വിക്രം പ്രഭുവിന്റെ പുതിയ സിനിമ തുടങ്ങി;സം​ഗീതം യുവാൻ ശങ്കർ രാജ

യുവാൻ ശങ്കർ രാജ,വിക്രം പ്രഭു
യുവാൻ ശങ്കർ രാജ,വിക്രം പ്രഭുഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on

തമിഴ് സിനിമയിലെ ശ്രദ്ധേയനായ നടന്‍ വിക്രം പ്രഭുവിന്റെ 26-ാമത് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. താത്കാലികമായി 'വിക്രം പ്രഭു 26' എന്നു പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

Must Read
ഏഴുവർഷത്തെ ഇടവേള,ശേഷം സ്ക്രീനിൽ; 'തമിഴ് മുരുകനു'മായി ധനുഷ്-വെട്രിമാരൻ ടീം
യുവാൻ ശങ്കർ രാജ,വിക്രം പ്രഭു

പ്രശസ്ത സംഗീതസംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനായി ഈണങ്ങള്‍ ഒരുക്കുന്നത്. 2017-ല്‍ പുറത്തിറങ്ങിയ 'സത്രിയന്‍' എന്ന ചിത്രത്തിനുശേഷം വിക്രം പ്രഭുവും യുവനും ഒന്നിക്കുന്ന രണ്ടാമത്തെ പ്രോജക്ടാണിത്.

'വിക്രം പ്രഭു 26'അനൗൺസ്മെന്റ് പോസ്റ്റർ
'വിക്രം പ്രഭു 26'അനൗൺസ്മെന്റ് പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്

നവാഗതനായ സിദ്ധാര്‍ഥ് ആണ് സംവിധായകൻ. റോമിയോ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രാഹുല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മുമ്പ് വിജയ് ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' (GOAT 2024), അജിത് കുമാര്‍ ചിത്രം 'ഗുഡ് ബാഡ് അഗ്ലി' (2025) എന്നിവ വിതരണം ചെയ്ത പ്രമുഖ ബാനറാണിത്.

പുതിയസിനിമയുടെ സംവിധായകൻ സിദ്ധാർഥ്,നിർമാതാവ് രാഹുൽ എന്നിവർക്കൊപ്പം വിക്രം പ്രഭു
പുതിയസിനിമയുടെ സംവിധായകൻ സിദ്ധാർഥ്,നിർമാതാവ് രാഹുൽ എന്നിവർക്കൊപ്പം വിക്രം പ്രഭുഫോട്ടോ-അറേഞ്ച്ഡ്

2025ല്‍ പുറത്തിറങ്ങി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട 'സിറൈ' എന്ന സിനിമയ്ക്ക് ശേഷമുള്ള വിക്രം പ്രഭുവിന്റെ പുതിയ ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് തെന്നിന്ത്യന്‍ സിനിമാലോകം. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

Pappappa
pappappa.com