധ​ക​ർ​ക്ക് ഈ ​ആ​വേ​ശ​വാ​ർ​ത്ത സ​മ്മാ​നി​ച്ച​ത്. '15' റേ​റ്റിങ്ങോടെ, ഒ​രു ക​ട്ട് പോ​ലു​മി​ല്ലാ​തെ ചി​ത്രം ജൂ​ലായ് 24-ന് ​യു​കെ​യി​ലെ തി​യേ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ക്കും. പ്രി​യ താ​ര​ത്തി​ന്‍റെ ചി​ത്രം അ​തി​ന്‍റെ പൂ​ർണ​ത​യി​ൽ ത​ന്നെ തി​യേ​റ്റ​റി​ൽ ആ​സ്വ​ദി​ക്കാ​മെ​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് വി​ദേ​ശ​ത്തു​ള്ള ത​മി​ഴ് സി​നി​മാ പ്രേ​മി​ക​ൾ.

'ജനനായകൻ' പോസ്റ്റർ
'ജനനായകൻ' പോസ്റ്റർഅറേഞ്ച്ഡ്

ഇ​ന്ത്യ​ൻ സെ​ൻ​സ​ർ ബോ​ർ​ഡ് ക​ർ​ശ​ന​മാ​യ നി​ല​പാ​ടു​ക​ളോ​ടെ​യാ​ണ് ചി​ത്ര​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. 12 ഓ​ളം വെ​ട്ടി​മാ​റ്റ​ലു​ക​ൾ നി​ർ​ദേ​ശി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ​യി​ലും വീ​ഡി​യോ​യി​ലു​മു​ള്ള 'ടി​വി​കെ' പ​രാ​മ​ർ​ശ​ങ്ങ​ളും ചി​ല ക​ടു​ത്ത ഡ​യ​ലോ​ഗു​ക​ളും നീ​ക്കം ചെ​യ്തിട്ടുണ്ട്. ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ ചി​ത്രം ഒ​രു പു​സ്ത​ക​ത്തി​ന്‍റെ ക​വ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന രം​ഗം സെ​ൻ​സ​ർ ബോ​ർ​ഡ് ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു.

സ​ദ്ദാം ഹു​സൈ​നെ തൂ​ക്കി​ലേ​റ്റി​യ​തി​നെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കും വി​ല​ക്ക് വീ​ണിട്ടുണ്ട്. ഇ​ന്ത്യ​ൻ ദേ​ശീ​യ പ​താ​ക നി​ല​ത്തു വീ​ഴു​ന്ന ദൃ​ശ്യ​വും ഒ​രു കു​ട്ടി​യെ ദ്രോ​ഹി​ക്കു​ന്ന രം​ഗ​വും ചി​ത്ര​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. സി​നി​മ​യി​ൽ 'ഷീ​ല റാ​ണി' എ​ന്ന് പ​രാ​മ​ർ​ശി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം ആ ​പേ​ര് മാ​റ്റാ​നും ബോ​ർ​ഡ് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

'ജനനായകൻ' ട്രെയിലറിൽ നിന്ന്
'ജനനായകൻ' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

നേ​ര​ത്തെ ജ​നു​വ​രി 9-ന് ​പൊ​ങ്ക​ൽ റി​ലീ​സാ​യി തി​യേ​റ്റ​റു​ക​ളി​ലെ​ത്തേ​ണ്ടി​യി​രു​ന്ന ചി​ത്ര​മാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ സെ​ൻ​സ​ർ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ റി​ലീ​സ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ നി​യ​മ​പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് വി​ജ​യ് ചി​ത്ര​ത്തി​ന് റി​ലീ​സ് വ​ഴി തു​റ​ന്ന​ത്. തെ​ന്നി​ന്ത്യ​യി​ലെ മു​ൻ​നി​ര സം​വി​ധാ​യ​ക​ൻ എ​ച്ച്. വി​നോ​ദ് ഒ​രു​ക്കു​ന്ന ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം, തെ​ലു​ങ്കി​ൽ ന​ന്ദ​മു​രി ബാ​ല​കൃ​ഷ്ണ ത​രം​ഗം സൃ​ഷ്ടി​ച്ച 'ഭ​ഗ​വ​ന്ത് കേ​സ​രി'​യു​ടെ ഔ​ദ്യോ​ഗി​ക റീ​മേ​ക്കാ​ണെ​ന്നാ​ണ് സൂ​ച​ന​ക​ൾ.

Pappappa
pappappa.com