പാ. രഞ്ജിത്തിന്റെ 'വേട്ടുവം' അടുത്തവർഷം പൊങ്കലിന് എത്തും; ഔദ്യോ​ഗിക പ്രഖ്യാപനമായി

'വേട്ടുവം' റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ
'വേട്ടുവം' റിലീസ് അനൗൺസ്മെന്റ് പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്
Published on: 

പാ. രഞ്ജിത്ത് സംവിധാനം ചെയ്ത്, നീലം പ്രൊഡക്ഷൻസും ലേൺ ആൻഡ് ടീച്ച് പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന 'വേട്ടുവം' 2027 ലെ പൊങ്കലിനോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.

രജനികാന്തിന്റെ 'ധർമൻ', ശിവകാർത്തികേയന്റെ 'സിയോൻ' എന്നീ ചിത്രങ്ങളും പൊങ്കൽ അവധിക്കാലത്ത് എത്തുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും, ഇരു ചിത്രങ്ങളുടെയും റിലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2027 ലെ പൊങ്കൽ റിലീസ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന ആദ്യ ചിത്രമായി 'വേട്ടുവം' മാറിയിരിക്കുകയാണ്.

Must Read
അപ്പോക്കലിപ്റ്റിക് ആക്ഷൻ ലോകം പരിചയപ്പെടുത്തി പാ. രഞ്ജിത്തിന്റെ ‘വേൾഡ് ഓഫ് വേട്ടുവം’
'വേട്ടുവം' റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ

അടുത്തിടെ പുറത്തിറങ്ങിയ 'വേൾഡ് ഓഫ് വേട്ടുവം' വീഡിയോയ്ക്ക് പ്രേക്ഷകരിൽ നിന്നും സിനിമാ ലോകത്തു നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ഇത് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ കൂടുതൽ ഉയർത്തിയിട്ടുണ്ട്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ പുറത്തിറങ്ങിയ വീഡിയോയിൽ ഹിന്ദിയിൽ പങ്കജ് ത്രിപാഠി, തെലുങ്കിൽ റാണ ദഗ്ഗുബാട്ടി, മലയാളത്തിൽ സൗബിൻ ഷാഹിർ, കന്നഡയിൽ കിച്ച സുദീപ്, തമിഴിൽ പാ രഞ്ജിത്ത് എന്നിവർ അണിനിരന്നു.

'വേൾഡ് ഓഫ് വേട്ടുവം' വീഡിയോയിൽ നിന്ന്
'വേൾഡ് ഓഫ് വേട്ടുവം' വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

അപ്പോക്കലിപ്റ്റിക് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ഉടലെടുക്കുന്ന വൈരുദ്ധ്യങ്ങളും ശത്രുതകളും അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് പ്രമേയമാക്കുന്നത്. അടിയമുറൈ, മാൽക്കം തുടങ്ങിയ പരമ്പരാഗത ആയോധനകലകളെ അടിസ്ഥാനമാക്കിയാണ് ഇതിലെ ആക്ഷൻ രംഗങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ആക്ഷൻ രംഗങ്ങൾക്കായി അഭിനേതാക്കൾ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്.

'വേൾഡ് ഓഫ് വേട്ടുവം' വീഡിയോയിൽ നിന്ന്
'വേൾഡ് ഓഫ് വേട്ടുവം' വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ചിത്രത്തിൽ ആര്യ, ദിനേശ്, ഷബീർ, ശോഭിത ധൂലിപാല, കലെയരസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാ​ഗ്രഹണം-രൂപേഷ് ഷാജി, എഡിറ്റിങ്-സെൽവ ആർ.കെ,സം​ഗീതസംവിധാനം-ജി.വി. പ്രകാശ് കുമാർ, ആർട്ട് ഡയറക്ഷൻ-എസ്.എസ്. മൂർത്തി,സ്റ്റണ്ട് ഡയറക്ഷൻ-ദിലീപ് സുബ്ബരായൻ.