ഏഴുവർഷത്തെ ഇടവേള,ശേഷം സ്ക്രീനിൽ; 'തമിഴ് മുരുകനു'മായി ധനുഷ്-വെട്രിമാരൻ ടീം

'തമിഴ് മുരുകൻ' ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോയിൽ നിന്ന്
'തമിഴ് മുരുകൻ' ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

ത​മി​ഴ് സി​നി​മാ പ്രേ​മി​ക​ൾ ഒ​ന്ന​ട​ങ്കം ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന ആ ​വ​മ്പ​ൻ പ്ര​ഖ്യാ​പ​നം ഒ​ടു​വി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞു. കോ​ട​മ്പാ​ക്ക​ത്തെ ഏ​റ്റ​വും വി​ജ​യ​ക​ര​മാ​യ കൂ​ട്ടു​കെ​ട്ടു​ക​ളി​ലൊ​ന്നാ​യ ധ​നു​ഷും സംവിധായകൻ വെ​ട്രി​മാ​ര​നും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. ‘ത​മി​ഴ് മു​രു​ക​ൻ’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ബി​ഗ് ബജ​റ്റ് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഏ​ഴ് വ​ർ​ഷ​ത്തെ നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഈ ​മാ​ന്ത്രി​ക കൂ​ട്ടു​കെ​ട്ട് വീ​ണ്ടുമെത്തുന്നത്.

Must Read
ഭൂതകാലവും ഭാവികാലവും തമ്മിലുള്ള പോരാട്ടം; നിഗൂഢത നിറച്ച് ധനുഷ് സിനിമ
'തമിഴ് മുരുകൻ' ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോയിൽ നിന്ന്

2018-ൽ ​പു​റ​ത്തി​റ​ങ്ങി തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ വ​ലി​യ ത​രം​ഗം സൃ​ഷ്ടി​ച്ച ‘വ​ടാ ചെ​ന്നൈ’​ക്ക് ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന ആ​ദ്യ ചി​ത്ര​മാ​ണി​ത്. ‘പൊ​ല്ലാ​ത​വ​ൻ’, ‘ആ​ടു​ക​ളം’, ‘വി​സാ​ര​ണൈ’ (നി​ർ​മാ​ണം), ‘അ​സു​ര​ൻ’ തുട​ങ്ങി ത​മി​ഴ് സി​നി​മാ ച​രി​ത്ര​ത്തി​ലെ ത​ന്നെ നാ​ഴി​ക​ക്ക​ല്ലു​ക​ളാ​യ ചി​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ച ഈ ​സ​ഖ്യം വീ​ണ്ടും ഒ​ന്നി​ക്കു​മ്പോ​ൾ ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ വാ​നോ​ള​മാ​ണ്.

'തമിഴ് ജനതയുടെയും തമിഴ് മണ്ണിന്റെയും ശാശ്വത സംരക്ഷകൻ, അജയ്യനായ യോദ്ധാവ്, രാജാവും നേതാവും...' എന്ന വാചകത്തോടെയാണ് ധനുഷ് ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ സോഷ്യൽമീഡിയ ഹാൻഡിലുകളിൽ പങ്കിട്ടത്.

ധനുഷും വെട്രിമാരനും
ധനുഷും വെട്രിമാരനുംഫോട്ടോകടപ്പാട്-ഐഎംഡിബി

ത​മി​ഴ്നാ​ടി​ന്‍റെ രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ച്ച​യാ​യ മ​നു​ഷ്യ​രു​ടെ ക​ഥ പ​റ​യു​ന്ന ഒ​രു റോ ​ആ​ക്ഷ​ൻ ഡ്രാ​മ​യാ​യി​രി​ക്കും ‘ത​മി​ഴ് മു​രു​ക​ൻ’ എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന സൂ​ച​ന​ക​ൾ. ധ​നു​ഷിന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​യി​രി​ക്കും ഇ​തി​ലെ മു​രു​ക​ൻ. ചി​ത്ര​ത്തിന്‍റെ പ്രീ-​പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ ഇ​തി​ന​കം ത​ന്നെ ആ​രം​ഭി​ച്ച​താ​യാ​ണ് വി​വ​രം.

'തമിഴ് മുരുകൻ' ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോയിൽ നിന്ന്
'തമിഴ് മുരുകൻ' ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

നി​ല​വി​ൽ വെ​ട്രി​മാ​ര​ൻ ത​ന്‍റെ ബി​ഗ് പ്രോ​ജക്ടു​ക​ളാ​യ ‘വി​ടു​ത​ലൈ 2’, ‘വാ​ടി​വാ​സ​ൽ’ എ​ന്നി​വ​യു​ടെ തി​ര​ക്കു​ക​ളി​ലാ​ണ്. ധ​നു​ഷാ​ക​ട്ടെ ത​ന്‍റെ പു​തി​യ സം​വി​ധാ​ന സം​രം​ഭ​ങ്ങ​ളു​ടെ​യും അ​ഭി​ന​യ പ്രോ​ജ​ക്ടു​ക​ളു​ടെ​യും തി​ര​ക്കി​ലു​മാ​ണ്. ഈ ​ചി​ത്ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​യി​രി​ക്കും ‘ത​മി​ഴ് മു​രു​ക​ൻ’ വ​മ്പ​ൻ കാ​ൻ​വാ​സി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ക. ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ളെ​യും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ​യും കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ടും.

'DxV' എന്ന് താത്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞദിവസം ധനുഷ് പുറത്തുവിട്ടിരുന്നു. കടലില്‍ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ളതായിരുന്നു അത്. അതോടെ സംവിധായകനെച്ചൊല്ലി നിരവധി അഭ്യൂ​ഹങ്ങളും പരന്നു. ധനുഷ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന ഊഹാപോഹങ്ങള്‍ക്കിടയില്‍, പോസ്റ്ററിലെ 'V' എന്ന അക്ഷരം സംവിധായകന്‍ വെങ്കട്ട് പ്രഭുവിനെയോ വെട്രിമാരനെയോ സൂചിപ്പിക്കുന്നതാണെന്നും കോളിവുഡ് അടക്കം പറഞ്ഞു. ആ സസ്പെൻസിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്.

Pappappa
pappappa.com