തമിഴ്‌സിനിമാ വ്യവസായം പ്രതിസന്ധിയിലേക്ക്; സെപ്റ്റംബർ ഒന്നുമുതൽ റിലീസില്ല

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഎഐ ഉപയോ​ഗിച്ച് തയ്യാറാക്കിയത്
Published on

സെപ്റ്റംബര്‍ ഒന്നു മുതല്‍ തമിഴ് സിനിമകളുടെ പുതിയ റിലീസുകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍മാതാക്കളുടെ സംഘടനകള്‍ തീരുമാനിച്ചു. തമിഴ് ഫിലിം പ്രാഡ്യൂസേഴ്‌സ് കൗണ്‍സിലും തമിഴ് ഫിലിം ആക്ടീവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്നാണ് സംയുക്ത തീരുമാനം പ്രഖ്യാപിച്ചത്. റിലീസുകള്‍ക്ക് പുറമെ സിനിമകളുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും അന്നേ ദിവസം മുതല്‍ നിര്‍ത്തിവെക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Must Read
പത്തുവർഷത്തിനുശേഷം ചതുരംഗക്കളി പൂര്‍ത്തിയാകുന്നു; 'സതുരംഗ വേട്ടൈ 2' പ്രേക്ഷകരിലേക്ക്
പ്രതീകാത്മക ചിത്രം

സിനിമകളുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമകളും ഡിസ്ട്രിബ്യൂട്ടര്‍മാരും സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് നിര്‍മാതാക്കളുടെ തീരുമാനം. തിയേറ്റര്‍ റിലീസിനുശേഷം എട്ട് ആഴ്ചകള്‍ കഴിഞ്ഞു മാത്രമേ ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യാവൂ എന്നും, അത്തരം സിനിമകള്‍ മാത്രമേ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കൂ എന്നും തിയേറ്റര്‍ ഉടമകളും വിതരണക്കാരും നിര്‍ബന്ധം പിടിച്ചിരുന്നു. തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലൊന്നും ഇല്ലാത്ത ഇത്തരമൊരു നിബന്ധന മറ്റുള്ളവരുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ചതാണെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു.

'ഡോറോത്തി' പോസ്റ്റർ
'ഡോറോത്തി' പോസ്റ്റർഅറേഞ്ച്ഡ്

വിഷയം പരിഹരിക്കുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, സിനിമയുടെ ചുമതലയുള്ള മന്ത്രി രാജ്‌മോഹന്‍ എന്നിവരെ കണ്ട് ചര്‍ച്ച നടത്താന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ പ്രശ്‌നം ഉടന്‍ തന്നെ സൗഹാര്‍ദപരമായി പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് തമിഴ്നാട് തിയേറ്റര്‍ ഓണേഴ്സ് അസോസിയേഷന്‍ സെക്രട്ടറി എസ്. ശ്രീധര്‍ പ്രതികരിച്ചു.

കാര്‍ത്തിയുടെ 'സര്‍ദാര്‍ 2', കാര്‍ത്തിക് സുബ്ബരാജ്-കീര്‍ത്തി സുരേഷ് ചിത്രം 'ഡോറോത്തി', സൂരിയുടെ 'മണ്ടാടി' തുടങ്ങി നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് സെപ്റ്റംബറില്‍ റിലീസിന് തയ്യാറെടുത്തിരുന്നത്.

Pappappa
pappappa.com