വരുന്നൂ.. അല്ലു-ലോകേഷ് സിനിമ,സം​ഗീതം അനിരുദ്ധ് രവിചന്ദർ

അല്ലു അർജുൻ-ലോകേഷ് കനകരാജ് സിനിമയുടെ അനൗൺസ്മെന്റ് വീഡിയോയിൽ നിന്ന്
അല്ലു അർജുൻ-ലോകേഷ് കനകരാജ് സിനിമയുടെ അനൗൺസ്മെന്റ് വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

ഇന്ത്യന്‍ സിനിമ കാത്തിരുന്ന വമ്പന്‍ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. 'പുഷ്പ 2: ദ റൂളി'ന്റെ റെക്കോഡ് വിജയത്തിനു പിന്നാലെ അല്ലു അര്‍ജുന്‍ അടുത്ത ചിത്രം പ്രഖ്യാപിച്ചു. തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ ലോകേഷ് കനകരാജുമായി കൈകോര്‍ക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. 'AA 23' എന്നാണ് ഇതിന് താത്കാലികമായി പേരുനല്കിയിരിക്കുന്നത്.

Must Read
വിജയ് ദേവരകൊണ്ട–കീർത്തി സുരേഷ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു-‘റൗഡി ജനാർദന’
അല്ലു അർജുൻ-ലോകേഷ് കനകരാജ് സിനിമയുടെ അനൗൺസ്മെന്റ് വീഡിയോയിൽ നിന്ന്

ആനിമേഷന്‍ രൂപത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. പുലര്‍ച്ചെ കാടിന്റെ പശ്ചാത്തലത്തില്‍ തുടങ്ങുന്ന ദൃശ്യങ്ങളില്‍, കത്തുന്ന കനലിന് അരികിലൂടെ നടന്നുനീങ്ങുന്ന അല്ലു അര്‍ജുന്റെ കഥാപാത്രം ആരാധകരെ ആവേശത്തിലാഴ്ത്തി. കുതിരയെ മെരുക്കാന്‍ ശ്രമിക്കുന്ന നായകനും സിംഹത്തിന് നേരെ പാഞ്ഞടുക്കുന്ന ചെന്നായ്ക്കളെ ഒറ്റ ഗര്‍ജനം കൊണ്ട് വിറപ്പിക്കുന്ന ദൃശ്യവും, മറ്റൊരു മാസ് ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന സൂചന നല്‍കുന്നതാണ്.

അല്ലു അർജുൻ
അല്ലു അർജുൻഫോട്ടോ-അറേഞ്ച്ഡ്

ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിനും സംഗീതം ഒരുക്കുന്നത്. അനൗണ്‍സ്മെന്റ് വീഡിയോയിലെ പശ്ചാത്തല സംഗീതം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഈ വര്‍ഷം തന്നെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് ഔദ്യോഗിക വിവരം.

ലോകേഷ് കനകരാജ്
ലോകേഷ് കനകരാജ്ഫോട്ടോ-അറേഞ്ച്ഡ്

ലോകേഷ് ചിത്രത്തിന് പുറമെ, സംവിധായകന്‍ ആറ്റ്ലിയുമായും അല്ലു അര്‍ജുന്‍ കൈകോര്‍ക്കുന്നു. ദീപിക പദുകോണ്‍ നായികയായി എത്തുന്ന ചിത്രം അല്ലു അര്‍ജുന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലാകുമെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും 2026-ല്‍ 'ഐക്കണ്‍ സ്റ്റാര്‍' തരംഗമാകുമെന്ന് ഉറപ്പാണ്.

Related Stories

No stories found.
Pappappa
pappappa.com