'സൂര്യ സര്‍, ഞാന്‍ ഇത് പറയാതെ വയ്യ... നിങ്ങള്‍ അത്രയും സുന്ദരനാണ്..!'

രവീണ രവി സൂര്യയ്ക്കൊപ്പം
രവീണ രവി സൂര്യയ്ക്കൊപ്പംഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Published on

വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സൂര്യ ചിത്രം 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' റിലീസിന് ഒരുങ്ങവെ, ചിത്രത്തിലെ നായകനായ സൂര്യയെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രവീണ രവി. വര്‍ഷങ്ങള്‍ക്കു ശേഷമാണ് താന്‍ സൂര്യയെ നേരില്‍ കാണുന്നതെന്നും അദ്ദേഹം ഇപ്പോഴും പണ്ടത്തെപ്പോലെ തന്നെ വിനീതനും സ്‌നേഹനിധിയായ താരമാണെന്നും രവീണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Must Read
പ്രായത്തെ തോല്പിക്കുന്ന പ്രണയം,പാട്ടൊരുക്കാൻ ജി.വി.പ്രകാശ്,പാടാനെത്തുന്നത് മമിത!
രവീണ രവി സൂര്യയ്ക്കൊപ്പം

സൂര്യയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് 'വാരണം ആയിരം' എന്ന ചിത്രത്തിലെ പ്രശസ്തമായ ഡയലോഗ് ഓര്‍മിപ്പിക്കുന്ന തരത്തില്‍, 'സൂര്യ സര്‍, ഞാന്‍ ഇത് പറയാതെ വയ്യ... നിങ്ങള്‍ അത്രയും സുന്ദരനാണ്..!' എന്നും രവീണ കുറിച്ചു.

രവീണ രവിയും കുടുംബവും സൂര്യയ്ക്കൊപ്പം
രവീണ രവിയും കുടുംബവും സൂര്യയ്ക്കൊപ്പംഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

സൂര്യ നായകനായ 'കാക്ക കാക്ക' (2003) എന്ന സിനിമയുടെ സെറ്റില്‍വെച്ച് അമ്മ ശ്രീജാ രവിക്കും സൂര്യയ്ക്കുമൊപ്പം എടുത്ത പഴയൊരു ചിത്രവും രവീണ പങ്കുവെച്ചിട്ടുണ്ട്. രവീണയുടെ അമ്മയും പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ശ്രീജാ രവിയും 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

'കാക്ക കാക്ക'യുടെ സെറ്റില്‍ അമ്മ ശ്രീജാ രവിക്കും സൂര്യയ്ക്കുമൊപ്പം രവീണ രവി
'കാക്ക കാക്ക'യുടെ സെറ്റില്‍ അമ്മ ശ്രീജാ രവിക്കും സൂര്യയ്ക്കുമൊപ്പം രവീണ രവിഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

അമ്മ മനോഹരമായ സിനിമയുടെ ഭാഗമായതില്‍ ഏറെ സന്തോഷമുണ്ടെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേരുന്നതായും രവീണ കൂട്ടിച്ചേര്‍ത്തു. രവീണയുടെ ഭര്‍ത്താവും സംവിധായകനുമായ ദേവന്‍ ജയകുമാറും കൂടിക്കാഴ്ചയില്‍ ഒപ്പമുണ്ടായിരുന്നു.

രവീണ രവിയുടെ ഭർത്താവും സംവിധായകനുമായ ദേവന്‍ ജയകുമാർ സൂര്യയ്ക്കൊപ്പം
രവീണ രവിയുടെ ഭർത്താവും സംവിധായകനുമായ ദേവന്‍ ജയകുമാർ സൂര്യയ്ക്കൊപ്പംഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

മമിത ബൈജു നായികയാകുന്ന 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ഓഗസ്റ്റ് 14-ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്. രവീണ ടണ്ടന്‍, രാധിക ശരത്കുമാര്‍ തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിനു സംഗീതം നല്‍കുന്നത് ജി.വി. പ്രകാശ്കുമാറാണ്.

Pappappa
pappappa.com