കാട്ടുതീ കടൽ കടക്കുന്നു,പുഷ്പ ഇനി ജപ്പാൻ ഭരിക്കും

പുഷ്പ-2 ദി റൂള്‍ ജപ്പാൻ റിലീസ് പോസ്റ്റർ
'പുഷ്പ-2 ദി റൂള്‍' ജപ്പാൻ റിലീസ് പോസ്റ്റർകടപ്പാട്-ഗീക്ക് പിക്‌ചേഴ്‌സ് എക്സ് പേജ്
Published on

മാസ് ഹീറോ അല്ലു അര്‍ജുന്റെ പുഷ്പ-2 ദി റൂള്‍ 2026 ജനുവരി 16ന് ജപ്പാനില്‍ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ടീസറും പോസ്റ്ററും എക്‌സ് ഉള്‍പ്പെടെയുള്ള വിവിധ സോഷ്യല്‍ മീഡിയകളില്‍ അണിയറക്കാര്‍ പങ്കുവച്ചു. അല്ലു അര്‍ജുനൊപ്പം മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.

Must Read
അമേരിക്കയിലും കാനഡയിലും റെക്കോഡിട്ട് 'ബാഹുബലി ദി എപ്പിക്'
പുഷ്പ-2 ദി റൂള്‍ ജപ്പാൻ റിലീസ് പോസ്റ്റർ

ജപ്പാനില്‍ ചിത്രം വിതരണം ചെയ്യുന്ന ഗീക്ക് പിക്‌ചേഴ്‌സ് ഇന്ത്യ, എക്‌സ് ടൈംലൈനില്‍ ജാപ്പനീസ് റിലീസിന്റെ വിശേഷങ്ങള്‍ പങ്കുവച്ചു. രശ്മികയും തന്റെ എക്‌സ് ടൈംലൈനില്‍ ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ജാപ്പനീസ് ട്രെയിലറിന്റെ ലിങ്കും താരം പങ്കിട്ടു.

സുകുമാര്‍ സംവിധാനം നിര്‍വഹിച്ച പുഷ്പ-2 വമ്പൻ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമാണ്. പുഷ്പയുടെ റീലോഡ് പതിപ്പും അണിയറക്കാര്‍ പുറത്തിറക്കിയിരുന്നു. അതില്‍ ചിത്രത്തിന്റെ 20 മിനിറ്റ് അധിക ഫൂട്ടേജ് ഉണ്ടായിരുന്നു. ലോകമെമ്പാടുനിന്നും 1800 കോടി രൂപയാണ് പുഷ്പ-2 നേടിയത്. ഇന്ത്യന്‍ സിനിമാവ്യവസായത്തിലെ ചരിത്രമായി മാറുകയും ചെയ്തു, ഈ അല്ലു അര്‍ജുന്‍ ചിത്രം.

Related Stories

No stories found.
Pappappa
pappappa.com