തൃഷയെ 'കുടുംബംതകർത്തവൾ' എന്നു വിളിച്ച് തമിഴ്ജനത; വൻ സൈബർ ആക്രമണം

തൃഷ
തൃഷഫോട്ടോ കടപ്പാട്-ഐഎംഡിബി
Published on

തമിഴ് സൂപ്പർ താരം വിജയ്‌യും ഭാര്യ സംഗീതയും വേർപിരിയുന്ന വാർത്തകളാണ് തമിഴകത്ത് ചർച്ചയാകുന്നത്. ത​മി​ഴ്മക്കളുടെ പ്രി​യ​പ്പെ​ട്ട 'ഇ​ള​യ​ദ​ള​പ​തി' വി​ജ​യ്‌​യും ഭാ​ര്യ സം​ഗീ​ത​യും ത​മ്മി​ലു​ള്ള വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത​ക​ൾ കേ​വ​ലം ഗോ​സി​പ്പു​ക​ൾ​ക്ക​പ്പു​റം കോ​ട​തി വ​രാ​ന്ത​യി​ൽ എ​ത്തി​നി​ൽ​ക്കു​മ്പോ​ൾ, യു​ദ്ധം ന​ട​ക്കു​ന്ന​ത് ന​ടി തൃ​ഷ​യു​ടെ ഇ​ൻ​സ്റ്റഗ്രാം പേ​ജി​ലാ​ണ്.

Must Read
വിജയ്ക്ക് വ്യക്തിജീവിതത്തിലും തിരിച്ചടി; വിവാഹമോചന ഹര്‍ജി നല്‍കി ഭാര്യ സംഗീത
തൃഷ

ചെ​ങ്ക​ൽ​പ്പെ​ട്ട് കു​ടും​ബക്കോ​ട​തി​യി​ൽ സം​ഗീ​ത സ​മ​ർ​പ്പി​ച്ച വി​വാ​ഹ​മോ​ച​ന ഹ​ർ​ജി​യി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് ആ​രാ​ധ​ക​രെ​യും സി​നി​മാലോ​ക​ത്തെ​യും ഒ​രു​പോ​ലെ ഞെ​ട്ടി​ച്ചത്. വെ​റു​മൊ​രു വേ​ർ​പി​രി​യ​ൽ എ​ന്ന​തി​ലു​പ​രി വ​ഞ്ച​ന, മാ​ന​സി​ക പീ​ഡ​നം, വ​ഴി​വി​ട്ട ബ​ന്ധ​ങ്ങ​ൾ തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് വി​ജ​യ്‌​ക്കെ​തി​രെ സം​ഗീ​ത ഹർജിയിൽ ഉന്നയിച്ചത്. അ​ഞ്ചുവ​ർ​ഷം മു​മ്പുത​ന്നെ വി​ജ​യ്‌​ക്ക് ഒ​രു പ്ര​മു​ഖ ന​ടി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് താ​ൻ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു​വെ​ന്നും, അ​ന്ന് അ​ത് തി​രു​ത്താ​മെ​ന്ന് വി​ജ​യ് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നുവെന്നും​ സം​ഗീ​ത ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ ആ ​ബ​ന്ധം ഇ​പ്പോ​ഴും തു​ട​രു​ന്നു എ​ന്ന തി​രി​ച്ച​റി​വാ​ണ് നി​യ​മ​പോ​രാ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്നും സം​ഗീ​ത വ്യ​ക്ത​മാ​ക്കി.

വിജയും തൃഷയും ലിയോ എന്നസിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ
വിജയും തൃഷയും ലിയോ എന്നസിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെഫോട്ടോ കടപ്പാട്-ഐഎംഡിബി

സം​ഗീ​ത​യു​ടെ ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന ആ '​പ്ര​മു​ഖ ന​ടി' തൃ​ഷ​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ എ​ത്തി​യ​തോ​ടെ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​യി. തൃ​ഷ​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റു​ക​ൾ​ക്ക് താ​ഴെ ആ​ക്രോ​ശ​ങ്ങ​ളു​മാ​യി വി​ജ​യ്-​സം​ഗീ​ത ആ​രാ​ധ​ക​ർ നി​റ​യു​ക​യാ​ണ്. 'കു​ടും​ബം ത​ക​ർ​ത്ത​വ​ൾ' എ​ന്നുവിളിച്ചാണ് തൃ​ഷ​യെ ആക്ഷേപിച്ചത്. സം​ഗീ​ത​യ്ക്ക് നീ​തി തേ​ടി​ക്കൊ​ണ്ടു​ള്ള ഹാ​ഷ്‌​ടാ​ഗു​ക​ൾ തൃ​ഷ​യു​ടെ ക​മന്‍റ് ബോ​ക്സി​ൽ നി​റ​യു​ന്നു. 'വ​ലി​യൊ​രു തി​ര​മാ​ല വ​രു​ന്നു​ണ്ട്, ക​മ​ന്‍റ് ബോ​ക്സ് പൂട്ടുകയാണ് ന​ല്ല​ത്' തു​ട​ങ്ങി​യ ഭീ​ഷ​ണി​ക​ളുമുണ്ട്.

തൃഷ 'ലിയോ' എന്ന സിനിമയിൽ
തൃഷ 'ലിയോ' എന്ന സിനിമയിൽഫോട്ടോ കടപ്പാട്-ഐഎംഡിബി

വി​ജ​യ്‌​യും തൃ​ഷ​യും ത​മ്മി​ൽ 'ലി​യോ' സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ സ​മ​യ​ത്തും അ​തി​നു​ശേ​ഷ​വും അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന ത​ര​ത്തി​ൽ നേ​ര​ത്തെ​യും വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. എ​ന്നാ​ൽ അ​ന്ന് അ​വ​യെ​ല്ലാം സി​നി​മാ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള വെ​റും ഗോ​സി​പ്പു​ക​ളാ​യി​ട്ടാ​ണ് ഏ​വ​രും ക​ണ്ടി​രു​ന്ന​ത്. എന്നാൽ തൃഷയും വിജയ്‌യും അടുത്തബന്ധത്തിലായിരുന്നുവെന്ന് തമിഴ് ചലച്ചിത്രലോകത്തിന് അറിയാമായിരുന്നു. വിജയ്‌യുടെ കുടുംബത്തോട് അടുപ്പമുള്ളവർ ഇക്കാര്യങ്ങൾ സംഗീതയെ അറിയിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. 26 വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ​ത്തി​നു ​ശേഷ​മാ​ണ് മാ​തൃ​കാ ദ​മ്പ​തി​ക​ളാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന സംഗീതയും വി​ജ​യ്‌​യും പിരിയാനൊരുങ്ങുന്നത്. അതേസമയം, വിജ‍യ്‌യും തൃഷയും സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Stories

No stories found.
Pappappa
pappappa.com