അല്ലുവിന്റെ 42 കല്പനകൾ; ടോളിവുഡിൽ വിവാ​ദം,നിഷേധിച്ച് താരം

അല്ലു അർജുൻ
അല്ലു അർജുൻഫോട്ടോ കടപ്പാട്-ഐഎംഡിബി
Published on

അല്ലു അര്‍ജുന്റെ കല്പന കേട്ട് സാക്ഷാല്‍ കിങ് ജോങ് ഉന്‍ വരെ ഞെട്ടിയെന്ന് ടോളിവുഡ്! തന്നെ കാണാന്‍ വരുന്നവര്‍ക്കായി 42 കല്‍പ്പന പുറപ്പെടുവിച്ച അല്ലു അര്‍ജുനെതിരെ വ്യാപക പ്രതിഷേധമാണ് തെലുങ്ക് സിനിമാ ലോകത്ത് ഉയരുന്നത്.

അല്ലു അര്‍ജുനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. തന്നെക്കാണാന്‍ വരുന്നവര്‍ക്കായി താരം പുറപ്പെടുവിച്ച നിയമാവലികളാണ് ചലച്ചിത്രാസ്വാദകരെ ചൊടിപ്പിച്ചത്. സംഭവം ടോളിവുഡില്‍ മാത്രമല്ല, ഇന്ത്യന്‍ ചലച്ചിത്രലോകത്തുതന്നെ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Must Read
വരുന്നൂ.. അല്ലു-ലോകേഷ് സിനിമ,സം​ഗീതം അനിരുദ്ധ് രവിചന്ദർ
അല്ലു അർജുൻ

താരവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ബ്രാന്‍ഡ് മാനേജര്‍ കാവേരി ബറുവയുടെ വെളിപ്പെടുത്തലാണ് കാട്ടുതീപോലെ പടര്‍ന്നത്. അല്ലു അര്‍ജുന്റേതെന്ന പേരില്‍ ഒരു പിആര്‍ നോട്ടും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഒരു പോഡ്കാസ്റ്റിലാണ് അല്ലു അര്‍ജുനെക്കുറിച്ചുള്ള കാവേരിയുടെ ഈ വെളിപ്പെടുത്തലുകള്‍. അല്ലു അര്‍ജുന്റെ കണ്ണുകളിലേക്കു നോക്കാന്‍ പാടില്ല, ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ പാടില്ല, താരം വരുമ്പോള്‍ എഴുന്നേറ്റുനില്‍ക്കണം, താരം സംസാരിക്കുന്നതുവരെ നിശബ്ദനായിരിക്കണം, പറയാനുള്ളതു സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കണം തുടങ്ങിയ 42 നിബന്ധനകളാണ് തന്നെ കാണാന്‍ എത്തുന്നവര്‍ക്കായി താരം മുന്നോട്ടുവയ്ക്കുന്നതെന്നാണ് കാവേരി പറയുന്നത്. സംഗതി കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍വച്ചു. ഇതാര്, ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നോ എന്നായിരുന്നു പലരുടെയും ചോദ്യം.

കാവേരി ബറുവ പോ‍ഡ്കാസ്റ്റിനിടെ
കാവേരി ബറുവ പോ‍ഡ്കാസ്റ്റിനിടെസ്ക്രീൻ​ഗ്രാബ്

എന്നാല്‍, ഇതെല്ലാം വ്യാജമാണെന്നാണ് ടീം അല്ലു അര്‍ജുന്‍ വ്യക്തമാക്കുന്നത്. അല്ലു മാന്യമായി പെരുമാറുന്ന വ്യക്തിയാണെന്നും താരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നുമാണ് ടീമിന്റെ തീരുമാനം.

Related Stories

No stories found.
Pappappa
pappappa.com