ദീപാവലിക്ക് കോളിവുഡിൽ വീണ്ടും 'സൂര്യോ'ദയം; 150കോടിയും പിന്നിട്ട് സീൻ

'സീൻ' ട്രെയിലറിൽ സൂര്യ
'സീൻ' ട്രെയിലറിൽ സൂര്യസ്ക്രീൻ​ഗ്രാബ്
Published on: 

തമിഴകത്തിന്റെ സൂപ്പര്‍താരം സൂര്യ നായകനായെത്തിയ 'സീന്‍' ബോക്‌സ് ഓഫീസില്‍ ജൈത്രയാത്ര തുടരുന്നു. റിലീസ് ചെയ്ത് അഞ്ചാം ദിവസം പിന്നിടുമ്പോൾ ലോകമെമ്പാടുമുള്ള കളക്ഷന്‍ 150 കോടിയിലേറെ പിന്നിട്ടു. തമിഴ് സിനിമയിലെ ഈ വര്‍ഷത്തെ ദീപാവലി വിജയിയായി 'സീന്‍' മാറിയിരിക്കുകയാണ്.

Must Read
തമിഴിൽ 'സീൻ' മാറ്റി ജിത്തു മാധവൻ; സൂര്യയുടെ ആദ്യദിനകളക്ഷൻ റെക്കോഡുകൾ മറികടന്നു
'സീൻ' ട്രെയിലറിൽ സൂര്യ

ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആക്ഷന്‍ കോമഡി എന്റര്‍ടെയ്നര്‍ മികച്ച പ്രതികരണമാണ് നേടുന്നത്. തമിഴ്‌നാട്ടില്‍ മാത്രം ചിത്രം ഇതിനോടകം 60 കോടി രൂപയിലധികം ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ട്. മറ്റ് ദീപാവലി റിലീസുകളെ പിന്തള്ളിക്കൊണ്ടാണ് സൂര്യ ചിത്രം ബോക്‌സ് ഓഫീസില്‍ നേട്ടം കൈവരിച്ചിരിക്കുന്നത്.

തമിഴ്‌നാടിന് പുറമെ വിദേശ മാര്‍ക്കറ്റുകളിലും ചിത്രം മികച്ച കളക്ഷന്‍ നേടുന്നുണ്ട്. റിലീസ് ചെയ്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുത്തു. ബോക്‌സ് ഓഫീസിലെ മിന്നല്‍ക്കുതിപ്പ് അണിയറപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും ആവേശമായി മാറിയിരിക്കുകയാണ്.

'സീൻ' ട്രെയിലറിൽ സൂര്യ
'സീൻ' ട്രെയിലറിൽ സൂര്യസ്ക്രീൻ​ഗ്രാബ്

തമിഴ് പതിപ്പിനൊപ്പം തെലുങ്ക് പതിപ്പും മികച്ച കളക്ഷനാണ് നേടുന്നത്. 'കറുപ്പ്', 'വിശ്വനാഥ് ആൻഡ് സൺസ്' എന്നീ ചിത്രങ്ങൾക്കുശേഷം ഈ വർഷം തിയേറ്ററുകളിൽ വിജയം നേടുന്ന മറ്റൊരു പ്രധാന ചിത്രമായി 'സീൻ' മാറി.

സൂര്യയ്‌ക്കൊപ്പം നസ്രിയ നസീം, നസ്‌ലിൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ജ്യോതികയും സൂര്യയും ചേർന്നാണു നിർമിച്ചത്. ചിത്രത്തിലെ ജ്യോതികയുടെ അതിഥി വേഷം പ്രേക്ഷകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. വരും ദിവസങ്ങളിലും ചിത്രം ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ തീർക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.