നക്ഷത്രസം​ഗമമായി കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷം

കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷത്തിനെത്തിയ മാളവിക മോഹൻ,നവ്യനായർ,സ്രി​​ന്ദ എന്നിവർ സെൽഫിയെടുക്കുന്നു
കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷത്തിനെത്തിയ മാളവിക മോഹൻ,നവ്യനായർ,സ്രി​​ന്ദ എന്നിവർഫോട്ടോ-അറേഞ്ച്ഡ്
Published on

ഇന്ത്യൻ താരലോകത്തിന്റെ സം​ഗമമായി കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷം. ബോളിവുഡ് മുതൽ മലയാളസിനിമ വരെ അണിനിരന്ന ആഘോഷം എല്ലാവർഷത്തെയും പോലെ നിറപ്പകിട്ടുള്ളതായി മാറി. തൃശ്ശൂരിലെ ശോഭാസിറ്റിയിൽ കല്യാൺ ജൂവലേഴ്സ് കുടുംബത്തിന്റെ സങ്കല്പ്,രാമായൺ വസതികളിലായിരുന്നു നവരാത്രി ആഘോഷം ഒരുക്കിയത്.

Must Read
ആ രാത്രിയിൽ ബച്ചൻസാർ പറഞ്ഞു; 'വീട്ടിലുള്ള എല്ലാവരെയും വിളിക്കൂ..'
കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷത്തിനെത്തിയ മാളവിക മോഹൻ,നവ്യനായർ,സ്രി​​ന്ദ എന്നിവർ സെൽഫിയെടുക്കുന്നു

ഇക്കുറി പാലാഴി മഥനമായിരുന്നു പ്രധാന ആകർഷണം. പാലാഴി കടഞ്ഞ് അമൃതെടുക്കുന്നതിന്റെ ലൈറ്റ് ആന്റ് സൗണ്ട് ആവിഷ്കാരം അദ്ഭുതത്തോടെയാണ് താരങ്ങൾ ആസ്വദിച്ചത്. തിരകൾ കാല്പാദത്തെ നനയ്ക്കുന്നതിന്റെ അനുഭവം അവർക്ക് പുതുമയുള്ളതായി മാറി.

നവരാത്രി ആഘോഷത്തിനെത്തിൽ നാ​ഗാർജുന, ഭാര്യ അമല, മക്കളും താരങ്ങളുമായ അഖിൽ അക്കിനേനി,നാ​ഗചൈതന്യ അക്കിനേനി കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ  എന്നിവർ
നവരാത്രി ആഘോഷത്തിനെത്തിയ നാ​ഗാർജുനയെ കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ സ്വീകരിക്കുന്നു. നാ​ഗാർജുനയുടെ ഭാര്യ അമല മക്കളും താരങ്ങളുമായ അഖിൽ അക്കിനേനി,നാ​ഗചൈതന്യ അക്കിനേനി എന്നിവർ സമീപംഫോട്ടോ-അറേഞ്ച്ഡ്

പൂങ്കുന്നം സീതാരാമ സ്വാമി ക്ഷേത്രത്തിൽ കല്യാൺ ജൂവലേഴ്സ് സമർപ്പിച്ച സ്വർണരഥത്തിന്റെ മാതൃകയിലാണ് ശ്രീരാമാൻ,സീത,ലക്ഷ്മണൻ,ഹനുമാൻ എന്നിവരുടെ വി​ഗ്രഹങ്ങളൊരുക്കിയിരുന്നത്. ഇതിനരികിലായിരുന്നു എല്ലാ ദേവതകളുടെയും ബൊമ്മക്കൊലു.

കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷവേദിയിൽ പേളി മാണിയും കുടുംബവും തെന്നിന്ത്യൻ താരം സ്നേ​ഹയ്ക്കും ഭർത്താവ് പ്രസന്നയ്ക്കുമൊപ്പം
കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷത്തിനെത്തിയ പേളി മാണിയും കുടുംബവും തെന്നിന്ത്യൻ താരം സ്നേ​ഹയ്ക്കും ഭർത്താവ് പ്രസന്നയ്ക്കുമൊപ്പംഫോട്ടോ-അറേഞ്ച്ഡ്

കല്യാൺ ജൂവലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്.കല്യാണരാമൻ,എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ,രമേഷ് കല്യാണരാമൻ എന്നിവർ ചേർന്ന് ആഘോഷത്തിനെത്തിയ താരങ്ങളെ വരവേറ്റു.

കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷവേദിയിൽ നാ​ഗാർജുനയും ഭാര്യ അമലയും ചേർന്ന് ദീപം തെളിയിക്കുന്നു. കല്യാൺ ജൂവലേഴ്സ്എ ക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ,രമേഷ് കല്യാണരാമൻ എന്നിവർ സമീപം
കല്യാൺ ജൂവലേഴ്സ് നവരാത്രി ആഘോഷവേദിയിൽ നാ​ഗാർജുനയും ഭാര്യ അമലയും ചേർന്ന് ദീപം തെളിയിക്കുന്നു. അഖിൽ അക്കിനേനി,നാ​ഗചൈതന്യ അക്കിനേനി,കല്യാൺ ജൂവലേഴ്സ്എ ക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ,രമേഷ് കല്യാണരാമൻ എന്നിവർ സമീപംഫോട്ടോ-അറേഞ്ച്ഡ്

കല്യാൺ ജൂവലേഴ്സ് ബ്രാൻഡ് അംബാസിഡർമാരായ നാ​ഗാർജുന,പ്രഭു, കല്യാണി പ്രിയദർശൻ,പൂജാ സാവന്ത്,ശ്രീലീല,ഋതഭാരി ചക്രവർത്തി എന്നിവർക്കുപുറമേ അക്ഷയ് കുമാർ,തബു,കരിഷ്മ കപൂർ,മലൈയ്ക അറോറ,നാ​ഗാർജുനയുടെ ഭാര്യ അമല,മക്കളും താരങ്ങളുമായ അഖിൽ അക്കിനേനി,നാ​ഗചൈതന്യ അക്കിനേനി, പ്രഭു,സ്നേ​ഹ,പ്രസന്ന,പ്രണിത സുഭാഷ്, ജയറാം,പാർവതി,കാളിദാസ് ജയറാം,ജയസൂര്യ,നരൈയ്ൻ, മമ്ത,നവ്യനായർ,നിഖില വിമൽ,അപർണ ബാലമുരളി,മാളവിക മേനോൻ,സ്രിന്ദ,​ഗൗരികൃഷ്ണ,റേബ ജോൺ തുടങ്ങി ഒട്ടേറെ താരങ്ങൾ ആഘോഷത്തിനെത്തി.

Related Stories

No stories found.
Pappappa
pappappa.com