പത്തുവർഷത്തിനുശേഷം ചതുരംഗക്കളി പൂര്‍ത്തിയാകുന്നു; 'സതുരംഗ വേട്ടൈ 2' പ്രേക്ഷകരിലേക്ക്

'സതുരംഗ വേട്ടൈ 2'പോസ്റ്റർ
'സതുരംഗ വേട്ടൈ 2'പോസ്റ്റർകടപ്പാട്-ഐഎംഡിബി
Published on

റിലീസിനൊരുങ്ങിയിട്ട് പത്തു വര്‍ഷം പിന്നിടുമ്പോഴും തമിഴകത്തിന്റെ മനസില്‍നിന്ന് ആ ചിത്രം മാഞ്ഞുപോയില്ല. അരവിന്ദ് സാമി-തൃഷ കൂട്ടുകെട്ടില്‍ പൂര്‍ത്തിയായ ചിത്രം നിമയക്കുരുക്കുകളെല്ലാം അഴിച്ച് വര്‍ഷങ്ങള്‍ക്കുശേഷം പ്രേക്ഷകരിലേക്ക് എത്തുകയാണ്. 'സതുരംഗ വേട്ടൈ 2' വെള്ളിത്തിരയിലേക്ക് എത്തുന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇരുതാരങ്ങളുടെയും ആരാധകര്‍ ആഘോഷത്തിലാണ്.

Must Read
'ഒരു ബിസിനസുകാരനെ വിവാഹം കഴിച്ചു,നാലുകുട്ടികൾ,ഇന്നലെ അവരുടെ പിറന്നാൾ,ഇത്രയും മതിയോ?'
'സതുരംഗ വേട്ടൈ 2'പോസ്റ്റർ

2014-ല്‍ എച്ച്. വിനോദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങി വന്‍ വിജയം നേടിയ 'സതുരംഗ വേട്ടൈ'യുടെ രണ്ടാം ഭാഗമാണിത്. വിനോദിന്റെ കരുത്തുറ്റ തിരക്കഥയില്‍ എന്‍.വി. നിര്‍മല്‍ കുമാറാണ് രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത്. 2016-17 കാലഘട്ടത്തില്‍ തന്നെ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും നിര്‍മാതാക്കള്‍ നേരിട്ട സാമ്പത്തിക കുരുക്കുകള്‍ കാരണം റിലീസ് നീണ്ടുപോവുകയായിരുന്നു. ഏകദേശം ഒരു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പ് തമിഴ് സിനിമയിലെ തന്നെ ഏറ്റവും വലിയ റിലീസ് പ്രതിസന്ധികളിലൊന്നായിരുന്നു.

'സതുരംഗ വേട്ടൈ 2'പോസ്റ്റർ
'സതുരംഗ വേട്ടൈ 2'പോസ്റ്റർകടപ്പാട്-ഐഎംഡിബി

തിയേറ്റര്‍ ഉടമയും പ്രമുഖ വിതരണക്കാരനുമായ തിരുപ്പൂര്‍ സുബ്രഹ്‌മണ്യത്തിന്റെ സമയോചിതമായ ഇടപെടലാണ് ചിത്രത്തിന് പുതുജീവന്‍ നല്‍കിയത്. ചിത്രത്തിന്റെ പ്രധാന സാമ്പത്തിക ഇടപാടുകാരനായ മധുര അന്‍പുച്ചെഴിയനുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണുകയായിരുന്നു. ഇപ്പോള്‍ പണം വേണ്ടെന്നും റിലീസ് ചെയ്തതിനുശേഷം കളക്ഷനില്‍നിന്ന് തന്റെ പണം തന്നുതീര്‍ത്താല്‍ മതിയെന്ന് അന്‍പുച്ചെഴിന്‍ ഒടുവില്‍ സമ്മതിക്കുകയായിരുന്നു.

'സതുരംഗ വേട്ടൈ 2'പോസ്റ്റർ
'സതുരംഗ വേട്ടൈ 2'പോസ്റ്റർകടപ്പാട്-ഐഎംഡിബി

ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളും പ്രശസ്ത നടനുമായിരുന്ന മനോബാലയുടെ വലിയൊരു സ്വപ്നം കൂടിയായിരുന്നു ഈ റിലീസ്. സിനിമ എങ്ങനെയെങ്കിലും തിയേറ്ററുകളില്‍ എത്തിക്കാന്‍ അവസാനകാലം വരെ അദ്ദേഹം ശ്രമിച്ചിരുന്നു. 2023-ല്‍ അദ്ദേഹം വിടവാങ്ങിയെങ്കിലും, ഇപ്പോഴത്തെ ഈ റിലീസ് തമിഴ് സിനിമ അദ്ദേഹത്തിന് നല്‍കുന്ന ഏറ്റവും വലിയ ആദരവായി മാറും.

'സതുരംഗ വേട്ടൈ 2'പോസ്റ്റർ
'സതുരംഗ വേട്ടൈ 2'പോസ്റ്റർകടപ്പാട്-ഐഎംഡിബി

തട്ടിപ്പുകളുടെയും ഗെയിമുകളുടെയും കഥ പറഞ്ഞ ആദ്യ ഭാഗത്തില്‍നിന്ന് വ്യത്യസ്തമായി, കൂടുതല്‍ വലിയ ക്യാന്‍വാസിലാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. അരവിന്ദ് സാമിയുടെയും തൃഷയുടെയും മാസ് പ്രകടനങ്ങള്‍ക്കൊപ്പം അന്തരിച്ച നടന്‍ ഡാനിയല്‍ ബാലാജി, നാസര്‍, രാധാരവി, ശ്രീമന്‍ എന്നിവരും അണിനിരക്കുന്നുണ്ട്.

Pappappa
pappappa.com