പപ്പപ്പ ഡസ്ക്
ചെന്നൈയിലെ 'സീൻ' പ്രൊമോഷൻ ചടങ്ങിൽ സാരിയിൽ തിളങ്ങി നസ്രിയ
ചിത്രത്തിന്റെ ദുബായ് പ്രീ-റിലീസ് ഇവന്റിൽ നസ്രിയ ധരിച്ച വസ്ത്രത്തെച്ചൊല്ലി വിവാദമുണ്ടായിരുന്നു
ഇത് വകവയ്ക്കാതെയാണ് ചെന്നൈയിലെ ചടങ്ങിൽ ഇഷ്ടത്തിനനുസരിച്ചുള്ള വസ്ത്രം ധരിച്ച് നസ്രിയ എത്തിയത്
മനോഹരമായ സാരി ലുക്ക് ആയിരുന്നു നസ്രിയയുടേത്
ബീഡ് വർക്ക് ബോർഡറുകളുള്ള ഷീർ റെഡ് ഓർഗൻസ സാരിയാണ് താരം തിരഞ്ഞെടുത്തത്
ഓറഞ്ച്, സിൽവർ, കറുപ്പ് നിറങ്ങളിലുള്ള ത്രെഡ് വർക്ക് അലങ്കാരങ്ങളുള്ള ഡീപ് വി നെക്ക് ബ്ലൗസാണ് സാരിക്കൊപ്പം ധരിച്ചത്
എൽബോ ലെങ്ത് സ്ലീവുകളാണ് ബ്ലൗസിന്റെ മറ്റൊരു പ്രത്യേകത
സിൽവർ ഓക്സിഡൈസ്ഡ് മോതിരം മാത്രമാണ് ആഭരണമായി അണിഞ്ഞത്
വിടർത്തിയിട്ട സ്ട്രെയിറ്റ് ഹെയർ
ബ്രിക്ക് റെഡ് ലിപ്സ്റ്റിക്കും സോഫ്റ്റ് ഐ മേക്കപ്പും ലുക്കിന് പൂർണത നൽകി
സൂര്യ നായകനാകുന്ന 'സീനി'ൽ മായ എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്
വർഷങ്ങൾക്കുശേഷം കോളിവുഡിലേക്കുള്ള നസ്രിയയുടെ മടങ്ങിവരവ് കൂടിയാണ് ദീപാവലി റിലീസായി എത്തുന്ന ചിത്രം
ട്രെയിലറിൽ ആക്ഷൻ രംഗങ്ങൾകൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് നസ്രിയ