തമിഴിൽ 'സീൻ' മാറ്റി ജിത്തു മാധവൻ; സൂര്യയുടെ ആദ്യദിനകളക്ഷൻ റെക്കോഡുകൾ മറികടന്നു

'സീൻ' ട്രെയിലറിൽ സൂര്യ
'സീൻ' ട്രെയിലറിൽ സൂര്യസ്ക്രീൻ​ഗ്രാബ്
Published on: 

സൂ​ര്യ നാ​യ​ക​നാ​യെ​ത്തി​യ പു​തി​യ ചി​ത്രം 'സീ​ൻ' മി​ക​ച്ച പ്ര​തി​ക​ര​ണ​ത്തോ​ടെ പ്ര​ദ​ർ​ശ​നം തു​ട​രുന്നു. ദീ​പാ​വ​ലി റി​ലീ​സാ​യി എ​ത്തി​യ ചി​ത്രം ബോ​ക്സ് ഓ​ഫീ​സി​ൽ വ​ൻ ക​ള​ക്ഷ​നാ​ണ് ആ​ദ്യ ദി​നം ത​ന്നെ നേ​ടി​യ​ത്. മ​ല​യാ​ളി സം​വി​ധാ​യ​ക​നാ​യ ജി​ത്തു മാ​ധ​വ​ൻ ഒരുക്കിയ ചിത്രത്തിൽ ന​സ്രി​യ ന​സീം, നസ്‌ലിൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലുണ്ട്.

Must Read
'ഒപ്പം അഭിനയിക്കാൻ ആ​ഗ്രഹിച്ചു,നസ്രിയ മൂന്നുവട്ടം ക്ഷണം നിരസിച്ചു': സൂര്യ
'സീൻ' ട്രെയിലറിൽ സൂര്യ

റി​ലീ​സ് ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ​യി​ൽനി​ന്നു മാ​ത്രം 19.15 കോ​ടി രൂ​പ നെ​റ്റ് ക​ള​ക്ഷ​നും,22.25 കോ​ടി രൂ​പ​ ​ഗ്രോസും ചിത്രം നേടി. ഇ​തി​ൽ ത​മി​ഴ് പ​തി​പ്പ് മാ​ത്രം 16.15 കോ​ടി രൂ​പ​യും തെ​ലു​ങ്ക് പ​തി​പ്പ് മൂന്നു കോ​ടി രൂ​പ​യും കരസ്ഥമാക്കി. കൂ​ടാ​തെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി ഏ​ക​ദേ​ശം 12 കോ​ടി രൂ​പ നേ​ടി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ചി​ത്ര​ത്തി​ന്‍റെ ആ​ഗോ​ള ആ​ദ്യ ദി​ന ക​ള​ക്ഷ​ൻ 34.25 കോ​ടി രൂ​പ​യാ​യി.

'സീൻ' ട്രെയിലറിൽ സൂര്യ
'സീൻ' ട്രെയിലറിൽ സൂര്യസ്ക്രീൻ​ഗ്രാബ്

ഈ ​വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ സൂ​ര്യ​യു​ടെ മ​റ്റ് ചി​ത്ര​ങ്ങ​ളാ​യ 'ക​റു​പ്പ്', 'വി​ശ്വ​നാ​ഥ് ആ​ൻ​ഡ് സ​ൺ​സ്' എ​ന്നി​വ​യു​ടെ ആ​ദ്യ ദി​ന ക​ള​ക്ഷ​ൻ റെ​ക്കോ​ഡു​ക​ളെ 'സീ​ൻ' മ​റി​ക​ട​ന്നു. മു​ൻ​പ് റി​ലീ​സ് ചെ​യ്ത 'ക​റു​പ്പ്' 15.50 കോ​ടി രൂ​പ​യാ​യി​രു​ന്നു ആ​ദ്യ ദി​നം നേ​ടി​യ​തെ​ങ്കി​ൽ, ആ ​ക​ണ​ക്കു​ക​ളെ​ല്ലാം പി​ന്ത​ള്ളി​യാ​ണ് 'സീ​ൻ' സൂ​ര്യ​യു​ടെ ഈ ​വ​ർ​ഷ​ത്തെ വ​ലി​യ ഓ​പ്പ​ണിങ്ങു​ക​ളി​ൽ ഒ​ന്നാ​യി മാ​റി​യ​ത്.

'സീൻ' ട്രെയിലറിൽ സൂര്യ
'സീൻ' ട്രെയിലറിൽ സൂര്യസ്ക്രീൻ​ഗ്രാബ്

പോ​ലീ​സ്‌ വേ​ഷ​ത്തി​ലാ​ണ് സൂ​ര്യയെത്തുന്നത്. സു​ഷി​ൻ ശ്യാ​മി​ന്‍റെ സം​ഗീ​ത​വും ചി​ത്ര​ത്തി​ന് വ​ലി​യ ക​രു​ത്താ​യി​ട്ടു​ണ്ട്. ദീ​പാ​വ​ലി വാ​രാ​ന്ത്യ അ​വ​ധി ദി​വ​സ​ങ്ങ​ൾ പരിഗണിക്കുമ്പോൾ, ബോ​ക്സ് ഓ​ഫീ​സി​ൽ വ​ലി​യ നേ​ട്ട​ങ്ങ​ൾ കൊ​യ്യു​മെ​ന്നാ​ണ് ട്രേ​ഡ് അ​ന​ലി​സ്റ്റു​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. അഡ്വാൻസ് ബുക്കിങ്ങിൽ തന്നെ വൻ തരംഗമാണ് 'സീൻ' സൃഷ്ടിച്ചത്. ആഗോളതലത്തിൽ മുൻകൂട്ടിയുള്ള ടിക്കറ്റ് വില്പനയിൽ നിന്ന് ചിത്രം വലിയ നേട്ടം സ്വന്തമാക്കിയിരുന്നു.

'സീൻ' ട്രെയിലറിൽ ന​സ്രി​യ
'സീൻ' ട്രെയിലറിൽ ന​സ്രി​യസ്ക്രീൻ​ഗ്രാബ്

ബോക്‌സ് ഓഫീസ് ട്രാക്കറായ സാക്‌നിൽക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം, 4.33 കോടി രൂപയാണ് പ്രീ-റിലീസ് റിസർവേഷനിലൂടെ മാത്രം നേടിയത്. കേരളത്തിലെ പ്രേക്ഷകരിൽനിന്നും മികച്ച പിന്തുണയാണ് ചിത്രത്തിനു ലഭിച്ചത്. അഡ്വാൻസ് ബുക്കിങ്ങിൽ തുടക്കം മുതൽ തന്നെ വലിയ ഡിമാൻഡാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നുണ്ടായത്.

'സീൻ' ട്രെയിലറിൽ നസ്‌ലിൻ
'സീൻ' ട്രെയിലറിൽ നസ്‌ലിൻസ്ക്രീൻ​ഗ്രാബ്

ചിത്രത്തിന്റെ പ്രൊമോഷനുകൾക്ക് ലഭിച്ച വൻ സ്വീകാര്യതയും, ജിത്തു മാധവൻ മുൻപ് ഒരുക്കിയ 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സൂപ്പർ വിജയവുമാണ് കേരളത്തിലെ അഡ്വാൻസ് ബുക്കിങ് തരംഗത്തിനു പ്രധാന കാരണം.