ദ​ള​പ​തി​ക്കു പരിഹാസം; 'TN 2026' ടീ​സ​റി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് ടി​വി​കെ

'TN 2026 - ത​ങ്കൈ ന​ക്ഷ​ത്രം' ടീസറിൽ നിന്ന്
'TN 2026 - ത​ങ്കൈ ന​ക്ഷ​ത്രം' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

ത​മി​ഴ് സി​നി​മ​യും രാ​ഷ്ട്രീ​യ​വും എ​ന്നും ഒരു നാണയത്തിന്‍റെ രണ്ടുവശങ്ങളാണ്. കടുത്ത മത്സരവും പോർവിളികളും പകയും പ്രതികാരവുമെല്ലാം അടങ്ങിയ ദ്രാവിഡരാഷ്ട്രീയം നദി പോലെ കലങ്ങിയും തെളിഞ്ഞും ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഇപ്പോൾ റി​ലീ​സി​നൊ​രു​ങ്ങു​ന്ന 'TN 2026 - ത​ങ്കൈ ന​ക്ഷ​ത്രം' എ​ന്ന ചി​ത്രം, സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പോരിനാണ് വഴിവച്ചിരിക്കുന്നത്. ചി​ത്ര​ത്തിന്‍റെ ടീ​സ​റി​ൽ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടിവികെ ) നേ​താ​വ് വി​ജ​യ്​യെ പ​രി​ഹ​സി​ക്കു​ന്നു എ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​തോ​ടെ ദ്രാവിഡമണ്ണ് രാ​ഷ്ട്രീ​യ യു​ദ്ധ​ക്ക​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Must Read
'ജനനായകന്‍ വൈകുന്നതിനും കരൂര്‍ ദുരന്തത്തിനും പിന്നില്‍ ഗൂഢാലോചന': വിജയ്
'TN 2026 - ത​ങ്കൈ ന​ക്ഷ​ത്രം' ടീസറിൽ നിന്ന്

ന​ട​രാ​ജ് (ന​ട്ടി) അ​വ​ത​രി​പ്പി​ക്കു​ന്ന 'ഗോ​ൾ​ഡ​ൻ സ്റ്റാ​ർ ഗു​ൽ​ക്ക​ണ്ട് കു​മാ​ർ' എ​ന്ന ക​ഥാ​പാ​ത്ര​മാ​ണ് വി​വാ​ദ​ങ്ങ​ളു​ടെ കേ​ന്ദ്ര​ബി​ന്ദു. ടീ​സ​റി​ൽ ന​ട്ടി​യു​ടെ വേ​ഷ​വി​ധാ​ന​വും, ന​ര​ച്ച മു​ടി​യും, ജ​ന​ക്കൂ​ട്ട​ത്തെ നോ​ക്കി കൈ​വീ​ശു​ന്ന ശൈ​ലി​യു​മെ​ല്ലാം വി​ജ​യി​യു​ടെ പ​ക​ർ​പ്പാ​ണെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്.

'ഡേ​യ് സി​നി​മാ​ക്കാ​ര​ൻ പ​യ​ലേ... ഇ​ത് ത​മി​ഴ്നാ​ടാ​ണ്, ഇ​വി​ടെ നി​ന​ക്ക് ജീ​വി​ക്കാം, പ​ക്ഷേ ഭ​രി​ക്കാ​ൻ നോ​ക്ക​രു​ത്...' എ​ന്ന സം​ഭാ​ഷ​ണം വി​ജ​യ്​യെ ലക്ഷ്യമിട്ടെന്നാണ് ടി​വി​കെ അ​ണി​ക​ൾ ഉ​റ​ച്ചുവി​ശ്വ​സി​ക്കു​ന്നത്.

'TN 2026 - ത​ങ്കൈ ന​ക്ഷ​ത്രം' ടീസറിൽ നിന്ന്
'TN 2026 - ത​ങ്കൈ ന​ക്ഷ​ത്രം' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

വി​ജ​യ് തന്‍റെ പ്ര​സം​ഗ​ത്തി​ൽ ഡി​എം​കെ​യെ ക​ട​ന്നാ​ക്ര​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച 'ഓം ​ശ​ക്തി പ​രാ​ശ​ക്തി' എ​ന്ന വ​ച​നം ടീ​സ​റിന്‍റെ അ​വ​സാ​നം പ​രി​ഹാ​സ​രൂ​പേ​ണ ഉ​പ​യോ​ഗി​ച്ച​തും ആ​രാ​ധ​ക​രെ ചൊ​ടി​പ്പി​ച്ചു. ഇ​തി​നു പി​ന്നി​ൽ ബി​ജെ​പി​യു​ടെ​യും ഡി​എം​കെ​യു​ടെ​യും കൃ​ത്യ​മാ​യ അ​ജ​ണ്ട​യു​ണ്ടെ​ന്ന് ടി​വി​കെ നേ​താ​വ് ആ​ദ​വ് അ​ർ​ജു​ന തു​റ​ന്ന​ടി​ച്ചു.

'TN 2026 - ത​ങ്കൈ ന​ക്ഷ​ത്രം' ടീസറിൽ നിന്ന്
'TN 2026 - ത​ങ്കൈ ന​ക്ഷ​ത്രം' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

വി​ജ​യി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ഈ ​നീ​ക്കം ബോ​ക്സ് ഓ​ഫീ​സി​ൽ പ​രാ​ജ​യ​പ്പെ​ടു​മെ​ന്നും, മു​ൻ​പ് പു​റ​ത്തി​റ​ങ്ങി​യ 'പ​രാ​ശ​ക്തി' എ​ന്ന സി​നി​മ​യു​ടെ അ​തേ ഗ​തി ത​ന്നെ​യാ​കും ഈ ​ചി​ത്ര​ത്തി​നെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

ഉ​മാ​പ​തി രാ​മ​യ്യ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ ത​മ്പി രാ​മ​യ്യ, എം.​എ​സ്. ഭാ​സ്ക​ർ, യാ​ഷി​ക ആ​ന​ന്ദ് തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ​യു​ണ്ട്. ഏ​പ്രി​ൽ 10-ന് ​റി​ലീ​സ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ചി​ത്രം തെര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ക്കു​ന്നു​ണ്ടോയെന്നു പ​രി​ശോ​ധി​ച്ചേ​ക്കും. എ​ന്താ​യാ​ലും ത​മി​ഴ് സി​നി​മ​യി​ലെ ഈ 'ഓ​ഫ് സ്ക്രീ​ൻ' ഡ്രാ​മ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക​ടു​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

Related Stories

No stories found.
Pappappa
pappappa.com