കുതിച്ചുയര്‍ന്ന് 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'; 74കോടി പിന്നിട്ട് സൂര്യ ചിത്രം

'വിശ്വനാഥ് ആന്റ് സൺസ്' ട്രെയിലറിൽ നിന്ന്
'വിശ്വനാഥ് ആന്റ് സൺസ്' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

തമിഴ് സൂപ്പര്‍താരം സൂര്യയെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത കുടുംബചിത്രം 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' തിയേറ്ററുകളില്‍ വന്‍ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത രണ്ടാം ദിനമായ ശനിയാഴ്ച കളക്ഷനില്‍ 45 ശതമാനത്തിന്റെ വന്‍ വര്‍ധനയാണ് ചിത്രം രേഖപ്പെടുത്തിയത്.

Must Read
'വിശ്വനാഥ് ആന്‍ഡ് സണ്‍സിന്' സമ്മിശ്ര പ്രതികരണങ്ങൾ,പുകഴ്ത്തി കാർത്തി
'വിശ്വനാഥ് ആന്റ് സൺസ്' ട്രെയിലറിൽ നിന്ന്

ആദ്യദിനമായ വെള്ളിയാഴ്ച ഇന്ത്യയില്‍ നിന്ന് 17.74 കോടി രൂപ ഗ്രോസ് നേടിയ ചിത്രം ശനിയാഴ്ച മാത്രം 25.73 കോടി രൂപ സ്വന്തമാക്കി. ബോക്സ് ഓഫീസ് ട്രാക്കിങ് വെബ്സൈറ്റായ സാക്‌നില്‍ക്കിന്റെ കണക്കുകള്‍ പ്രകാരം രണ്ടു ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 43.47 കോടി രൂപ ഗ്രോസ് (നെറ്റ് 37.60 കോടി) ചിത്രം നേടിക്കഴിഞ്ഞു. ഓവര്‍സീസ് വിപണികളില്‍ നിന്നായി 31 കോടി രൂപയോളം സ്വന്തമാക്കിയതോടെ ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷന്‍ രണ്ടു ദിവസം കൊണ്ട് 74.47 കോടി രൂപയിലെത്തി.

'വിശ്വനാഥ് ആന്റ് സൺസി'ൽ സൂര്യയും മമിത ബൈജുവും
'വിശ്വനാഥ് ആന്റ് സൺസി'ൽ സൂര്യയും മമിത ബൈജുവുംഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലുമെല്ലാം ശനിയാഴ്ച വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കേരളത്തില്‍ വെള്ളിയാഴ്ച ലഭിച്ച 1.80 കോടിയില്‍നിന്ന് ശനിയാഴ്ച 3.25 കോടിയായി കളക്ഷന്‍ ഉയര്‍ന്നു. തമിഴ്നാട്ടില്‍ 9.50 കോടിയും കര്‍ണാടകയില്‍ 10.75 കോടിയുമാണ് രണ്ടാം ദിനത്തിലെ നേട്ടം. 5,157 ഷോകളിലായി തിയേറ്റര്‍ ഒക്യുപന്‍സി 42.2 ശതമാനത്തില്‍നിന്ന് 59 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു.

'വിശ്വനാഥ് ആന്റ് സൺസ്' ട്രെയിലറിൽ സൂര്യയും മമിത ബൈജുവും
'വിശ്വനാഥ് ആന്റ് സൺസ്' ട്രെയിലറിൽ സൂര്യയും മമിത ബൈജുവുംസ്ക്രീൻ​ഗ്രാബ്

ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ ഷൂട്ടറായ സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രത്തെയാണ് സൂര്യ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തില്‍ രാധിക ശരത്കുമാര്‍, രാജീവ് മേനോന്‍, രവീണ ടണ്ടന്‍, നാസര്‍ തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നുണ്ട്. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം, നിമിഷ് രവി ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. ഞായറാഴ്ചത്തെ കണക്കും അവധി ദിവസങ്ങളിലെ പ്രതീക്ഷിക്കുന്ന കളക്ഷനും വിലയിരുത്തുമ്പോള്‍ ചിത്രം ബോക്സ് ഓഫീസില്‍ ചിത്രം വന്‍ റെക്കോഡുകള്‍ സൃഷ്ടിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

Pappappa
pappappa.com