സൂര്യ-മമിത ബൈജു ചിത്രം 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ട്രെയിലര്‍ നാളെ

'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'പോസ്റ്റർ
'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on

തമിഴ് സൂപ്പര്‍താരം സൂര്യ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' സിനിമയുടെ ട്രെയിലര്‍ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഏഴിന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. സിനിമയുടെ അപ്ഡേറ്റുകള്‍ക്കായി ആവേശത്തോടെ കാത്തിരുന്ന ആരാധകര്‍ക്ക് വലിയ ആവേശം നല്‍കുന്നതാണ് പുതിയ വാര്‍ത്ത.

Must Read
​'ഗജിനി കണ്ടപ്പോൾ മുതൽ ക്രഷ്': സൂര്യയെക്കുറിച്ച് മമിത ബൈജു
'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'പോസ്റ്റർ

കുടുംബബന്ധങ്ങള്‍ക്കും വികാരങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുങ്ങുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. സൂര്യയുടെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രത്തെയായിരിക്കും പ്രേക്ഷകര്‍ ഈ ചിത്രത്തിലൂടെ കാണാന്‍ പോകുന്നത്.

വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സഞ്ജയ് വിശ്വനാഥ് എന്ന മുന്‍ പിസ്റ്റള്‍ ഷൂട്ടിങ് ചാമ്പ്യനായാണ് സൂര്യ എത്തുന്നത്. ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും നിമിഷ് രവിയുടെ ക്യാമറയും ടീസറിന്റെ മാറ്റ് കൂട്ടുന്നുണ്ട്. സിതാര എന്റര്‍ടൈന്‍മെന്റ്സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് എന്നീ ബാനറില്‍ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'പോസ്റ്റർ
'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

ട്രെയിലര്‍ പുറത്തുവരുന്നതോടെ സിനിമയുടെ കഥാപശ്ചാത്തലത്തെക്കുറിച്ചും തിയേറ്റര്‍ റിലീസിനെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. മലയാളികളുടെ പ്രിയതാരം മമിത ബൈജു, ബോളിവുഡ് താരം രവീണ ടണ്ടന്‍ തുടങ്ങിയ വന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്. കറുപ്പ് എന്ന ആഗോള ഹിറ്റിനുശേഷം റിലീസ് ചെയ്യുന്ന സൂര്യ ചിത്രം എന്ന നിലയില്‍ വന്‍ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.

Pappappa
pappappa.com