'ഒപ്പം അഭിനയിക്കാൻ ആ​ഗ്രഹിച്ചു,നസ്രിയ മൂന്നുവട്ടം ക്ഷണം നിരസിച്ചു': സൂര്യ

നസ്രിയയും സൂര്യയും 'സീ​ൻ' ​ഹൈദ്രാബാദ് പ്രൊമോഷൻ വേദിയിൽ
നസ്രിയയും സൂര്യയും 'സീ​ൻ' ​ഹൈദ്രാബാദ് പ്രൊമോഷൻ വേദിയിൽഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on: 

തമിഴകത്തിന്റെ പ്രിയതാരം സൂര്യയുടെ നായികയായി, 'സീ​ൻ' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ന​സ്രി​യ ന​സിം വീ​ണ്ടും കോളിവുഡിലേക്കു തി​രി​ച്ചെ​ത്തു​ക​യാ​ണ്. ചി​ത്ര​ത്തിന്റെ പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക​ൾ​ക്കി​ട​യി​ൽ ന​സ്രി​യ​യെ​ക്കു​റി​ച്ചു​ള്ള ര​സ​ക​ര​മാ​യ ചി​ല വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് സൂ​ര്യ.

Must Read
'സിൻ' അല്ല 'സീൻ'
നസ്രിയയും സൂര്യയും 'സീ​ൻ' ​ഹൈദ്രാബാദ് പ്രൊമോഷൻ വേദിയിൽ

ന​സ്രി​യ​യോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ താ​ൻ ഏ​റെ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ത​വ​ണ അ​വ​ർ ചി​ത്ര​ങ്ങ​ൾ നി​ര​സി​ച്ചി​രു​ന്നു​വെ​ന്നും സൂ​ര്യ പറഞ്ഞു- 'നല്ല ന​ടി​യോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കാ​റു​ണ്ട്. ഞ​ങ്ങ​ൾ മൂ​ന്നു ത​വ​ണ ക്ഷണിച്ചപ്പോഴും ന​സ്രി​യ നി​ര​സി​ച്ചു. ഇ​ത് ഞ​ങ്ങ​ളു​ടെ നാ​ലാ​മ​ത്തെ ശ്ര​മ​മാ​ണെ​ന്ന് ക​രു​തു​ന്നു. ഒ​ടു​വി​ൽ അ​വ​ൾ സ​മ്മ​തം മൂ​ളി. നി​ര​വ​ധി സം​വി​ധാ​യ​ക​രു​ടെ​യും ന​ട​ന്മാ​രു​ടെ​യും ഓ​ഫ​റു​ക​ൾ വേ​ണ്ടെ​ന്നു വെ​ച്ചി​ട്ടു​ണ്ട്. എ​ങ്കി​ലും ഞ​ങ്ങ​ളു​ടെ സി​നി​മ ഒ​ടു​വി​ൽ സ്വീ​ക​രി​ച്ച​തി​ന് ന​ന്ദി...'-സൂ​ര്യ പ​റ​ഞ്ഞു.

സീ​ൻ' ​ഹൈദ്രാബാദ് പ്രൊമോഷൻ വേദിയിൽ നസ്രിയ
സീ​ൻ' ​ഹൈദ്രാബാദ് പ്രൊമോഷൻ വേദിയിൽ നസ്രിയഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

ചി​ത്ര​ത്തി​ൽ മാ​യ എ​ന്ന വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ന​സ്രി​യ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കേ​വ​ലം ക്യൂ​ട്ട് ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക​പ്പു​റം സ്റ്റ​ണ്ട് രം​ഗ​ങ്ങ​ളി​ലും മ​റ്റും ന​സ്രി​യ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ചി​രി​ക്കു​ന്ന​തെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു. ക്യാ​മ​റ​യ്ക്ക് മു​ന്നി​ലെ ന​സ്രി​യ​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെ​യും സ്വാ​ഭാ​വി​ക അ​ഭി​ന​യ​ശൈ​ലി​യെ​യു​മാ​ണ് 'നാ​ച്ചു​റ​ൽ സ്റ്റാ​ർ' എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് സൂ​ര്യ പ്ര​ശം​സി​ച്ച​ത്.