ദളപതിസ്റ്റൈൽ വീണ്ടും കാണാം; 'ഭൈരവ' പുതുവത്സരദിനത്തിൽ റീ റിലീസ്

'ഭൈ​ര​വ'യിൽ വി​ജ​യ്‌യും ജ​ഗപതി ബാബുവും
'ഭൈ​ര​വ'യിൽ വി​ജ​യ്‌യും ജ​ഗപതി ബാബുവുംഫോട്ടോകടപ്പാട്-ഐഎംഡിബി
Published on: 

ദ​ള​പ​തി വി​ജ​യ്‌യും കീ​ർ​ത്തി സു​രേ​ഷും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി, 2017-ൽ ​പൊ​ങ്ക​ൽ റീ​ലീ​സാ​യി തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ ഹി​റ്റ് ചി​ത്രം 'ഭൈ​ര​വ' വീ​ണ്ടും തി​യേ​റ്റ​റു​ക​ളി​ലേ​ക്ക്. പു​തു​വ​ത്സ​ര സ​മ്മാ​ന​മാ​യി 2027 ജ​നു​വ​രി ഒന്നിനാ​ണ് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ റീ-​റി​ലീ​സ് ചെ​യ്യു​ന്ന​ത്.

Must Read
'നിങ്ങളുടെ പോലീസിനോടു ലജ്ജ തോന്നുന്നു...':വിജയ്‌യോട് ബാലാജി മുരു​ഗദാസ്
'ഭൈ​ര​വ'യിൽ വി​ജ​യ്‌യും ജ​ഗപതി ബാബുവും

ഭ​ര​ത​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്രം നി​ർ​മി​ച്ച​ത് ബി. ​വെ​ങ്ക​ട​രാ​മ റെ​ഡ്ഡി​യാ​ണ് (വി​ജ​യാ പ്രൊ​ഡ​ക്ഷ​ൻ​സ്). ഒ​രു മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യെ ഗു​ണ്ടാസം​ഘ​ത്തി​ൽ നി​ന്നു ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന നാ​യ​കന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ജ​ഗ​പ​തി ബാ​ബു, ഡാ​നി​യേ​ൽ ബാ​ലാ​ജി, സ​തീ​ഷ്, ത​മ്പി രാ​മ​യ്യ, ഹ​രീ​ഷ് ഉ​ത്ത​മ​ൻ, മൈം ​ഗോ​പി തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്നു.

'ഭൈ​ര​വ'യിൽ വി​ജ​യ്‌യും കീർത്തി സുരേഷും
'ഭൈ​ര​വ'യിൽ വി​ജ​യ്‌യും കീർത്തി സുരേഷുംഫോട്ടോകടപ്പാട്-ഐഎംഡിബി

സ​ന്തോ​ഷ് നാ​രാ​യ​ണ​ൻ സം​ഗീ​തം പ​ക​ർ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ളും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. റി​ലീ​സ് ചെ​യ്ത സ​മ​യ​ത്ത് 100 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​നേ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ള വി​ജ​യ്‌യുടെ പ്ര​ധാ​ന ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് 'ഭൈ​ര​വ'. ആ​രാ​ധ​ക​രു​ടെ വ​ലി​യ ആ​വേ​ശ​ത്തി​നി​ട​യി​ൽ പു​തു​വ​ർ​ഷ​ത്തി​ൽ ചി​ത്രം വീ​ണ്ടും തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തു​മ്പോ​ൾ വ​ലി​യ സ്വീ​ക​ര​ണം ല​ഭി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.