വിജയ് നാളെ കേരളത്തിൽ; കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷത്തിൽ പങ്കെടുക്കും

തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്
തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on: 

തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് നാളെ കേരളത്തിൽ. തൃശ്ശൂരിൽ നടക്കുന്ന കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷത്തിൽ പങ്കെടുക്കാനാണ് വിജയ് എത്തുന്നത്. മുഖ്യമന്ത്രിയായ ശേഷം വിജയ് ആദ്യമായാണ് കേരളത്തിലെത്തുന്നത്.

കല്യാൺ ജൂവലേഴ്സ് ഉടമ ടി.എസ്. കല്യാണരാമന്റെ വസതിയിൽ നടക്കുന്ന നവരാത്രി ആഘോഷം ദിവസങ്ങൾ നീണ്ടു നില്കുന്ന വലിയ ചടങ്ങാണ്. ഇന്ത്യൻ സിനിമാരം​ഗത്തെ പ്രമുഖർ എല്ലാവർഷവും ഇതിൽ അതിഥികളായി എത്താറുണ്ട്. പക്ഷേ സിനിമാതാരങ്ങൾക്കൊപ്പമാകില്ല വിജയ് ചടങ്ങിനെത്തുക എന്നാണ് വിവരം.

Must Read
നക്ഷത്രസം​ഗമമായി കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷം
തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്

തൃശ്ശൂരിലെ ശോഭാസിറ്റിയിൽ കല്യാൺ ജൂവലേഴ്സ് കുടുംബത്തിന്റെ സങ്കല്പ്,രാമായൺ വസതികളിലാണ് എല്ലാവർഷവും നവരാത്രി ആഘോഷം. മഹാഭാരതകഥ പറയുന്ന ലൈറ്റ് ആന്റ് സൗണ്ട് ഷോയാണ് ഇത്തവണത്തെ പ്രധാന ആകർഷണം.

കഴിഞ്ഞവർഷം കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷവേദിയിൽ നാ​ഗാർജുനയും ഭാര്യ അമലയും ചേർന്ന് ദീപം തെളിയിക്കുന്നു. കല്യാൺ ജൂവലേഴ്സ്എ ക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ,രമേഷ് കല്യാണരാമൻ എന്നിവർ സമീപം
കഴിഞ്ഞവർഷം കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷവേദിയിൽ നാ​ഗാർജുനയും ഭാര്യ അമലയും ചേർന്ന് ദീപം തെളിയിക്കുന്നു. കല്യാൺ ജൂവലേഴ്സ്എ ക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ,രമേഷ് കല്യാണരാമൻ എന്നിവർ സമീപംഫോട്ടോ-അറേഞ്ച്ഡ്

കഴിഞ്ഞവർഷത്തെ ആഘോഷത്തിന് കല്യാൺ ജൂവലേഴ്സ് ബ്രാൻഡ് അംബാസിഡർമാരായ നാ​ഗാർജുന,പ്രഭു, കല്യാണി പ്രിയദർശൻ,പൂജാ സാവന്ത്,ശ്രീലീല,ഋതഭാരി ചക്രവർത്തി എന്നിവർക്കുപുറമേ അക്ഷയ് കുമാർ,തബു,കരിഷ്മ കപൂർ,മലൈയ്ക അറോറ,നാ​ഗാർജുനയുടെ ഭാര്യ അമല,മക്കളും താരങ്ങളുമായ അഖിൽ അക്കിനേനി,നാ​ഗചൈതന്യ അക്കിനേനി, പ്രഭു,സ്നേ​ഹ,പ്രസന്ന,പ്രണിത സുഭാഷ്, ജയറാം,പാർവതി,കാളിദാസ് ജയറാം,ജയസൂര്യ,നരൈയ്ൻ, മമ്ത,നവ്യനായർ,നിഖില വിമൽ,അപർണ ബാലമുരളി,മാളവിക മേനോൻ,സ്രിന്ദ,​ഗൗരികൃഷ്ണ,റേബ ജോൺ തുടങ്ങി ഒട്ടേറെ താരങ്ങൾ എത്തിയിരുന്നു.

Pappappa
pappappa.com