ബാലയ്യയുടെ 'അഖണ്ഡ-2' റിലീസ് മാറ്റിയതിൽ ക്ഷമപറഞ്ഞ് നിർമാതാക്കൾ

'അഖണ്ഡ-2' പോസ്റ്റർ
'അഖണ്ഡ-2' പോസ്റ്റർകടപ്പാട്-ഐഎംഡിബി
Published on

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന നന്ദമൂരി ബാലകൃഷ്ണയുടെ അഖണ്ഡ-2 റിലീസ് മാറ്റിവച്ചതില്‍ ക്ഷമാപണം നടത്തി നിര്‍മാതാക്കള്‍. ഡിസംബര്‍ അഞ്ചിന് ലോകവ്യാപകമായി തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് അണിയറക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. നിർമാതാക്കളായ ഇറോസ് ഇന്റർനാഷണൽ മീഡിയ ലിമിറ്റഡും 14 റീൽസ് പ്ലസ് എൽഎൽപിയും തമ്മിലുള്ള നിയമയുദ്ധമാണ് റിലീസ് അനിശ്ചിതമായി മാറ്റിവയ്ക്കാൻ കാരണമെന്നാണ് അറിയുന്നത്.

Must Read
കാട്ടുതീ കടൽ കടക്കുന്നു,പുഷ്പ ഇനി ജപ്പാൻ ഭരിക്കും
'അഖണ്ഡ-2' പോസ്റ്റർ

'കനത്ത ഹൃദയഭാരത്തോടെ, ഒഴിവാക്കാനാവാത്ത സാഹചര്യങ്ങള്‍ കാരണം ഷെഡ്യൂള്‍ ചെയ്തതുപോലെ അഖണ്ഡ-2 റിലീസ് ചെയ്യില്ലെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ഇതു ഞങ്ങള്‍ക്കു വേദനാജനകമായ നിമിഷമാണ്. സിനിമയ്ക്കായി കാത്തിരുന്ന എല്ലാവരെയും പോലെ ഞങ്ങളും നിരാശരാണ്. സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും. അസൗകര്യം നേരിട്ടതില്‍ ഞങ്ങള്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കുന്നു...'-അണിയറപ്രവര്‍ത്തകര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. അതേസമയം, വിദേശ റിലീസുകള്‍ക്ക് മാറ്റമില്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. ആദ്യഭാഗത്തിന്റെ വിജയത്തിനുശേഷം ആരാധകര്‍ കാത്തിരുന്നതാണ് രണ്ടാംഭാഗം.

Related Stories

No stories found.
Pappappa
pappappa.com