​'ഗജിനി കണ്ടപ്പോൾ മുതൽ ക്രഷ്': സൂര്യയെക്കുറിച്ച് മമിത ബൈജു

'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ടീസറിൽ നിന്ന്
'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

തമിഴ് സൂപ്പര്‍താരം സൂര്യ ഓരോ രംഗത്തെയും സമീപിക്കുന്ന രീതി ഏറെ പ്രചോദനകരമാണെന്ന് മലയാളിയായ തെന്നിന്ത്യന്‍ യുവനായിക മമിത ബൈജു. സൂര്യയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തുന്ന 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം.

Must Read
'സൂര്യ സര്‍, ഞാന്‍ ഇത് പറയാതെ വയ്യ... നിങ്ങള്‍ അത്രയും സുന്ദരനാണ്..!'
'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ടീസറിൽ നിന്ന്

ചടങ്ങില്‍ സൂര്യയ്‌ക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച മമിത, ചെറുപ്പത്തിൽ 'ഗജിനി' കണ്ട സമയം തൊട്ടേ സൂര്യ തന്റെ ക്രഷ് ആയിരുന്നുവെന്ന് പറഞ്ഞു. മുമ്പ് സൂര്യയ്‌ക്കൊപ്പം അഭിനയിക്കാന്‍ ലഭിച്ച ഒരു വലിയ അവസരം നഷ്ടമായിരുന്നുവെങ്കിലും ദൈവാനുഗ്രഹം കൊണ്ട് ഈ ചിത്രത്തിലേക്ക് എത്തിച്ചേരാനായെന്നും താരം വ്യക്തമാക്കി.

ഓരോ സീനിനെയും സൂര്യ സമീപിക്കുന്ന രീതിയും അദ്ദേഹത്തിന്റെ പെരുമാറ്റവും ഏറെ പ്രചോദനം നല്‍കുന്ന ഒന്നാണെന്നും സൂര്യയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനായത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും മമിത കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തുന്ന 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ഇമോഷണല്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്.

'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ടീസറിൽ നിന്ന്
'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

സൂര്യയ്ക്കും മമിതയ്ക്കും പുറമെ രാധിക ശരത്കുമാര്‍, രവീണ ടണ്ടന്‍, നാസര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

Pappappa
pappappa.com