'ദൂരെ നിന്ന് സ്‌നേഹം അറിയിക്കുന്നു':'ബത്ത' വിജയത്തിൽ കേരളത്തിന് മക്കൾ സെൽവന്റെ നന്ദി

വിജയ് സേതുപതി, 'ബത്ത' പോസ്റ്റർ
വിജയ് സേതുപതി, 'ബത്ത' പോസ്റ്റർഅറേഞ്ച്ഡ്
Published on: 

'ബത്ത'യുടെ വിജയാഘോഷത്തിനിടയില്‍ കേരളത്തിലെ പ്രേക്ഷകര്‍ക്കു പ്രത്യേക നന്ദി അറിയിച്ച് നടന്‍ വിജയ് സേതുപതി. തന്റെ പുതിയ ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന വലിയ സ്വീകാര്യതയ്ക്കും സ്‌നേഹത്തിനും സമൂഹമാധ്യമങ്ങളിലൂടെയാണ് താരം നന്ദി രേഖപ്പെടുത്തിയത്.

Must Read
'പോക്കറ്റ് നോവൽ- നീ എനിക്ക് ഒരു സിനിമയേക്കാൾ ഒരുപാട് കൂടുതലാണ്': കുറിപ്പുമായി മാളവിക
വിജയ് സേതുപതി, 'ബത്ത' പോസ്റ്റർ

'ബത്ത'യെ സ്വീകരിച്ച കേരളത്തിനു നന്ദി! അവിടെയെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. എങ്കിലും ദൂരെ നിന്ന് ഞാന്‍ എന്റെ സ്‌നേഹം അറിയിക്കുന്നു. നിങ്ങളുടെ പിന്തുണയും അനുഗ്രഹവും തുടര്‍ന്നുമുണ്ടാകണം' - വിജയ് സേതുപതി എക്‌സില്‍ കുറിച്ചു.

'ബത്ത' പോസ്റ്റർ
'ബത്ത' പോസ്റ്റർകടപ്പാട്-ഐഎംഡിബി

ബാലാജി തരണീധരന്‍ സംവിധാനം ചെയ്ത 'ബത്ത'യില്‍ ഒരു പ്രാദേശിക ഗുണ്ടയുടെ വേഷത്തിലാണ് വിജയ് സേതുപതി എത്തിയത്. ഒരു സ്‌കൂള്‍ കുട്ടിയുടെ ഇടപെടലിലൂടെ ഇയാളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് പ്രമേയം. നിരൂപകരില്‍നിന്നും പ്രേക്ഷകരില്‍നിന്നും ഒരുപോലെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സായ് പൃഥ്വിരാജ്, ലിജോമോള്‍ ജോസ്, ശാന്തി ബാലചന്ദ്രന്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Pappappa
pappappa.com