

സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമായ 'പോക്കറ്റ് നോവല്‍' എന്ന സിനിമയുടെ ഡബ്ബിങ് ജോലികള്‍ ആരംഭിച്ചു. തകര്‍പ്പന്‍ ഹിറ്റായ 'സൂപ്പര്‍ ഡീലക്‌സ്' (2019) എന്ന ചിത്രത്തിന് ശേഷം വിജയ് സേതുപതിയും ത്യാഗരാജന്‍ കുമാരരാജയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയില്‍, നടി മാളവിക മോഹനന്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതും ഇപ്പോള്‍ ഡബ്ബിങ് ഘട്ടത്തിലേക്ക് കടന്നതുമായ ഔദ്യോഗിക വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
വിജയ് സേതുപതി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ രാജ് ബി ഷെട്ടി, കിഷോര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. തമിഴ് സിനിമയില്‍ ഏറെ വ്യത്യസ്തമായ ദൃശ്യാനുഭവങ്ങള്‍ സമ്മാനിച്ച ത്യാഗരാജന്‍ കുമാരരാജയുടെ പുതിയ ചിത്രത്തിനായി വലിയ ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്.